in

മുസ്ലീം യുവാവിനെ പ്രേമിച്ച്‌ കെട്ടി, അധികം വൈകാതെ അടിച്ച് പിരിഞ്ഞു, പിന്നീട് രഹസ്യമായി രണ്ടാം വിവാഹം; നടി രാജശ്രീയുടെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചത് ഇങ്ങനെ

നടി രാജശ്രീയെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. മലയാള സിനിമ ചരിത്രത്തില്‍ നമ്മള്‍ പലതരത്തിലുള്ള പ്രേത സിനിമകളും കണ്ടിട്ടുണ്ട്, എന്നാല്‍ നമ്മള്‍ അതുവരെ കണ്ട സിമകളെല്ലാം പാടെ തകര്‍ത്ത് വ്യത്യസ്തമായ പ്രേതത്തെ അവതരിപ്പിച്ച സംവിധായകനാണ് രാജസേനന്‍.

അദ്ദേഹം സുരേഷ് ഗോപിയെയും സംയുകത വര്‍മ്മയേയും നായിക നായകന്മാരാക്കി അണിയിച്ചൊരുക്കിയ മനോഹരമായ ചിത്രമാണ് മേഘസന്ദേശം. ആ സിനിമയുടെ പ്രത്യേകത തന്നെ അതിലെ പ്രേതത്തിന്റെ വ്യത്യസ്തതയാണ്. വെള്ള സാരിയുടുത്ത് വരുന്ന ഒരു പ്രത്യേകതരം പ്രേതത്തെ കണ്ടിരുന്ന നമുക്ക് വളരെ മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു മേഘസന്ദേശം നല്‍കിയിരുന്നത്.

വളരെ സുന്ദരിയായ പ്രേതം, പല വര്‍ണങ്ങളിലുള്ള സാരിയുടുക്കുന്ന, ഇഡ്ഡലി ഇഷ്ടമുള്ള ആ റോസി എന്ന പ്രേതത്തെ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല, ആ കഥാപത്രം അവിസ്മരണീയമാക്കിയ നടി രാജശ്രീ, പിന്നീട് അതികം നമ്മള്‍ ആ മുഖം കണ്ടിരുന്നില്ല. രാജശ്രീ വളരെ പ്രശസ്തയായ തെന്നിന്ത്യന്‍ നായികയാണ്, ബോളിവുഡിലും അഭിനയിച്ച താരം ഇപ്പോഴും അഭിനയ മേഖലയില്‍ സജീവമാണ്. ഭാരതിരാജ എന്ന തമിഴിലെ പ്രശസ്ത സംവിധായകന്റെ കണ്ടെത്തലാണ് രാജശ്രീ.

അദ്ദേഹത്തിന്റെ ചിത്രമായ കറുത്തമ്മ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രധാന വേഷം കൈകര്യം ചെയ്ത് അഭിനയ മേഖലയില്‍ തുടക്കം കുറിച്ച രാജശ്രീക്ക് അതിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞത് സ്വപ്ന തുല്യമായ ജീവിതമായിരുന്നു. ശേഷം നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ പല വേഷങ്ങള്‍ ചെയ്തിരുന്നു. മംഗല്യപല്ലക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.

എന്നാല്‍ മേഘസന്ദേശത്തിലെ റോസി സാമുവല്‍ എന്ന കഥാപാത്രമാണ് നടിയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. അതിനു ശേഷം നടി മലയാളത്തില്‍ ചെയ്ത മറ്റൊരു ശ്രദ്ധേയ വേഷം മോഹന്‍ലാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രം രാവണപ്രഭുവില്‍ ചെയ്തിരുന്നു. അതില്‍ മോഹന്‍ലാലിന്റെ സഹോദരി തുല്യമായ സുഹറ എന്ന വേഷമാണ് ചെയ്തിരുന്നത്.

അതിനു ശേഷം ലാലേട്ടന്റെ തന്നെ ഹിറ്റ് ചിത്രം മിസ്റ്റര്‍ ബ്രഹ്‌മചാരി എന്ന ചിത്രത്തില്‍ മീനയുടെ മൂത്ത സഹോദരിയായി നടി എത്തിയിരുന്നു. ആ സമയത്ത് തമിഴിലും മികച്ച സിനിമകളുടെ ഭാഗമായിരുന്നു, വേട്ടയാട് വിളയാട്, റണ്‍, നന്ദ, സേതു തുടങ്ങിയ ചിത്രങ്ങള്‍… ശേഷം നീണ്ട ഒരിടവേളക്ക് ശേഷമാണ് നടിയെ മലയാളി പ്രേക്ഷകര്‍ കണ്ടത്.

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യ വേഷത്തിലാണ് താരം എത്തിയിരുന്നത്. ശേഷം മോഹന്‍ലാലിന്റെ ഗ്രാന്‍ഡ്മാസ്റ്ററിലും ശ്രദ്ധേയ വേഷം ചെയ്തു. ജമ്‌നാപ്യാരി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ‘അമ്മ വേഷത്തിലും താരം എത്തിയിരുന്നു. ഇപ്പോള്‍ താരം കൂടുതലും സീരിയല്‍ മേഖലയിലാണ് സജീവമായിരിക്കുന്നത് തമിഴിലും തെലുങ്കിലും നിരവധി സിനിമകളുടെ ഭാഗമാണ് ഇപ്പോള്‍ രാജശ്രീ.

മലയാള സിനിമ തനിക്ക് എന്നും പ്രിയപെട്ടതാണെന്നും ഇനിയും അവസരങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ അഭിനിക്കുമെന്നും നടി പറഞ്ഞിരുന്നു. നടി 2010 അന്‍സാരി രാജ എന്നയാളെ വിവാഹം കഴിച്ചിരുന്നു പക്ഷെ ഏതാനും മാസങ്ങള്‍ മാത്രമാണ് ആ ബന്ധം നീണ്ടു നിന്നത്, ശേഷം തൊട്ടടുത്ത വര്‍ഷം അവര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയ ഭുജങ്കര്‍ റാവു എന്നയാളെ താരം വിവാഹം കഴിച്ചു. ഇപ്പോള്‍ സീരിയല്‍ രംഗത്താണ് രാജശ്രീ.

Written by admin

രാത്രി 10 മണിക്ക് ശേഷം താൻ അടിവസ്ത്രം ഇടാറില്ല എന്ന് രൺവീർ, അവിഹിത ബന്ധം പുലർത്തുന്നുണ്ടെങ്കിൽ ഷാരുഖാനോടൊപ്പം എന്ന് വിദ്യ..!

കാറിന്റെ പിൻസീറ്റിലേക്ക് കൈയ്യിട്ട് ഡ്രസ് മാറ്റി അയാൾ ചെയ്തത് ഇങ്ങനെ, പല തവണ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോയി പീ ഡിപ്പിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി..!