നിരവധി വിവാദങ്ങളില്‍ ചെന്നു ചാടിയിട്ടുള്ളയാളായിരുന്നു നടന്‍ മുകേഷ്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ വിവാഹമോചന വാര്‍ത്തകളാണ് പുറത്തു വരുന്നത്. മലയാള സിനിമാ ലോകം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടന്‍ മുകേഷിന്റെയും പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയുടെയും.
2013 ലാണ് ഇരുവരും വിവാഹിതരായത്. മുകേഷിന്റെയും ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. നടി സരിതയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത്. 1988 സെപ്റ്റംബർ 2 നായിരുന്നു മുകേഷും നടി സരിതയുമായുള്ള വിവാഹം.
സരിതയുടേത് അത് രണ്ടാമത്തെ വിവാഹമായിരുന്നു. തെലുങ്ക് നടൻ വെങ്കട സുബ്ബായിയുമായുള്ള അവരുടെ വിവാഹത്തിന് കേവലം ആറ് മാസം മാത്രമായിരുന്നു ആയുസ്. 23 വർഷത്തെ ദാമ്പത്യത്തിൽ സരതി-മുകേഷ് ദമ്പതികൾക്ക് രണ്ട് ആൺ മക്കൾ ശ്രാവൺ, തേജസ് ഇരുവരും വിദേശ സർവ്വകലാശാലകളിൽ പഠനവും ജോലിയുമായി കഴിയുന്നു.
2011ലായിരുന്നു മുകേഷ് സരിതാ ദമ്പതികൾ വിവാഹമോചിതരാവുന്നത്. നിരവധി ആരോപണങ്ങൾ അന്ന് സരിത മുകേഷിനെതിരെ ഉന്നയിച്ചിരുന്നു. മുകേഷിനെ കാണാൻ പാടില്ലാത്ത പല സാഹചര്യങ്ങളിലും താൻ കാണേണ്ടി വന്നതായും,തന്നെ ഉപദ്രേവിച്ചുവെന്നും,മുകേഷിൻറെ മദ്യാസക്തിയും തുടങ്ങി ആരോപണങ്ങൾ നിരവധിയായിരുന്നു.
ഒടുവിൽ താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത് എന്ന് വരെയും സരിത പറഞ്ഞിരുന്നു. മേതിൽ ദേവികയുടേതും രണ്ടാം വിവാഹമായിരുന്നു. ഒടുവിൽ അതിനും പരിസമാപ്തി കുറിച്ചിരിക്കുകയാണ്. കുറച്ച് കാലങ്ങളായി ഇരുവരും തമ്മിൽ അകന്നാണ് ജീവിച്ചിരുന്നത് എന്നും ഇപ്പോൾ മേതിൽ ദേവികയാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസ്സായിരുന്നു പ്രായം. മേതില്‍ ദേവികയ്ക്ക് 36 വയസ്സും. ഇരുവരും തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് ദേവികയെ പരിചയപ്പെടുന്നത്.
നര്‍ത്തകിയായ ദേവിക അന്ന് അക്കാദമി അംഗമായിരുന്നു. ഇരുവരുടെയും അടുപ്പം അതിവേഗം പ്രണയമായി വളര്‍ന്നു. ദേവികയുമായുള്ള ബന്ധം അറിഞ്ഞ ശേഷമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിത വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2013 ഒക്ടോബര്‍ 24 നാണ് മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. കുറച്ചുകാലമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്താനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. =
മുകേഷുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും അതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മേതില്‍ ദേവികയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ്.