in

പുലിമുരുകൻ കാണുമ്പോൾ ഇപ്പോഴും എനിക്ക് സങ്കടം വരും, ആ തീരുമാനം തെറ്റായിപ്പോയി; അനുശ്രീ തുറന്ന് പറയുന്നു

150 കോടി ക്ലബ്ബില്‍ പ്രവേശിച്ച മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ എന്ന മെഗാഹിറ്റ് ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത് നടി അനുശ്രീയായിരുന്നു. എന്നാല്‍ ആ കഥാപാത്രമാകാന്‍ അനുശ്രീക്ക് കഴിഞ്ഞില്ല.

ചിത്രത്തില്‍ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്നും എന്നാല്‍ ശാരീരികപരമായ ബുദ്ധിമുട്ട് കാരണം തനിക്ക് ചിത്രം ഉപേക്ഷിക്കേണ്ടി വന്നെന്നും അനുശ്രീ വെളിപ്പെടുത്തി.

ഞരമ്പിന്‍റെ പ്രശ്‌നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ആ സമയത്ത് ബുദ്ധിമുട്ടായിരുന്നു. ഇതിഹാസയില്‍ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്തപ്പോൾ ഈ പ്രശ്നം കലശലായെന്നും നടി വനിതക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. പിന്നീട് ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.

ചന്ദ്രേട്ടനിലേക്ക് വിളിക്കുമ്പോള്‍ കൈയുടെ ബുദ്ധിമുട്ട് സിദ്ധാര്‍ഥേട്ടനോട് താൻ ആദ്യം സൂചിപ്പിച്ചിരുന്നു. പക്ഷേ ഇനിയും നാലുമാസമുണ്ടെന്നും അപ്പോഴേക്കും അസുഖം മാറുമെന്നും അന്ന് മിടുക്കിയായി വരാനാണ് സിദ്ധാര്‍ത്ഥേട്ടന്‍ പറഞ്ഞതെന്നും അനുശ്രീ പറയുന്നു. അങ്ങനെ അസുഖം ഭേദമായതിന് ശേഷമാണ് ചന്ദ്രേട്ടന്‍റെ ഭാഗമായത്.

ലാലേട്ടനൊപ്പം മുന്‍പ് റെഡ് വൈനില്‍ അഭിനയിച്ചിരുന്നു. പിന്നീട് കനലിലേക്കും മറ്റൊരു ചിത്രത്തിലേക്കും വിളി വന്നു. പക്ഷേ ചെയ്യാന്‍ സാധിച്ചില്ല. പിന്നെയാണ് ഒപ്പം എന്ന ചിത്രത്തില്‍ അവസരം കൈവന്നത്. ഒപ്പത്തിന്‍റെ സെറ്റില്‍ വെച്ച് മേക്കപ്പിട്ട് ചെന്നപ്പോള്‍ ലാലേട്ടന്‍ ‘ഒടുവില്‍ നീ വന്നു അല്ലേ’ എന്ന് ചോദിച്ചു.

അപ്പോള്‍ പ്രിയദര്‍ശന്‍ സാര്‍ ‘അതെന്താ സംഗതി’യെന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ തന്നെയാണ് വിവരം പ്രിയദര്‍ശൻ സാറിനോട് പറഞ്ഞത്. ‘എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോളുവേദനയാണെന്ന് പറയും. ഇപ്പോഴാണ് സമയം ഒത്തുവന്നത്’.

ആ സമയത്ത് ‘തോളുകൊണ്ടാണോ നീ അഭിനയിക്കുന്നത്’ എന്ന് ചോദിച്ച് എല്ലാവരും കൂടി എന്നെ അന്ന് കളിയാക്കുകയും ചെയ്തിരുന്നെന്നും അനുശ്രീ ഓര്‍മിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന സമയത്താണ് പുലിമുരുകനിലെ അവസരം വരുന്നത്.

ആക്ഷന്‍ സിനിമയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ സമ്മതിച്ചതില്ല. പിന്നീട് സിനിമ കണ്ടപ്പോള്‍ വലിയ സങ്കടമായെന്നും അനുശ്രീ പറയുന്നു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Written by Editor 3

കടൽ തീരങ്ങളോട് അലിഞ്ഞ് ചേർന്ന് റിമ കല്ലിങ്കൽ; താരത്തിന്റെ പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

ആവശ്യമുണ്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതിയെന്ന് അച്ഛനും അമ്മയും എന്നോട് പറഞ്ഞു; വിവാഹത്തെ കുറിച്ച് നമിത പ്രമോദ് തുറന്ന് പറയുന്നു