in

പ്രണവ് മോഹൻലാൽ കഴിഞ്ഞാൽ പിന്നെ എനിക്ക് കെട്ടാൻ താൽപ്പര്യം ഉള്ള നടൻ ഇയാളാണ്; ഗായത്രി സുരേഷ് പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. 2015ൽ റിലീസായ ജംമ്നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയ ശേഷമാണ് ഗായത്രി സിനിമയിൽ എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ഗായത്രിയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ മലയാളത്തിലെ യുവനടികളിൽ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്.

ഇതിനോടകം തന്നെ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന പ്രകൃതമാണ് ഗായത്രിയുടേത്. ഒരു സമയത്ത് താരത്തിന് നേരെ സോഷ്യല്‍ മീഡിയ ട്രോളുകളും ശക്തമായിരുന്നു. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ഗായത്രിയെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റിയിരുന്നു.

തന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നുവെന്നും, അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത് എന്നും നടി ഗായത്രി സുരേഷ്. പിന്നീടുള്ള പ്രണയ ബന്ധങ്ങള്‍ അത്ര നീണ്ടു പോകാത്തതിനാൽ ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. പ്രണവിന്റെ പേരിൽ ആണ് നടി ഏറ്റവും കൂടുതൽ കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.

പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു അദ്ദേഹത്തോട് കടുത്ത പ്രണയവും ആരാധനയും ആണെന്ന് നടി തുറന്നടിച്ചിരുന്നു. പിന്നാലെ തീരുമാനം മാറ്റാൻ തയ്യാറല്ലെന്നും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതാണ് താരം പ്രതികരിച്ചത്. എന്നാൽ തൻറെ ആദ്യ പ്രണയം അല്ലെന്നും മറ്റൊരു പ്രമുഖ നടനോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും പറയുകയാണ് താരം.

തനിക്ക് പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെക്കുറിച്ച് നേരത്തെ ഗായത്രി സുരേഷ് തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ധാരാളം ട്രോളുകള്‍ നടിക്ക് നേരെ വന്നിരുന്നു. പ്രണവിനെ കണ്ടെത്തിയത് യൂണിവേഴ്സിന്‍റെ ചില കണക്ക് കൂട്ടലുകൾ ആണെന്നാണ് താരം പറഞ്ഞിരുന്നത്. പ്രണവ് മറ്റൊരു വിവാഹം കഴിച്ചാല്‍ താന്‍ തകര്‍ന്നുപോകും എന്ന് ഗായത്രി പറഞ്ഞിരുന്നു.

എന്നാൽ ഗായത്രിയുടെ ആദ്യ സെലിബ്രിറ്റി ക്രഷ് അല്ല പ്രണവ്. പൃഥ്വിരാജ് സുകുമാരനോട് ആയിരുന്നു താരത്തിന് ആദ്യം പ്രണയം തോന്നിയിരുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പൃഥ്വിരാജിനോട് വലിയ ആരാധനയായിരുന്നു. പൃഥ്വിരാജ് സിനിമാനടന്‍ ആയില്ലായിരുന്നുവെങ്കില്‍ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഗായത്രി പറയുന്നു.

പൃഥ്വിരാജിനോട് തനിക്ക് ഉണ്ടായിരുന്ന പ്രണയം വളരെ ശക്തമായിരുന്നു എന്നും ഗായത്രി വ്യക്തമാക്കി. എന്നാൽ പിന്നീട് തനിക്ക് ക്രഷ് തോന്നിയതാരം സിനിമയിൽ തന്നെ വലിയ ചലനങ്ങൾ ഉണ്ടാക്കിയ ആളാണ്. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയൊട്ടാകെ കീഴടക്കിയ നടൻ പ്രഭാസിനോട് ആയിരുന്നു ഗായത്രിക്ക് പിന്നീട് പ്രണയം തോന്നിയത്.

Written by Editor 5

വാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും ഉമ്മയാണ് കഴുകുന്നത്, അതിനു ഉള്ള കാരണം തുറന്നു പറഞ്ഞ് മകൾ

എന്റെ മോശം സ്വഭാവം ഇതാണ്; വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിമർശിക്കുന്നവരോട് താരം പ്രതികരിക്കുന്നത് ഇങ്ങനെ