കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയില്‍ വിജയിക്കാന്‍ കഴിയാതെ പോയ നടിയാണ് ചാര്‍മിള. ഹിറ്റ് ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്ക് താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാര്‍മിളയുടെ സിനിമാ ജീവിതത്തെ ബാധിച്ചു.
1991ല്‍ സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കി ടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി.
പതിവു നടിമാരെപ്പോലെ ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ അമ്മ വേഷത്തില്‍ ചാര്‍മിള അഭിനയിച്ചിരുന്നു. മയലാളികള്‍ക്കു അപമാനം എന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ചാര്‍മി ഇപ്പോള്‍ നടത്തിയിരിക്കുന്നതു. കേരളത്തില്‍ സിനിമ ചിത്രീകരണത്തിന് ഇടെ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കള്‍ തന്നോട് ലൈ ഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. യുവാക്കളുടെ ആവശ്യം കേട്ടപ്പോള്‍ ഞെട്ടലാണ് ഉണ്ടായത്. ആ സംഭവം ഇങ്ങനെ, സിനിമ ചെയ്യാനാണെന്ന് പറഞ്ഞ് മൂന്ന് യുവാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു.
കോഴിക്കോട് നിന്നാണ് വരുന്നത് ചേച്ചി വന്ന് സിനിമ ചെയ്തു തരണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. എന്നെ കാണുവാന്‍ വന്ന ആ യുവാക്കള്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രീകരണത്തിന് ഇടയില്‍ അസിസ്റ്റന്റ് എന്നെ വിളിച്ചു. നിര്‍മ്മാതാക്കള്‍ തന്റെ അസിസ്റ്റന്റിനെ സമീപിച്ച് ലൈ ഗി കാഭിലാഷത്തിനായി 50,000 രൂപ വാഗ്ദാനം ചെയ്തൂവത്രേ.
ഏറെ ഞെട്ടലോടെ ആണ് ഈ വെളിപ്പെടുത്തല്‍ മലയാളി കെട്ടിരുന്നത്. അവരുടെ നീക്കങ്ങളെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു. പണവുമായി അവര്‍ വന്നിരിക്കുന്നുവെന്നും സിനിമയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടന്നും അസിസ്റ്റന്റ് പറഞ്ഞു.
എന്നാല്‍ ചിത്രീകരണം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും എനിക്ക് പ്രതിഫലം നല്‍കാത്ത അവര്‍ എന്തിനാണ് എന്റെ അസിസ്റ്റന്റിന് പ്രതിഫലം നല്‍കുന്നതെന്ന് എനിക്ക് സംശയം തോന്നി. അവരോട് ഞാന്‍ സംസാരിച്ചപ്പോള്‍ അവരുടെ സ്വഭാവം മാറുക ആയിരുന്നു. എന്റെ മുഖത്ത് നോക്കി അവരില്‍ ഒരാളെ തിരഞ്ഞെടുക്കുവാന്‍ അവര്‍ പറഞ്ഞു.
എന്റെ മകന്‍ കുറച്ച് കൂടി വളര്‍ന്നാല്‍ നിങ്ങളുടെ പ്രായമാകും എന്നെ അമ്മ എന്നാണ് നിങ്ങള്‍ പ്രായം കൊണ്ട് വിളിക്കേണ്ടത് എന്നും പറഞ്ഞു കരാറില്ലാതെയാണ് ഞാന്‍ സിനിമ ചെയ്യന്‍ പോയത് അതുകൊണ്ട് പരാതി കൊടുക്കാന്‍ പറ്റിയില്ലെന്നും ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.