പല നടീ നടന്മാരും വിവാഹിലേയ്ക്ക് എത്തിച്ചേര്‍ന്നതിനെക്കാള്‍ വേഗത്തില്‍ വിവാഹ മോചിതരാകുന്ന കാഴ്ച ഇപ്പോള്‍ നിത്യ സംഭവമാണ്. സിനിമയ്ക്കുള്ളില്‍ നിന്നുതന്നെ ഈ ജോലിയുടെ എല്ലാ പരിമിതികളും തിരിച്ചറിഞ്ഞ് പ്രണയിച്ച് വിവാഹിതരായവും ഇതില്‍ ഉള്‍പ്പെടുന്നു എന്നത് അത്ഭുതകരം.
ദിലീപ്- മഞ്ജുവാര്യര്‍, ലിസി- പ്രിയദര്‍ശന്‍ ഈ ബന്ധങ്ങളും വിവാഹ മോചനവുമൊക്കെ അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. എന്നാല്‍, ഇവരൊക്കെ വിവാഹം കഴിച്ച് ഏറെ മുന്നോട്ടു പോയി ഇവരുടെ കുട്ടികള്‍പോലും മുതിര്‍ന്ന ശേഷമാണ് ഇത്തരത്തില്‍ ഒരു കഘിനമായ തീരുമാനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്.
എന്നാല്‍, ഇപ്പോള്‍ ആ സ്ഥിതി മാറിയിരിക്കുന്നു. പല താരങ്ങളുടെയും വിവാഹ ജീവിതത്തിന് മാസങ്ങളുടെ പോലും ആയുസ്സ് ഇല്ലാത്ത അവസ്ഥയാണ്. നടി കാവ്യാ മാധവന്‍ നിശാല്‍ ചന്ദ്രയ്ക്കൊപ്പം കഴിഞ്ഞത് ദിവസങ്ങള്‍ മാത്രമാണ്. റിമി ടോമിയും അടുത്തിടെ ഈ പട്ടികയില്‍ ഇടം നേടി.
ഇപ്പോഴിതാ നടി ശ്രിത ശിവദാസ് വെറും ഒരു കൊല്ലം കൊണ്ട് അവസാനിപ്പിച്ച തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. പതിവു പോലെ പൊരുത്തക്കേടുകള്‍ തന്നെ ഇതിനും കാരണം. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സഹിയാതായപ്പോള്‍ വിവാഹ മോഹനം എന്ന കഠിനമായ തീരുമാനത്തിലേയ്ക്ക് എത്തപ്പെട്ടു.
മലയാള ചിത്രമായ ‘ഓര്‍ഡിനറി’യില്‍ നായികയായി എത്തിയ താരമാണ് ശ്രിത ശിവദാസ് എന്ന പാര്‍വതി. കുഞ്ചാക്കോ ബോബന്റെ നായികയായ നാട്ടിന്‍പുറത്തുകാരി കല്യാണിയെ അവതരിപ്പിച്ചാണ് ശ്രിത പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഗവിയിലെ പെൺകുട്ടി പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിൽ കൂടി വേഷമിട്ടു.
ശ്രിത ശിവദാസ് 2015ല്‍ റാസ്പുട്ടിന്‍ എന്ന സിനിമയിലാണ് അവസാനമായി മലയാളത്തില്‍ എത്തിയത്. വിവാഹശേഷമായിരുന്നു ശ്രിത ശിവദാസ് സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. 2014 ൽ വിവാഹം കഴിച്ച താരം പിന്നീട് വിവാഹമോചനം നേടുകയുണ്ടായി. ശേഷം ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകനിലൂടെയാണ് താരം തിരിച്ചെത്തിയത്.
വിവാഹത്തിന് ശേഷം സ്ത്രീകള്‍ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട് എന്ന് തിരിച്ചുവരവില്‍ ശ്രിത ശിവദാസ് പറയുന്നു. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിലും വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.
2014 ല്‍ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല.
“പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്നാട്ടിൽ വലിയ ഹിറ്റുമായിരുന്നു…’അതിന് ശേഷം കാര്‍ത്തിക് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇത് റീലീസ് ചെയ്തിട്ടില്…’ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ‘മണിയറയില്‍ അശോകന്‍’ എന്ന സിനിമയിലൂടെ മടങ്ങിവരികയായിരുന്നു ശ്രിത.