മലയാളസിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മൃദുല മുരളി. അഭിനേത്രി എന്നതിലുപരി താരം നല്ല നര്‍ത്തകി കൂടിയാണ്. അഭിനയത്തില്‍ മാത്രമല്ല ഇപ്പോള്‍ ബിസിനസ് രംഗത്തേക്ക് കൂടി അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത അറിയിച്ചത് അടുത്തിടെയാണ്.
വിവാഹത്തിനുശേഷം സിനിമാരംഗത്ത് അത്ര സജീവമല്ല. സോഷ്യല്‍ മീഡിയയിലൂടെ ആണ് താരം തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നു. നീണ്ടനാളത്തെ വര്‍ക്കൗട്ട് വിശേഷം താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ശരീരഭാരം കുറച്ചുകൊണ്ട് പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ്.
വര്‍ക്കൗട്ട് വീഡിയോകളും പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് വീഡിയോ മൃദുല നിര്‍മ്മിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വളരെ വലിയ ചേഞ്ച് ആണ് വീഡിയോയില്‍ കാണുന്നത് എന്നാണ് ആരാധകര്‍ കമന്റ് നല്‍കിയത്.
മാത്രമല്ല കൃത്യമായ വ്യായാമവും ദൃഢമായി ചിന്തയും ഉണ്ടെങ്കില്‍ തങ്ങള്‍ക്ക് പഴയ രൂപത്തിലേക്ക് തിരികെയെത്താന്‍ പറ്റുമെന്ന് മൃദുലയും പറയുന്നു. നടിയുടെ ഭര്‍ത്താവിന്റെ പേര് നിതിന്‍ എന്നാണ്. ഈ അടുത്താണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തിന് ചിത്രങ്ങളെല്ലാം മൃദുലയും ഭര്‍ത്താവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
അതേസമയം സൗഹൃദത്തിനും വലിയ വില കൊടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാള്‍ കൂടിയാണ് മൃദുല. മലയാള സിനിമയില്‍ ഭാവന അടക്കമുള്ള ഒരു നടിമാരുടെ ഗ്യാങ് തന്നെയുണ്ട്. ഭാവന, മൃദുല മുരളി, ശ്രിത ശിവദാസ്, ഷഫ്ന, ശ്രുതി ബാല, രമ്യ നമ്പീശന് ഗായികയും സംഗീത സംവിധായികയുമായ സയനോരയുമൊക്കെയാണ് ഈ ഗ്യാങ്ങിലുള്ളത്.
എല്ലാവരുമായും നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. മിക്കപ്പോഴും ഇവര്‍ ഒത്തുകൂടാറുമുണ്ട്.
ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് മൃദുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍ഡോനേഷ്യയിലെ ബാലിയിലാണ് താരം ഇപ്പോള്‍ ഉള്ളത്.
ബീച്ചിന്റെ ഭംഗി ആസ്വദിച്ച് നില്ക്കുന്ന താരത്തിന്റെ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഭര്‍ത്താവ് നിതിന്‍ എടുത്ത മൃദുലയുടെ അതിമനോഹരമായ ഒരു ഹോട്ട് ലുക്ക് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയില്‍. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായെത്തിയത്. ഹോട്ട് ചിക്ക് എന്നാണ് അപര്‍ണ തോമസ് കമന്റ് ചെയ്തത്.