ഒരു കാലത്ത് മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത താരം ആയിരുന്നു സുധീഷ്. ബാല താരം ആയിട്ടാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്. അതിന് ശേഷം നായകനായും സഹനായകനും മലയാള സിനിമയിൽ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.. ആശംസകളോടെ എന്ന മലയാള സിനിമയിൽ ബാല താരം ആയിട്ടാണ് താരം ആദ്യമായി അഭിനയ മേഖലയിൽ എത്തുന്നത്. അച്ഛന്റെ കൈ പിടിച്ചാണ് സുധീഷ് സിനിമയിൽ എത്തിയത്. അച്ഛൻ സുധാകരൻ നായർ നാടക സിനിമ നടൻ കുടിയാണ്.
അതിന് ശേഷം മെഗാസ്റ്റാർ മമ്മുട്ടി നായകനായ മുദ്ര എന്ന സിനിമയിൽ താരത്തിന് അവസരം ലഭിച്ചു. അതിന് ശേഷം ആണ് താരത്തെ മലയാള സിനിമയിൽ ഒരു സ്‌ഥാനം നേടിയെടുത്തത്. പിനീട് 1991ൽ പുറത്തിറങ്ങിയ വേനൽകിനാവുകൾ എന്ന സിനിമയിൽ താരം ആദ്യമായി ഒരു നായകൻ വേഷം അഭിനയിച്ചു ഈ സിനിമ താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചു. ശേഷം ഒരുപാട് സിനിമയിൽ താരം തിളങ്ങി.
അതിന് ശേഷം മലയാള സിനിമയിൽ താരം തന്റേതായ ഒരു സ്‌ഥാനം നേടിയെടുത്തു. എന്നാൽ ആദ്യകാലത്ത് മലയാള സിനിമയിൽ നിറഞ്ഞിരുന്ന താരത്തിന് പിനീട് പതിയെ സിനിമകൾ കുറയാൻ തുടങ്ങി ശേഷം നായകന്മാരുടെ സുഹൃത്തായിട്ടുള്ള വേഷങ്ങൾ ആണ് താരത്തിന് കുടുതലും ലഭിച്ചത്. ഇതിന് കാരണം എന്നത് സിനിമയിൽ താരം അവതരിപികുന്നത് ഒരു പ്രേത്യക കഥാപാത്രങ്ങൾ ആണ് അത് കൊണ്ടാണ് താരം മലയാള സിനിമയിൽ ഒതുങ്ങി നിൽക്കേണ്ടി വന്നത് എന്നതാണ് സത്യം. ഒരുപാട് കഴിവുള്ള ഒരു അതുല്യ കലാകാരനാണ് ഇദ്ദേഹം എന്നാൽ എന്നാൽ വേണ്ടേ പോലെ സിനിമയിൽ ഉപയോഗിക്കാൻ സാധിച്ചിട്ടില്ല.
2018ൽ പുറത്തിറങ്ങിയ ടോവിനോ ചിത്രം തീവണ്ടിയിൽ ടോവിനോയുടെയും അമ്മാവന്റെ വേഷത്തിൽ താരം എത്തിയിരുന്നു ഒരു വ്യത്യസ്ത കഥാപാത്രം ആയിരുന്നു അത്. 150ൽ പരം സിനിമയിൽ അഭിനയിയിച്ച താരത്തിന്റെ ആഭിനയ ജീവിതം അത്ര വിജയകരമായിരുന്നു എന്ന് പറയാൻ പറ്റൂല. സിനിമയിൽ അഭിനയിക്കുബോൾ ആണ് ആണ് താരം വിവാഹം കഴിക്കുന്നത്. ഇപ്പോൾ രണ്ട് മക്കളും ഉണ്ട് താരത്തിന്.