അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലനടിയായിട്ടെത്തിയ താരമാണ് അഭിരാമി. പത്രം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലാണ് അഭിരാമി ആദ്യമായി നായികയാകുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് ദിവ്യ എന്ന് പേര് അഭിരാമി എന്നാക്കി മാറ്റിയത്. തുടർന്ന് മില്ലേനിയം സ്റ്റാർസ്, ശ്രദ്ധ, മേഘസന്ദേശം, മേലേ വാര്യത്തെ മാലാഖ കുട്ടികൾ തുടങ്ങി നിരവധി സിനമകളിൽ അഭിനയിച്ചു.
അഭിരാമിയുടെ സിനിമ ജീവിതത്തിലെ പ്രധാന സിനിമയായയിരുന്നു ജയറാം നായകനായെത്തിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ. തന്റേടിയായതും അഹങ്കാരമായിട്ടുള്ളതുമായ ഗീതു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പതിനഞ്ചോ പതിനാറോ വയസെ ഉണ്ടായിരുന്നുള്ളു.
ഇപ്പോഴിതാ നിലത്തിരുന്ന് ചക്ക മുറിക്കുന്ന അഭിരാമിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ചെറിയ ആനന്ദം പ്രിയപ്പെട്ട കാര്യങ്ങൾ. ജാക്ക്ഫ്രൂട്ട്, ചക്ക അല്ലെങ്കിൽ തമിഴിൽ പലാ പഴം. ഓരോ കഷണങ്ങളും ലഭിക്കുന്നത് കഠിനധ്വാനമാണെങ്കിലും, അവസാനത്തെ ‘അധ്വാനത്തിന്റെ ഫലം’ വളരെ രുചികരമാണ് എന്റെ ഭർത്താവും അച്ഛനും ചക്ക വരട്ടിയുടെ (പഴത്തിൽ നിന്ന് നിർമ്മിച്ച ഒരു ജാം) വലിയ ആരാധകരാണ്.’ എന്ന കുറിപ്പോടുകൂടിയാണ് അഭിരാമി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത്.
View this post on Instagram