മീര ജാസ്മിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധയമാണ്. സിനിമയില്‍ നിന്നും സ്വകാര്യ ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്ന മീര എന്തുകൊണ്ടോ സിനിമയിലേക്ക് തിരിച്ചെത്താന്‍ ഏറെ വൈകി. മകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് എത്തുമ്പോള്‍ ആദ്യം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് താരം ചെയ്തത്.
മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞതോടൊപ്പം താരത്തിന്റെ സോഷ്യല്‍ മീഡിയ വരവും ആരാധകര്‍ ആഘോഷിച്ചിരുന്നു. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും നല്‍കുന്നത്.
ഇപ്പോള്‍ മീര പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഫ്‌ലോറല്‍ ടോപ്പിലുള്ള കിടിലന്‍ ഫോട്ടോകളാണ് താരം പങ്കുവെച്ചത്. അതിസുന്ദരിയായാണ് താരമെത്തിയത്. താരത്തിന്റെ ചിത്രങ്ങളില്‍ ആരാധകര്‍ തങ്ങളുടെ സന്തോഷവും സ്നേഹവും പങ്കുവെക്കുന്നുണ്ട്.
മണിക്കൂറുകള്‍ക്കൊണ്ട് പതിനായിരങ്ങളാണ് മീര പങ്കുവെച്ച ചിത്രത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തിളങ്ങിയ മീര ഇടയ്ക്ക് വെച്ച് അപ്രത്യക്ഷയായിരുന്നു. നാളുകള്‍ക്ക് ശേഷമായി മകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്
എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരന്‍’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീരാജാസ്മിന്‍. ദിലീപിന്റെ നായികയായി അഭിനയിച്ച് തുടങ്ങിയ മീരാജാസ്മിന്‍ തൊട്ടടുത്ത സിനിമയിലും ദിലീപിന്റെ തന്നെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.
കസ്തൂരിമാന്‍ എന്ന സിനിമയിലെ പ്രകടനമാണ് മീരാജാസ്മിനെ ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.അതിന് ശേഷം പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിനെ തേടിയെത്തി.
ഒരേ കടല്‍ എന്ന സിനിമയിലെ അഭിനയത്തിനും മീരാജാസ്മിനെ തേടി സംസ്ഥാന അവാര്‍ഡ് എത്തി. അതുകൊണ്ട് തന്നെ മികച്ച ഒരു അഭിനയത്രിയാണ് മീരാജാസ്മിന്‍ എന്ന് നിസംശയം പറയാന്‍ സാധിക്കും. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും മീരാജാസ്മിന്‍ നായികയായി തിളങ്ങി.
തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായി മാറിയ മീരാജാസ്മിന്‍ സിനിമകളില്‍ നിന്ന് മാറി സഞ്ചരിച്ച് തുടങ്ങിയത് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചു. ഒരു സമയം കഴിഞ്ഞ് മീര അഭിനയിച്ച മിക്ക സിനിമകളും തിയേറ്ററില്‍ പരാജയപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മീരാജാസ്മിന്‍.