in

എന്റെ മോശം സ്വഭാവം ഇതാണ്; വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിമർശിക്കുന്നവരോട് താരം പ്രതികരിക്കുന്നത് ഇങ്ങനെ

മീര ജാസ്മിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധയമാണ്. സിനിമയില്‍ നിന്നും സ്വകാര്യ ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്ന മീര എന്തുകൊണ്ടോ സിനിമയിലേക്ക് തിരിച്ചെത്താന്‍ ഏറെ വൈകി. മകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് എത്തുമ്പോള്‍ ആദ്യം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് താരം ചെയ്തത്.

മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞതോടൊപ്പം താരത്തിന്റെ സോഷ്യല്‍ മീഡിയ വരവും ആരാധകര്‍ ആഘോഷിച്ചിരുന്നു. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും നല്‍കുന്നത്.

നാളുകള്‍ക്ക് ശേഷമായി മകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരന്‍’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീരാജാസ്മിന്‍. ദിലീപിന്റെ നായികയായി അഭിനയിച്ച് തുടങ്ങിയ മീരാജാസ്മിന്‍ തൊട്ടടുത്ത സിനിമയിലും ദിലീപിന്റെ തന്നെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

കസ്തൂരിമാന്‍ എന്ന സിനിമയിലെ പ്രകടനമാണ് മീരാജാസ്മിനെ ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.അതിന് ശേഷം പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിനെ തേടിയെത്തി.

ഒരേ കടല്‍ എന്ന സിനിമയിലെ അഭിനയത്തിനും മീരാജാസ്മിനെ തേടി സംസ്ഥാന അവാര്‍ഡ് എത്തി. അതുകൊണ്ട് തന്നെ മികച്ച ഒരു അഭിനയത്രിയാണ് മീരാജാസ്മിന്‍ എന്ന് നിസംശയം പറയാന്‍ സാധിക്കും. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും മീരാജാസ്മിന്‍ നായികയായി തിളങ്ങി.

തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായി മാറിയ മീരാജാസ്മിന്‍ സിനിമകളില്‍ നിന്ന് മാറി സഞ്ചരിച്ച് തുടങ്ങിയത് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചു. ഒരു സമയം കഴിഞ്ഞ് മീര അഭിനയിച്ച മിക്ക സിനിമകളും തിയേറ്ററില്‍ പരാജയപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മീരാജാസ്മിന്‍. ഇപ്പോഴിതാ മീരയുടെ പഴയ അഭിമുഖ വീഡിയോയാണ് വൈറലാകുന്നത്.

തന്റെ മോശം സ്വഭാവത്തെ കുറിച്ച് നടി പറഞ്ഞിരുന്നു ‘എന്നോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെയെനിക്കത് മനസിലായി. ഞാന്‍ അദ്ദേഹത്തെ കേള്‍ക്കണമെന്ന്. ആ വ്യക്തി പറഞ്ഞ് തീര്‍ന്നതിന് ശേഷം ഞാന്‍ സംസാരിക്കണം.

അദ്ദേഹം എന്താണ് പറയുന്നതെന്ന് കേള്‍ക്കാതെ ഞാന്‍ ഇമോഷണലാവുമായിരുന്നു. പറഞ്ഞ് തീര്‍ന്നാലല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുകയുള്ളു. ക്ഷമ എനിക്കില്ലായിരുന്നു. അത് ഞാനെന്റെ ജീവിതത്തില്‍ കറക്ട് ചെയ്തു.

ക്ഷമ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും മോശം സ്വഭാവം. പിന്നെ ഞാന്‍ ഇമോഷണലാണ്. എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. അതെനിക്ക് ദോഷമായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ അതൊക്കെ എന്റെ പ്രായത്തിന്റേതാവാം. ഇപ്പോള്‍ ചിന്തിക്കുന്നത് പോലെയല്ല ഞാന്‍ മുന്‍പ് ചിന്തിച്ചിരുന്നത്.

മുന്‍പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും മീര ജാസ്മിന്‍ പറയുന്നു. അതേസമയം താരത്തിന്റെ പുതിയ വസ്ത്ര രീതിയെ കുറിച്ച് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അവസരം കുറഞ്ഞതോടെയാണ് താരത്തിന്റെ ഡ്രസ്സിന്റെ അളവ് കുറഞ്ഞതെന്നാണ് വിമര്‍ശനം. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ നടത്തി മുന്നോട്ട് പോവുകയാണ് മീര.

Written by Editor 3

പ്രണവ് മോഹൻലാൽ കഴിഞ്ഞാൽ പിന്നെ എനിക്ക് കെട്ടാൻ താൽപ്പര്യം ഉള്ള നടൻ ഇയാളാണ്; ഗായത്രി സുരേഷ് പറയുന്നു

എനിക്ക് നാണം തോന്നിയിരുന്നു… എന്നാൽ സ്വാസിക അങ്ങെനെ നാണമില്ലാതെയാണ് അഭിനയിച്ചത്.. അലൻസിയർ പറയുന്നു