in

ആവശ്യമുണ്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതിയെന്ന് അച്ഛനും അമ്മയും എന്നോട് പറഞ്ഞു; വിവാഹത്തെ കുറിച്ച് നമിത പ്രമോദ് തുറന്ന് പറയുന്നു

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്.

ഇപ്പോള്‍ താരം തന്റെ വിവാഹത്തെ കുറിച്ചും ആ വിഷയത്തില്‍ മാതാപിതാക്കളുടെ നിലപാടിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കൂടെ ഉള്ളവരുടെയെല്ലാം കല്യാണം കഴിഞ്ഞു ഒന്നും രണ്ടും മക്കളായി എന്നാണ് താരം പറയുന്നത്.

എന്നാൽ എന്റെ ഫാമിലി യുടെ ഭാഗത്തു നിന്നും എനിക്ക് യാതൊരു തരത്തിലുള്ള പ്രഷറും ഇല്ല എന്ന് താരം പറയുന്നുണ്ട്. നിനക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം കല്യാണം കഴിച്ചാല്‍ മതിയെന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് താരം വ്യക്തമാക്കുന്നത്.

എനിക്ക് പങ്കാളിയേ കുറിച്ച് ഒരുപാട് എക്‌സ്‌പെക്ടേഷന്‍ ഒന്നുമില്ല എന്നും മനസ്സിലാക്കുന്ന ഒരു പങ്കാളി വേണം. പങ്കാളി എന്നതിനപ്പുറം എന്റെ നല്ല സുഹൃത്ത് ആയിരിക്കണം എന്നും താരം പറഞ്ഞു. വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ച്‌ തുടങ്ങിയിട്ടില്ല.

വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച്‌ ആലോചിക്കാമെന്ന് കരുതുന്നു. മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച്‌ ആലോചിച്ച്‌ വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും.

പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. അക്കാഡമിക്‌സിൻ്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും.

അതെൻ്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിൻ്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എൻ്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്.

ഇതെൻ്റെ മാത്രം അഭിപ്രായമാണ്. വിവാഹത്തിന് മുൻപ് സിനിമകളിൽ സജീവമായുണ്ടാകുമെന്നും മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്നും നമിത അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

താന്‍ അവരുടെ കട്ട ഫാനാണെന്നും നമിത പറഞ്ഞു. അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റടുത്ത് വൈറലാക്കാറുണ്ട്.

വിനീത് ശ്രീനിവാസന്റെ സിനിമയിൽ കൂടിയാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷർ താരത്തെ ഏറ്റെടുത്തിരുന്നു.അതിന് ശേഷം ഒരുപാട് ഹിറ്റ് സിനിമയിൽ താരം അഭിനയിച്ചു.

Written by Editor 3

പുലിമുരുകൻ കാണുമ്പോൾ ഇപ്പോഴും എനിക്ക് സങ്കടം വരും, ആ തീരുമാനം തെറ്റായിപ്പോയി; അനുശ്രീ തുറന്ന് പറയുന്നു

കറുത്തമുത്തിലെ നമ്മുടെ സ്വന്തം ബാല മോളെ ഓർമയില്ലേ, ബേബി അക്ഷരയുടെ ഇപ്പോഴത്തെ മാറ്റം കണ്ട് അതിശയത്തോടെ ആരാധകർ..!