സോഷ്യൽ മീഡിയയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സാജൻ സൂര്യ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മലയാളത്തിലെ ഒരു പിടി നല്ല സീരിയലുകളിലൂടെയും ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സാജൻ സൂര്യ .സിനിമ സീരിയൽ ജീവിതത്തിലുണ്ടായ സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാൻ ചിത്രങ്ങളാണ് സാജൻ സൂര്യ പങ്കുവെച്ചത്. അതോടൊപ്പം രസകരമായ അനുഭവം താരം പങ്കുവെച്ചിട്ടുണ്ട്.ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക.
പാഠം 2 – ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത് , ഫോൺ നമ്പർ കൈമാറാൻ ഇടയുണ്ടാക്കരുത്.പാഠം 3- പോപ്പ് അപ്പ് ഓഫ് ആയി ഇടുക എന്നും രസകരമായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം
Trip to Pantha വർഷങ്ങൾക്കു മുന്നേ ‘നിർമ്മാല്യം’ എന്ന സീരിയൽ ചെയ്യുന്ന കാലം. ഡയറക്ടർ GR കൃഷ്ണനും ക്യാമറമാൻ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയിൽ ഒരു ആദിവാസി കുടിയിൽ ഒരു ദിവസം കൂടി . വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടിൽ ഭാര്യമാരോട് മനോജിന് പെണ്ണുകാണാൻ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത് . യാത്രാ ചിലവ് Share ചെയ്യാൻ ശബരി Mobile-ൽ കണക്ക് സൂക്ഷിച്ചു. Heading ‘Trip to Pantha’ ‘ ( മനോജിൻറെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത). ഒരു ദിവസം നീണ്ടു നിൽക്കുന്ന പെണ്ണുകാണൽ അതിലേ ഭാര്യമാർക്ക് സംശയം തോന്നിയിരുന്ന. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകൾ വീട്ടിൽ രസകരമായി വിളമ്പി . മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങൾ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടൻ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകൾ വച്ചലക്കി. രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തർക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ Type ചെയ്ത് ശബരി message ആയി എല്ലാവർക്കും അയച്ചു.
ഫോട്ടോസ് കാണിക്കാൻ ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് ഞാൻ കുളിക്കാൻ കേറി 🥴. ഫോട്ടോസ് കാണുന്നതിനിടയിൽ Trip to Pantha message Pop up ആയി മുകളിൽ തെളിഞ്ഞു. ഭാര്യമാര് തമ്മിൽ കമ്പനിയായതു കൊണ്ട് ശബരിടെയും GR-ൻറെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.
പാഠം 1 – ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക .പാഠം 2 – ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത് , ഫോൺ നമ്പർ കൈമാറാൻ ഇടയുണ്ടാക്കരുത്.പാഠം 3- Pop up off ആയി ഇടുക🥴.സ്വയരക്ഷ സിന്ദാബാദ് balajisharma #grkrishnan Sabarinath