in

കറുത്തമുത്തിലെ നമ്മുടെ സ്വന്തം ബാല മോളെ ഓർമയില്ലേ, ബേബി അക്ഷരയുടെ ഇപ്പോഴത്തെ മാറ്റം കണ്ട് അതിശയത്തോടെ ആരാധകർ..!

അക്ഷര എന്ന പേരിനേക്കാളും, പ്രേക്ഷകർക്ക് കൂടുതൽ പരിചയം ബാലമോൾ എന്ന് പറയുന്നതാകും. ചെറുപ്പത്തിൽ തന്നെ ഒറ്റ സീരിയൽ കൊണ്ട് തന്നെ മലയാളക്കരയുടെ മനസ്സ് മുഴുവൻ കീഴടക്കിയ താരമാണ് ഈ കൊച്ചുമിടുക്കി. സീരിയലുകൾക്ക് ശേഷമാണ് ബാലമോൾ നേരെ സിനിമയിലേക്ക് കടക്കുന്നത്.

ആടുപുലിയാട്ടം, ഹലോ നമസ്തേ , വേട്ട തുടങ്ങി നിരവധി സിനിമകളിലൂടെയും ഈ താരം ബിഗ് സ്ക്രീനിലും നിറഞ്ഞു. കാർട്ടൂൺ സീരീസുകൾ കാണുന്നതിനേക്കാളും തനിക്ക് പ്രിയം മലയാളം സിനിമകൾ കാണുന്നതാണെന്നാണ് താരത്തിന്റെ അഭിപ്രായം.

മിനി സ്‌ക്രീനിൽ വീട്ടമ്മമാരുടെ കണ്ണിലുണ്ണി ഇപ്പോൾ ബാലതാരം, പാറുകുട്ടിയായി ഉപ്പും മുളകിലും എത്തുന്ന അമേയ ആണ്. പാറുക്കുട്ടി ജനിച്ച് ആറാം മാസം മുതലാണ് അഭിനയത്തിലേക്ക് കടന്നത്. പാറുകുട്ടിയ്ക്ക് മുൻപേ മിനി സ്‌ക്രീൻ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ബേബി അക്ഷര.

സൗന്ദര്യ സങ്കല്പ്പങ്ങൾക്ക് വേറിട്ട ഭാവം നൽകിയ പരമ്പരയായിരുന്ന കറുത്തമുത്തിലെ ബാലമോളായിട്ടാണ് താരം മിനി സ്‌ക്രീൻ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ബാലചന്ദ്രനായി കടന്നുവന്ന കിഷോർ സത്യയുടേയും, കാർത്തുവിന്റെയും മകൾ ബാലയായിട്ടാണ് അക്ഷര സീരിയലിൽ എത്തിയത്.

അക്ഷരയുടെ പേരിലെ കിഷോർ എന്നത്, നടൻ കിഷോർ സത്യയുമായി ഉള്ള എന്തെങ്കിലും ബന്ധം ആണോയെന്നായിരുന്നു ആദ്യകാലങ്ങളിൽ പ്രേക്ഷകരുടെ സംശയം. എന്നാൽ ഇരുവരും തമ്മിൽ ഒരു ബന്ധമുണ്ട്. ആ ബന്ധം മറ്റൊന്നുമല്ല.

അക്ഷരയെ ആദ്യമായി സീരിയലിലേക്ക് കൊണ്ട് വരുന്നതിൽ കിഷോറിനും പങ്കുണ്ട് എന്നതാണ്. കിഷോർ സത്യയുടെ ഒരു ഫ്രണ്ട് അക്ഷരയുടെ അച്ഛന്റെ ഫ്രണ്ട് ആണ്. ആ കക്ഷിയാണ് ആണ് കുട്ടി താരത്തിന് അഭിനയിക്കാനുള്ള താത്‌പര്യത്തെ പുറത്തു കൊണ്ടുവന്നത്.

അഭിനയത്തിൽ മാത്രമല്ല, പഠനത്തിലും നൃത്തത്തിലും, പാട്ടിലും മിടുക്കിയാണ് അക്ഷര. ഷൂട്ടിങ് തിരക്കുകൾ ഒഴിയുമ്പോഴാണ് താരം പഠനത്തിൽ ശ്രദ്ധിക്കുന്നത്. ഡാൻസിലും പ്രാഗത്ഭ്യം തെളിയിച്ച മിടുക്കിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

പഠിച്ചുവലുതായി ഡോക്ടർ ആകാനാണ് തനിക്ക് ആഗ്രഹമെന്ന്, താരം മുൻപ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കണ്ണൂർ സ്വദേശിയായ അക്ഷരയുടെ കുടുംബം ഇപ്പോൾ എറണാകുളം വെണ്ണലയിലാണ് സ്ഥിര താമസം.

ആർക്കിടെക്ടായ കിഷോറിന്റെയും, ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ് അക്ഷര കിഷോർ.അഖില കിഷോർ ആണ് താരത്തിന്റെ ചേച്ചി. സീരിയലിലേക്ക് എത്തും മുന്നേ ചില പരസ്യ ചിത്രങ്ങളിലും അക്ഷര തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ ഈ കൊച്ചു മിടുക്കി വളർന്നു വലുതായിരിക്കുകയാണ്. അക്ഷരയുടെ ഈ മാറ്റം കണ്ട് ആരാധകർ ഒന്നു ഞെട്ടിയിരിക്കുകയാണ്. അക്ഷരയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. തിരുവോണ ദിനത്തിൽ എടുത്ത ചിത്രങ്ങളും എല്ലാ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

2014 ല്‍ മത്തായി കുഴപ്പക്കാരനല്ല” എന്ന ചിത്രത്തിലൂടെയാണ് അക്ഷര സിനിമ ലോകത്തേക്ക് ചുവടു വെച്ചത്. പിന്നീടങ്ങോട്ട് കുറച്ചു സിനിമകളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ അവസാനമായി ഇറങ്ങിയത് ജയസൂര്യയ്‌ക്കൊപ്പമുള്ള ഈശോ എന്ന ചിത്രമാണ്.

Written by Editor 3

ആവശ്യമുണ്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതിയെന്ന് അച്ഛനും അമ്മയും എന്നോട് പറഞ്ഞു; വിവാഹത്തെ കുറിച്ച് നമിത പ്രമോദ് തുറന്ന് പറയുന്നു

അതെ ഞാൻ അമ്മയാണ്… ഞാൻ ഷോർട്സ് ധരിക്കുന്നു… ഞാനെന്റെ ഫ്രണ്ട്സിന്റെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു; കനിഹ പറയുന്നത് ഇങ്ങനെ