കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല, പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായർ അജയ് കൃഷ്ണൻ എന്നാണ് ഭർത്താവിന്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. യൂട്യൂബിലൂടെയൊക്കെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.
ഇപ്പോളിതാ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് താരം. സ്ഥിരമായി യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണെന്നാണ് എല്ലാവരുടെയും വിചാരം. ഒരു വർഷം മുഴുവൻ ഇന്ത്യയിലൂടെ കറങ്ങി നടക്കുകയാണ്. അപ്പോൾ ഭർത്താവിന്റെയും മക്കളുടെയും കാര്യം ആരാണ് നോക്കുന്നത് എന്നൊക്കെയാണ് പലരുടെയും ചോദ്യങ്ങൾ. കല്യാണം കഴിയുമ്പോൾ ചില ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ട്. എങ്കിലും അവിടെ അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. അതാണ് ജീവിതം. രണ്ടാളുടെയും ജോലി നടക്കണം.
ഇത് മാത്രമല്ല ഭർത്താവ് കൂടെ വരാറുണ്ടോ, ഒറ്റയ്ക്കാണോ പോവുന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങളും വരാറുണ്ട്. അവരോട് ഞാൻ ചോദിക്കുന്നത് ഭർത്താവിന് വേറെ പണിയില്ലേ? അദ്ദേഹത്തിന്റെ കരിയർ നോക്കാതെ പുള്ളിയ്ക്ക് എന്റെ പുറകേ നടന്നാൽ മതിയോ.ഭാര്യ മാത്രം വളർന്നാൽ പോരല്ലോ. അദ്ദേഹത്തിന്റെ ലൈഫും ഉയരണമല്ലോ. ഇതൊക്കെയാണ് പരസ്പര ബഹുമാനം എന്ന് പറയുന്നത്. മറ്റുള്ളവർക്ക് അത് മനസിലാകണമെന്നില്ല.
എനിക്ക് ഭർത്താവിന്റെയും മക്കളുടെയുമൊക്കെ പിന്തുണ ലഭിച്ചിട്ടാണ് പോവുന്നത്. മാസത്തിൽ ഒരു പത്ത് ദിവസമൊക്കെയേ ട്രാവൽ ഉണ്ടാവുകയുള്ളു. ബാക്കി ദിവസം വീട്ടിൽ ഇരിക്കുകയാണ്. കുട്ടികളൊക്കെ പ്രായമായതിന് ശേഷമാണ് ഞാൻ ഇറങ്ങാൻ തുടങ്ങിയത്. ഭാര്യ വന്ന് എപ്പോഴും വിളമ്പി തരണമെന്ന വാശി ഉള്ള മനുഷ്യനല്ല എന്റെ ഭർത്താവ്. സ്ത്രീകൾ സ്വയം പര്യാപ്തമാവണം എന്ന് വിചാരിക്കുന്ന ആളാണ് അദ്ദേഹം. എപ്പോഴും ഭർത്താവിനെ ആശ്രയിക്കാതെ ജീവിക്കണം എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്.