in

സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ജീവിതം ആഘോഷമാക്കി മേഘ്ന; സുഹൃത്തുക്കൾക്കൊപ്പം വിദേശ യാത്ര ഫോട്ടോസ് പങ്കുവെച്ച് താരം

അന്യഭാഷാ നടിയാണെങ്കിലും മേഘ്ന രാജ് മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. ‘യക്ഷിയും ഞാനും’, ‘ബ്യൂട്ടിഫുൾ’ ചത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധ നേടുകയുണ്ടായി. ശേഷം നടൻ ചിരഞ്ജീവി സർജയെ വിവാഹം ചെയ്തു. വളരെ പെട്ടെന്നായിരുന്നു ചിരഞ്ജീവിയുടെ മരണം. അന്ന് ഗർഭിണിയായിരുന്ന മേഘ്‌നയ്ക്ക് പിറന്ന മകനെയും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തു.

ഭർത്താവിന്റെ അകാല വിയോഗവും കുഞ്ഞിന്റെ ജനനവും തിരക്കുകളുമായി മുഴുകിയ മേഘ്ന മെല്ലെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. അടുത്ത സുഹൃത്തുക്കളാണ് മേഘ്‌നയുടെ മടങ്ങിവരവിന് കാരണം. ഇപ്പോൾ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് മേഘ്ന. അൽപ്പം ചിൽ ചെയ്യാൻ ഇവർ ഒത്തുകൂടിയിരിക്കുകയാണ്.

തായ്‌ലൻഡിലാണ് മേഘ്ന കൂട്ടുകാരികൾക്കൊപ്പം സമയം ചെലവിട്ടത്. ഇവിടുത്തെ അന്തരീക്ഷവും ഭക്ഷണവും ആസ്വദിക്കുന്ന മേഘ്നയുടെ ചിത്രങ്ങളാണ് ഇൻസ്റ്റയിൽ എത്തിയിട്ടുള്ളത്. മേഘ്‌നയുടെ പേര് ഇംഗ്ലീഷിൽ എഴുതിയ ഒരു തൊപ്പി അവർ തലയിൽ അണിഞ്ഞിട്ടുണ്ട്. ഒട്ടേറെപ്പേർ മേഘ്‌നയ്ക്ക് ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. മേഘ്നയും കൂട്ടുകാരികളുമാണ് ചിത്രത്തിൽ.

എനിക്കൊന്നും സംഭവിക്കില്ല, ഞാന്‍ തിരിച്ചുവരുമെന്ന് പറഞ്ഞായിരുന്നു ചിരു ആശുപത്രിയിലേക്ക് പോയത്. അന്നത്തെ ദിവസം താനൊരിക്കലും മറക്കില്ലെന്ന് മേഘ്‌ന പറഞ്ഞിരുന്നു. ചിരു ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുട്ടിയായിരുന്നു ഇവര്‍ക്ക് ജനിച്ചത്. തന്നെപ്പോലെ കുസൃതിക്കാരനായിരിക്കും മകനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുഞ്ഞുറയാന്റെ വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്. അപ്പയെന്ന് വിളിക്കുന്ന റയാന്റെ വീഡിയോയും മേഘ്‌ന പങ്കുവെച്ചിരുന്നു. നീയും ഞാനും നിന്നെപ്പോലെ ഒരാളുണ്ടായിട്ടില്ല. നിന്നെപ്പോലെ ആരുമുണ്ടാകില്ല. ചിരു നീ ഒരേയൊരു ചിരു, നിന്നെ സ്‌നേഹിക്കുന്നുവെന്നായിരുന്നു മേഘ്‌ന രാജ് മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞത്.

ചിരുവാണ് എന്റെ ലോകമെന്നും താരം പറഞ്ഞിരുന്നു. ഞാനും ചിരുവും വളര്‍ന്നത് പോലെ റയാനും വളര്‍ന്ന് വരണമെന്നാണ് ആഗ്രഹിക്കുന്നത്. കുട്ടിക്കൂട്ടത്തോടും അയല്‍ക്കാരോടുമെല്ലാം കളിച്ച് വളരട്ടെ അവനെന്നുമായിരുന്നു മേഘ്‌ന മകനെക്കുറിച്ച് പറഞ്ഞത്.

ശബ്ദ എന്ന ചിത്രത്തിലൂടെയായി മേഘ്‌ന രാജ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. താരം തന്നെയായിരുന്നു തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞത്. ചിരു ആഗ്രഹിക്കുന്ന കാര്യമാണ് ഇതെന്നും താരം പറഞ്ഞിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ എന്നെ കാണാനാഗ്രഹിച്ചയാളാണ് ചിരു.

ചിരുവിന്റെ വിയോഗശേഷം തനിക്ക് കേള്‍ക്കേണ്ടി വന്ന വേദനിപ്പിക്കുന്ന കമന്റുകളെക്കുറിച്ചും മേഘ്‌ന രാജ് തുറന്നുപറഞ്ഞിരുന്നു. ചിരു എന്റെ സ്വകാര്യമായ കാര്യമാണ്. എനിക്കെത്രത്തോളം സ്‌നേഹമുണ്ടെന്ന് മറ്റൊരാളെ കാണിക്കേണ്ട കാര്യമില്ലല്ലോയെന്നായിരുന്നു മേഘ്‌ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.

Written by Editor 3

അമ്പോ… തുളുമ്പുന്ന ഈ ശരീര സൗന്ദര്യത്തിന്റെ രഹസ്യം വർക്ഔട്ട് തന്നെ.. ജാൻവി കപൂറിന്റെ ജിമ്മിൽ നിന്നുള്ള വർകൗട്ട് ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും ഉമ്മയാണ് കഴുകുന്നത്, അതിനു ഉള്ള കാരണം തുറന്നു പറഞ്ഞ് മകൾ