in ,

വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണണം, സ്വാസിക

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് നടി. ബിലഹരി ഒരുക്കുന്ന തുടരും, ഭയം എന്നീ മിനി വെബ്‌സീരിസുകളിലും നായികയായി എത്തുന്നത് സ്വാസികയാണ്. സീരീസിൽ മെയിലൽ ഷോവനിസ്റ്റായ ഭർത്താവാണ് സ്വാസികയുടെ കഥാപാത്രത്തിന്റേത്. സമൂഹത്തിൽ കണ്ടുവരുന്ന ടോക്‌സിക് ബന്ധങ്ങളെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നത്.

ഇപ്പോൾ ഇത്തരം ബന്ധങ്ങളെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയണ് സ്വാസിക. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് സ്വാസിക തന്റെ മനസ് തുറന്നത്.ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ട് വരാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. വിവാഹമോചനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകൾ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളിൽ തുടരുന്നുണ്ട്. അത് സമൂഹത്തെ പേടിച്ചിട്ടാണ്. അതിനാൽ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവർക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക അഭിപ്രായപ്പെട്ടു.

നമ്മൾ വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണുകയാണ് വേണ്ടത്. രണ്ട് ജീവിതങ്ങൾ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികൾക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നത്.’ അവർ വ്യക്തമാക്കി.

Written by admin

സാരിയിൽ വെള്ള പ്രാവ് പോലെ സുന്ദരിയായി കണ്മണി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… !!!

ആളാകെ മാറി പോയല്ലോ: ന്യൂയോർക്കിൽ കിടിലൻ ഔട്ട്ഫിറ്റിൽ മീരാനന്ദൻ