ബാലതാരമായി തുടക്കം കുറിച്ചതാണ് അനുശ്രീ. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായി മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു താരം. അഭിനയ ജീവിതം വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു വിഷ്ണുവുമായി പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. പ്രണയത്തെക്കുറിച്ച് അമ്മയോട് പറഞ്ഞെങ്കിലും സമ്മതിച്ചിരുന്നില്ല.
അതിന് ശേഷമായാണ് അനുശ്രീയും വിഷ്ണുവും രജിസ്റ്റര്‍ വിവാഹം നടത്തിയത്. ഗര്‍ഭിണിയാണെന്നറിഞ്ഞ സമയത്തായിരുന്നു അമ്മ അനുശ്രീയെ കാണാനെത്തിയതും സ്വീകരിച്ചതും. യൂട്യൂബ് ചാനലുമായി സജീവമായ അനുശ്രീ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സാമ്പത്തിക ഭദ്രത അത്യാവശ്യമായ കാര്യമാണെന്ന് താരം പറയുന്നു.
വിവാഹം ഒരു എടുത്ത് ചാട്ടമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇത് എടുത്ത് ചാട്ടമല്ല ഞാനിഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണെന്നേ തുടക്കത്തില്‍ ആരും പറയുകയുള്ളൂ. ജീവിതം മുന്നോട്ട് പോവുമ്പേഴേ അതിന്റെ ബുദ്ധിമുട്ടികളെക്കുറിച്ച് മനസിലാവുകയുള്ളൂ. ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റത്തില്ല.
കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ച് ഇന്റര്‍വ്യൂസ് ചെയ്തിരുന്നു എന്ന് മാത്രം. ഫാമിലി മുന്നോട്ട് കൊണ്ട് പോവുന്നത് ബുദ്ധിമുട്ടായ കാര്യമായി മാറുകയായിരുന്നു. എന്റെ ഭാഗത്തുനിന്ന് വരുമാനമൊന്നുമുണ്ടായിരുന്നില്ല. സ്വന്തമായൊരു കാര്‍ മാത്രമായിരുന്നു എന്റെ സമ്പാദ്യം. ആളുടെ ഫാമിലിയുടെ അവസ്ഥ വേറെയായിരുന്നു. എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല.
അങ്ങനെയുള്ള കുറച്ച് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അത് പറഞ്ഞ് വലുതായി വലുതായി ഈയവസ്ഥയിസായി. ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല. എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്.
എന്റെ അമ്മയും വിഷ്ണുവും സംസാരിക്കാറില്ല. എങ്കിലും കുഞ്ഞിന്റെ നൂലുകെട്ടിന് ഒരാഴ്ച മുന്‍പ് ഞാന്‍ വിഷ്ണുവിനെ വിളിച്ചിരുന്നു. ഗര്‍ഭിണിയായി അഞ്ചാം മാസത്തില്‍ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടു വന്നു. അന്ന് മുതല്‍ ഞാനും വിഷ്ണുവും എന്റെ വീട്ടിലാണ് താമസിച്ചത്. വിഷ്ണു സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. ഭാര്യയെ പ്രസവത്തിനായി വീട്ടുകാര്‍ വിളിച്ച് കൊണ്ട് പോയാല്‍ ഭര്‍ത്താവും കൂടെ നില്‍ക്കുന്ന പതിവില്ല.
എന്തെങ്കിലും എമര്‍ജന്‍സി വന്നാല്‍ ആശുപത്രിയില്‍ പോവാന്‍ എനിക്ക് ഡ്രൈവ് ചെയ്യാന്‍ പറ്റില്ല. വിഷ്ണു ഉണ്ടെങ്കില്‍ നല്ലതാണല്ലോ, അങ്ങനെയാണ് ഇവിടെ നില്‍ക്കാന്‍ പറഞ്ഞത്. ഡെലിവറി കഴിഞ്ഞതിന് ശേഷവും ഇവിടെ നില്‍ക്കുന്നത് മോശമാണ്. ഇവിടെ എല്ലാവരും ബ്രാഹ്മിന്‍സാണ്, ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നോക്കുന്നവരാണ്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ കുഴപ്പമില്ല, ഞാന്‍ വീട്ടിലേക്ക് പൊക്കോളാമെന്ന് പറഞ്ഞ് വിഷ്ണു പോയി.
11 ദിവസം പെലയായിരുന്നു. കുഞ്ഞിനെ കാണിക്കാന്‍ പാടില്ലെന്നുണ്ട്. അത് കഴിഞ്ഞ് വിഷ്ണു വന്ന് കുഞ്ഞിനെ കണ്ടിട്ട് പോയി. പിന്നെ വന്നില്ല. പിന്നെ വിഷ്ണു വിളിക്കുമ്പോളെല്ലാം ഞാന്‍ കുഞ്ഞുമായി തിരക്കിലാണ്. ആ സമയത്ത് സ്‌നേഹത്തോടെ സംസാരിക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയിലല്ല ഞാന്‍. ആ വിഷമം വിഷ്ണുവിന് ഉണ്ടായിരുന്നു. ആ ഒരു ദേഷ്യവും വിഷമവും വെച്ച് വിഷ്ണു പിന്നെ എന്നെ വിളിക്കാതായി.
പിന്നെ വിളിക്കുമ്പോഴെല്ലാം ഞങ്ങള്‍ തമ്മില്‍ വഴക്കായി. നൂലുകെട്ടിന് വരണമെന്ന് പറഞ്ഞപ്പോള്‍ നീ എന്റെ അടുത്ത് പറയണ്ട, നിന്റെ അമ്മ എന്നെ വിളിച്ചാലേ വരുള്ളൂ എന്ന് പറഞ്ഞു. അമ്മ എന്തായാലും വിളിക്കില്ലെന്ന് അവനറിയാം. എല്ലാ അമ്മമാര്‍ക്കും കുഞ്ഞിന്റെ നൂല്‌കെട്ട് ആഘോഷമാക്കാനാണ് ഇഷ്ടം. ആ സമയത്ത് ആരെയും ആശ്രയിക്കാതെ കുഞ്ഞിന് അരഞ്ഞാണമിടമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. മാല ഞാനിട്ടോളാമെന്ന് പറഞ്ഞു.
അങ്ങനെയെല്ലാം പ്ലാന്‍ ചെയ്‌തെങ്കിലും അമ്മ വിളിച്ചാലേ വരൂയെന്ന ഡയലോഗില്‍ എല്ലാം മാറിമറിഞ്ഞു. ചിലപ്പോള്‍ അവന് അരഞ്ഞാണം വാങ്ങാന്‍ കാശില്ലാത്തത് കൊണ്ട് ഞാനെങ്ങനെ പ്രതികരിക്കും എന്നോര്‍ത്തുമാവാം. ചിന്തിക്കുമ്പോള്‍ രണ്ട് വശത്തും നോക്കണം. നൂലുകെട്ടിന് വരുന്നില്ലേന്ന് ചോദിച്ച് എന്റെ അച്ഛന്‍ വിളിച്ചിരുന്നു. എന്തിനാണെന്നാണ് അവന്റെ ചോദ്യം.
എന്നെ ആരും ക്ഷണിച്ചില്ല, എന്നോടാരും പറഞ്ഞില്ല, ഞാന്‍ ഷൂട്ടിലാണ്, വരാന്‍ പറ്റില്ലെന്നാണ് അവന്‍ പറഞ്ഞത്. ആരവിന്റെ നൂലുകെട്ട് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി അനുശ്രീ പങ്കുവെച്ചിരുന്നു. വിഷ്ണു എവിടെയാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വിഷ്ണുവുമായി പിരിഞ്ഞോ, കുഞ്ഞിന് അച്ഛനും ആവശ്യമാണെന്നുമൊക്കെയായിരുന്നു കമന്റുകള്‍. താന്‍ വിദേശത്തേക്ക് പോവുകയാണെന്നറിയിച്ചും താരമെത്തിയിരുന്നു.