in

വാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും ഉമ്മയാണ് കഴുകുന്നത്, അതിനു ഉള്ള കാരണം തുറന്നു പറഞ്ഞ് മകൾ

മലയാളികൾ ഏറെ അഭിമാനത്തോടെ മാത്രം ഇന്നും സംസാരിക്കുന്ന പേരുകളിൽ ഒന്നാണ് എം. എ. യൂസഫലി. അദ്ദേഹത്തിന്റെ വളർച്ചയ്ക്കു പിന്നിൽ കഠിനമായ പരിശ്രമത്തിന്റെയും അധ്വാനത്തിന്റെയും കഥ പറയാനുണ്ട്. സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കാൻ യൂസഫലി കാണിക്കുന്ന മനസാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രവാസി ലോകത്ത് മലയാളികൾക്ക് ആശ്വാസത്തിന്റെ അവസാന വാക്കാണ് യൂസഫ് അലി. രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കുമ്പോഴും ഒപ്പമുള്ള തൊഴിലാളികൾക്ക് വേണ്ടി കൂടി പ്രവർത്തിക്കുകയാണ് അദ്ദേഹം. അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞുപോയ ഈ കോവിഡ് കാലം.

യൂസഫലിയെക്കുറിച്ച് ഏറെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചോ വ്യക്തി ജീവിതത്തെ കുറിച്ചോ എല്ലാവർക്കും അത്ര സുപരിചിതമല്ല. ഇക്കാര്യങ്ങളിൽ എല്ലാം തുറന്നു പറയുന്നതിൽ ഒരു അകലം കാണിച്ചിട്ടുണ്ട് അദ്ദേഹം. സ്വകാര്യതയെ മാനിച്ച് ആണെങ്കിൽ കൂടി തങ്ങളുടെ ആരാധനാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ്. തങ്ങളുടെ കുടുംബത്തെക്കുറിച്ച് തുറന്നു പറയുകയാണ് യൂസഫലിയുടെ ഇളയ മകൾ ഷിഫ. പേരും പ്രശസ്തിയും ലഭിക്കുന്നതിനു മുമ്പ് തങ്ങൾ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും ഇപ്പോൾ തങ്ങൾ ജീവിക്കുന്നത് എങ്ങനെയാണെന്നും ഷിഫ പറയുന്നുണ്ട്.

വീട്ടിലെ ഒരു കാര്യത്തിലും വാപ്പ പരിധി വെച്ചിട്ടില്ലെന്ന് ഷിഫ പറയുന്നു. ഏതൊരു കാര്യത്തിലും ചുറ്റുമുള്ളവരെ കൂടി പരിഗണിക്കുകയാണ് അദ്ദേഹം. “മറ്റുള്ളവരോട് പെരുമാറുമ്പോഴൊക്കെ ബഹുമാനവും കരുണയും കാണിക്കാൻ വാപ്പ ശ്രദ്ധിക്കാറുണ്ട്. ചെറുപ്പകാലം മുതൽ വാപ്പയുടെ പ്രവർത്തികൾ കണ്ടാണ് ഞങ്ങൾ വളർന്നു വന്നത്. എന്തു കാര്യം ചെയ്യുമ്പോഴും സത്യസന്ധതയും കരുണയും ആത്മീയതയും പുലർത്തണമെന്ന് വാപ്പ പറയാറുണ്ട്.”

ഒരു കാര്യം വാപ്പയ്ക്ക് നിർബന്ധമായിരുന്നു. എല്ലാവരും മലയാളം പഠിക്കണമെന്ന കാര്യത്തിൽ അദ്ദേഹം കണിശക്കാരനായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നുള്ളത് വാപ്പയ്ക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനം എടുക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ബിസിനസ് ലോകത്തേക്ക് കാലെടുത്തുവെച്ചപ്പോൾ വാപ്പയുടെ ഉപദേശങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി.

രണ്ട് കിടപ്പു മുറികൾ മാത്രമുള്ള വീട്ടിൽ നിന്നാണ് വാപ്പ ഇന്നത്തെ ലോകം നിർമ്മിച്ചെടുത്തത്. വാപ്പ എല്ലായ്പ്പോഴും യാത്രയും മറ്റുമായി തിരക്കിലായിരിക്കും. അതിനിടയിൽ ചിലപ്പോൾ ഞങ്ങളുടെ പിറന്നാൾ മറന്നു പോകും. യാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ സമ്മാനം വാങ്ങിത്തരും.

ഞങ്ങളുടെയും വാപ്പയുടെയും നിഴലായി കൂടെ നിൽക്കുന്നയാളാണ് ഉമ്മ. എളിമയും സ്നേഹവുമാണ് ഉമ്മയുടെ പ്രത്യേകത. വാപ്പയ്ക്ക് ടൈ കെട്ടിക്കൊടുക്കുന്നത് ഉമ്മയാണ്. അവൾ കെട്ടിയാലെ ശരിയാകൂ എന്ന് വാപ്പ പറയും. ഉമ്മതന്നെയാണ് വാപ്പയുടെ വസ്ത്രങ്ങൾ കഴുകുന്നത്. ലളിതമായ ജീവിതമാണ് ഉമ്മ ഇഷ്ടപ്പെടുന്നത്. അങ്ങനെയാണ് അവർ ഞങ്ങളെ വളർത്തിയതും. ഇങ്ങനെ യൂസഫലിയുടെ ഞെട്ടിക്കുന്ന കഴിഞ്ഞ കാലം മുകളിലൂടെയാണ് പുറംലോകം അറിഞ്ഞത്.

Written by Editor 5

സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ജീവിതം ആഘോഷമാക്കി മേഘ്ന; സുഹൃത്തുക്കൾക്കൊപ്പം വിദേശ യാത്ര ഫോട്ടോസ് പങ്കുവെച്ച് താരം

പ്രണവ് മോഹൻലാൽ കഴിഞ്ഞാൽ പിന്നെ എനിക്ക് കെട്ടാൻ താൽപ്പര്യം ഉള്ള നടൻ ഇയാളാണ്; ഗായത്രി സുരേഷ് പറയുന്നു