in

ആ ഒഴിവാക്കൽ ഇപ്പോഴും ഒരു വേദനയാണ്, ഒന്നും പറയാതെയാണ് എന്നെ വേണ്ടെന്ന് വെച്ചത്; നീനാ കുറുപ്പ് തുറന്ന് പറയുന്നു

മലയാളത്തില്‍ സഹനടി റോളുകളില്‍ തിളങ്ങിയ താരമാണ് നടി നീന കുറിപ്പ്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ സഹതാരമായി എത്തിയ നീന കുറുപ്പ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ഞാന്‍ കോടീശ്വരന്‍, ലോകനാഥാന്‍ ഐ എ എസ്, പാണ്ടിപ്പട, രസികന്‍, വില്ലാളി വീരന്‍ തുടങ്ങി എണ്‍പതോളം മലയാളചിത്രങ്ങളില്‍ നീന കുറുപ്പ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ മേഖലയില്‍ നിന്നും ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നീന കുറുപ്പ്. പുത്രന്‍ എന്ന സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അലോഷി എന്ന കഥാപാത്രത്തിന്റെ കാമുകിയായ ലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താനായിരുന്നുവെന്നും എന്നാല്‍ സിനിമ തീയേറ്ററില്‍ എത്തിയപ്പോഴാണ് താന്‍ അഭിനയിച്ച കഥാപാത്രം മറ്റൊരു താരം അഭിനയിച്ചതായി കണ്ടെന്നും ആ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും താരം പറയുന്നു.

എന്തിനാണ് ആ വേഷത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് ഇപ്പോഴും മനസിലായിട്ടില്ലന്നും തനിക്ക് പ്രായം കുറവാണെന്നും വണ്ണം കുറവാണെന്നും പറഞ്ഞു പല സിനിമയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണെങ്കില്‍ പോലും ഇപ്പോഴും ഇക്കാര്യങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും നീന കുറുപ്പ് പറയുന്നു.

ശരീരത്തിന്റെ വലിപ്പവും മുഴുപ്പും നോക്കിയാണ് ചിലര്‍ അഭിനയിക്കാന്‍ ആളുകളെ തെരഞ്ഞെടുക്കുന്നത് അതുകൊണ്ട് തന്നെ നല്ല പ്രായത്തില്‍ ഒരുപാട് വേഷങ്ങള്‍ നഷ്ടപെട്ടിട്ടുണ്ടെന്നും താരം പറയുന്നു. അതേസമയം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ആദ്യസിനിമയായ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ലെ അശ്വതിയെ.

അഭിനയം എനിക്ക് വഴങ്ങുന്നതാണെന്ന് ബോധ്യപ്പെടുത്തി തന്നത് അശ്വതിയാണ്. ആ സ്നേഹം എല്ലാ കാലത്തും ആ കഥാപാത്രത്തോടുണ്ട്. എങ്കിലും, എന്നെ മലയാളികള്‍ അംഗീകരിച്ചത് ‘പഞ്ചാബി ഹൗസി’ലെ കരിഷ്മയായപ്പോഴാണെന്നു തോന്നുന്നു.

അതിനു മുന്‍പും ശേഷവും ഒരുപാട് സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും എന്നെ ഏറ്റവുമധികം ആളുകള്‍ – ഇന്നും – ഓര്‍ക്കുന്നതും തിരിച്ചറിയുന്നതും ആ വേഷം കാരണമാണ്. എന്റെ അഭിനയത്തിന്റെ മികവിനേക്കാള്‍ അതിനു സഹായിച്ചത് ഒരുപക്ഷേ, ആ സിനിമയോട് എല്ലാവര്‍ക്കുമുള്ള ഇഷ്ടമായിരിക്കാം.

പിന്നെയൊന്ന്, ‘ഹേയ് ജൂഡി’ലെ മരിയയാണ്. എന്റെ അംശങ്ങളൊന്നുമില്ലാത്ത, എന്നേക്കാള്‍ പ്രായമുള്ള കഥാപാത്രമായിരുന്നതുകൊണ്ട് വളരെ ചലഞ്ചിങ് ആയിരുന്നു മരിയെന്നും നീന കുറുപ്പ് പറയുന്നു. മീടു മൂവ്മെന്റിനെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു, സിനിമയ്ക്കു മാത്രമായി അങ്ങനെയൊരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

സമൂഹത്തില്‍ എന്തൊക്കെയുണ്ടോ അതൊക്കെയേ സിനിമയിലുമുള്ളു. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടി ഒരു ബസില്‍ കയറുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുമോ അത്രയുമൊക്കെത്തന്നെ സിനിമയിലും ശ്രദ്ധിച്ചാല്‍ മതി. ബസില്‍ എവിടെ നില്‍ക്കണം, എങ്ങനെ നില്‍ക്കണം, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നൊക്കെ അവള്‍ക്കൊരു ധാരണയുണ്ടാവുമല്ലോ.

നമ്മുടെ സിനിമയില്‍ വരുന്ന ഭൂരിപക്ഷം പെണ്‍കുട്ടികളും സ്ത്രീകളുമൊക്കെ അതു നന്നായി അറിയുന്നവരും കൃത്യമായി പാലിക്കുന്നവരുമാണു താനും. പ്രതിഫലത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരുപോലെയല്ല എന്നൊരു കാര്യം വേണമെങ്കില്‍ പറയാം. അതുപക്ഷേ, ജെന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണെന്നു പറയാന്‍ പറ്റില്ല. സിനിമ വില്‍ക്കാന്‍ ആരാണോ കാരണമാകുന്നത് അവര്‍ക്ക് കൂടുതല്‍ പ്രതിഫലം കിട്ടും; അത്ര മാത്രമെന്നും നടി പറഞ്ഞു.

Written by Editor 3

കോഴിക്കോടുകാരായ മൂന്ന് യുവാക്കൾ ലൈം ഗിക ബന്ധത്തിന് വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു, അതിനായി അമ്പതിനായിരം രൂപവെച്ച് ഓഫറും ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാർമിള

തന്നെക്കാൾ 22 വയസ്സ് വ്യത്യാസമുള്ള മുകേഷിനെ വിവാഹം കഴിക്കാൻ ദേവിക തീരുമാനിക്കാനുള്ള കാരണം ഇതാണ്…