in

നാല് വിവാഹം കഴിച്ചു, എന്നാൽ പ്രണയം തോന്നിയത് ഒരു ഭർത്താവിനോട് മാത്രം അയാളോട് എനിക്ക് വല്ലാത്ത അഡിക്ഷൻ ആയിരുന്നു; രേഖ രതീഷ് പറയുന്നു

മലയാള സീരിയലില്‍ ഒരുപാട് ആരാധകര്‍ ഉള്ള ഒരു താരമാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്തിരുന്ന ഹിറ്റ് പാരമ്പരയായ പരസ്പരം എന്ന സീരിയലില്‍ പത്മാവതി എന്ന ഒറ്റ കഥാപാത്രം ചെയ്തു കൊണ്ട് മലയാളികളുടെ സ്വന്തം അമ്മയായി മാറിയ താരം ആണ് രേഖ.

വ്യത്യസ്ത വേഷങ്ങളില്‍ ഓരോ സീരിയലിലും എത്തുന്ന താരത്തെ ഏറെ ഇഷ്ടമാണ് ആരാധകര്‍ക്ക്. മഴവില്‍ മനോരമ ചാനല്‍ നോക്കിയാലും ഏഷ്യനെറ്റ് നോക്കിയാലും എല്ലായിടത്തും വ്യത്യസ്ത ഭാവങ്ങളിലും രൂപത്തിലും രേഖ ഉണ്ടാവും. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.

നിറക്കൂട്ട് എന്ന പരമ്പരയില്‍ തുടങ്ങി കാവ്യാഞ്ജലി, ആയിരത്തിലൊരുവള്‍, പരസ്പരം തുടങ്ങി ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലും സസ്‌നേഹത്തിലും പൂക്കാലം വരവായിയിലും അക്ഷരത്തെറ്റിലുമൊക്കെയായി രേഖയുടെ അഭിനയ ജീവിതം തിളങ്ങുകയാണ്. സീരിയലുകള്‍ ആളുകളെ വഴിതെറ്റിക്കുന്നു എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാകില്ലെന്ന് താരം തുറന്നു പറഞ്ഞിരുന്നു.

പരസ്പരം എന്ന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മല്ലികാമ്മയായി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി രേഖ. രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും താരത്തിന്റെ ജീവിതത്തില്‍ വിവാദങ്ങളും നിറഞ്ഞതായിരുന്നു.

പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷ നേടാന്‍ നടി കുറച്ചുകാലം സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. രേഖ ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ താരത്തിന്റെ കുടുബ ജീവിതം അത്ര സുഖകരം അല്ലായിരുന്നു. തുടരെ നാല് വിവാഹങ്ങള്‍ ആണ് താരം കഴിച്ചത്. അതിന്റെ വാര്‍ത്തകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച വിഷയം ആയിരുന്നു. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് ഒരു പ്രേത്യക കഴിവ് തന്നെയുണ്ട്. കുടുബപരമായി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരിന്നു താരത്തിന്.

ആദ്യം അച്ചനും അമ്മയും പിരിഞ്ഞു. ആരും ഇല്ലാത്ത അവസ്ഥയില്‍ ചില അബദ്ധങ്ങള്‍ പറ്റിയെന്നും താരം പറഞ്ഞു എല്ലാവര്‍ക്കും എന്റെ പണം ആയിരുന്നു വേണ്ടത് അത് കൊണ്ട് തന്നെ അവര്‍ എന്നെ സ്‌നേഹിച്ചിട്ടില്ല എന്നും താരം വെളിപ്പെടുത്തി. ഒരു കര്യവും ഇല്ലാതെയാണ് അവര്‍ എന്നെ വിട്ട് പോയത്. എന്താ കാരണം എന്നും പോലും ആരും പറഞ്ഞില്ല.

ആദ്യ ഭര്‍ത്താവിനെയാണ് എറ്റവും കൂടുതല്‍ ഇഷ്ടവും സ്‌നേഹവും തോന്നിയത്. അതിന് ശേഷം വന്ന മൂന്നു പേരും എന്റെ പണം മാത്രം ആണ് ലക്ഷ്യം വെച്ചത് അതുകൊണ്ട് തന്നെ അവരോട് കൂടുതല്‍ ഇഷ്ടമോ സ്‌നേഹമോ തോന്നിയില്ല. അതിന് ശേഷം ഇപ്പോള്‍ എന്റെ മകന് വേണ്ടിയാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞു. ഇനി ഒരു വിവാഹം എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല എന്നും താരം വ്യക്തമാക്കി.

Written by admin

വെള്ളച്ചാട്ടത്തിൽ കുളിച്ചുല്ലസിച്ച് നടി സായി പല്ലവി.. വീഡിയോ ഏറ്റെടുത്ത് ആരാധകർ

വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം ഒരിക്കലും ഒരു തെറ്റല്ല; ഗായത്രി സുരേഷ് പറയുന്നത് ഇങ്ങനെ