സീരിയൽ കാണാത്തവർ പോലും ഇന്ന് ആസ്വദിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പിയാണ് കേന്ദ്രകഥാപാത്രത്തിലെത്തുന്നത്. അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് പരമേശ്വരനാണ് നായകനായി എത്തുന്നത്.
ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്. അനിയന്റെ വേഷത്തിലെത്തുന്ന ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗിരീഷ് നമ്പ്യാരാണ്. ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് ഗിരീഷ്. വിവാഹിതനാണ് താരം. ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയുമായി കൂടെതന്നെയുണ്ട്.
ഇപ്പോഴിതാ തൻറെ അഭിനയ ജീവിത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഗിരീഷ് നമ്പ്യാർ. പഠിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലുമായൊക്കെ ഉപരിപഠനം നടത്തി. പിന്നീട് അഞ്ച് വർഷത്തോളം ഓയിൽ ഇൻഡസ്ട്രിയിലാണ് ജോലി ചെയ്തത്, പതിമൂന്ന് രാജ്യങ്ങളിൽ ഇതിനകം ജോലി ചെയ്തു
ഒടുവിൽ ജോലി ഉപേക്ഷിച്ച് അഭിനയമെന്ന വലിയ ആഗ്രഹത്തിന് പിന്നാലെ നടന്നു. ഇതിനിടയിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി തുടങ്ങിയ ഭാഷകളും സ്വായത്തമാക്കുകയുണ്ടായി. മലയാളം എഴുതാനറിയില്ലെങ്കിലും വായിക്കുകയും പറയുകയും ചെയ്യും. അഭിനയലോകത്തെത്തിയ ശേഷം ഇതിനകം നിരവധി മലയാളം, തമിഴ് സീരിയലുകളിലും