മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ നമ്മളെ വിട്ട് പോയി വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. മലയാള സിനിമയിൽ പകരം വെയിക്കാനില്ലാത്ത ഒരു അതുല്യ കലാകാരൻ ആയിരുന്നു മണി. സ്വന്തം കഷ്ടപ്പാടിൽ നിന്നും ഉയർന്ന് വന്ന് മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം നേടിയെടുത്ത താരം കൂടിയാണ് മണിചേട്ടൻ. നടൻ പാട്ടുകളിലുടെ മലയാളികളെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത താരം കൂടിയാണ്.
Asif Ali seeks apology from Kalabhavan Mani സഹായം ചോദിച്ചു എത്തുന്നവരെ വെറും കൈയോടെ പറഞ്ഞു വിടാത്ത ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു ഇദ്ദേഹം. ജീവിതം പാതി വഴിയിൽ വെച്ച് യാത്രയായിരിക്കുകയാണ്. എന്നും മരണ കാരണം ഏതാണെന്ന് കണ്ടത്തിയിട്ടില്ല എന്നതാണ് വാസ്തവം. താരത്തിന്റെ ജീവിതം തന്നെയാണ് താരം ഓരോ പാട്ടിൽ കൂടി പാടിയിരുന്നത്. ഇല്ലായിമയിൽ നിന്നും പട്ടിണിയും നിന്നും ഉദിച്ചു ഉയർന്ന മഹാ പ്രതിഭ കൂടിയാണ്. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാത്ത അവസ്‌ഥയിൽ നിന്നാണ് മണി എന്ന താരം വന്നത്.
എല്ലാ കാര്യവും തുറന്ന് പറയാൻ ഒരു മടിയും കാണിക്കാതെ താരം കൂടിയാണ് മണി ചേട്ടൻ. ചാലക്കുടികർക്ക് ഒരു ദൈവത്തെ പോലെയായിരുന്നു മണിചേട്ടൻ. നിറത്തിന്റെ പേരിൽ മലയാള സിനിമയിൽ ഒരുപാട് അവഗണനേരിട്ട താരം കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ് മണിച്ചേട്ടന്റെ മകളുടെ കുറിപ്പ്. എങ്ങനെയാണ് കുറിപ്പ്. അച്ഛൻ നമ്മളെ വിട്ട് പോയി എന്ന് ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല. എന്റെ പത്താം ക്ലാസിലെ പരീക്ഷ സമയത്താണ് അച്ഛൻ നമ്മളെ വിട്ട് പോയത്. എന്നാൽ ആ വേദന ഉള്ളി കടിച്ചു വെച്ചിട്ടാണ് ആണ് ഞാൻ പരീക്ഷ എഴുതിയത്. എന്നെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കണം എന്നാണ് അച്ചന്റെ എറ്റവും വലിയ സ്വപ്നം. അച്ചന്റെ പേര് എവിടെങ്കിലും കേട്ടാൽ ഇന്നും അമ്മയുടെ കണ്ണ് നിറയും.
എന്നെയും അമ്മയയെയും വിട്ട് എന്തിനാ ഇത്ര വേഗത്തിൽ പോയത് എന്നാണ് മകൾ പറയുന്നത്. ഞങ്ങളുടെ സങ്കടം കാണുന്നുണ്ടോ അച്ഛാ എന്നും. അച്ചന്റെ ബലി കുടീരത്തിൽ ഇരിക്കുമ്പോൾ അച്ചനും കൂടെ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട് എന്നും മകൾ കുറിപ്പിൽ പറഞ്ഞു.