in

കടൽ തീരങ്ങളോട് അലിഞ്ഞ് ചേർന്ന് റിമ കല്ലിങ്കൽ; താരത്തിന്റെ പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

നർത്തകിയായും അഭിനേത്രിയായും മലയാളികളുടെ മനസ് കീഴടക്കിയ യുവതാരങ്ങളിലൊരാണ് റിമ കല്ലിങ്കൽ. തന്റെ വിശേഷങ്ങളെല്ലാം റിമ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നൃത്തവും അഭിനയവും യാത്രകളുമൊക്കെയായി തന്റെ ഇഷ്ടങ്ങളോടൊപ്പം ജീവിതം ആസ്വദിക്കുകയാണ് റിമ.

ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. ഇപ്പോഴിത റിമ പങ്കുവച്ചിരിക്കുന്ന ബീച്ച് ഫോട്ടോഗ്രഫിയാണ് ശ്രദ്ധേയമാകുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. ഉള്ളിലുള്ള സമുദ്രം എന്നാണ് റിമ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഇതിനോടകം തന്നെ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മിനി ഡ്രസിൽ സിംപിൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫർ ജെയ്സൺ മാടാനി ആണ് റിമയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കൊഞ്ചിത ജോൺ ആണ് സ്റ്റൈലിസ്റ്റ്.

ദർശന രാജേന്ദ്രൻ, അഭിരാമി, കവിത എസ് നായർ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് റിമയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. നൃത്തവും അഭിനയവും കഴിഞ്ഞാൽ യാത്രകളോട് റിമയ്ക്ക് വലിയ ഇഷ്ടമാണ്.

ഇടയ്ക്കിടെ ഭർത്താവ് ആഷിഖ് അബുവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രാ ചിത്രങ്ങളും വീഡിയോകളും റിമ പങ്കുവയ്ക്കാറുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിക് അബു അതേപേരിൽ തന്നെ ഒരുക്കുന്ന ചിത്രമാണ് റിമയുടേതായി ഇനി പുറത്തുവരാനുള്ളത്.

ഭാർ‍ഗവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിമയെത്തുന്നത്. താരത്തിന്റെ ഒരു ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു. ടൊവിനോയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രം ഈ വർഷം ഡിസംബറിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധമായ വീട്ടിൽ താമസിക്കേണ്ടി വരുന്ന യുവ കഥാകൃത്തിന്റെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. തകധിമി തോ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

പിന്നീട് ഋതു എന്ന ചിത്രത്തിൽ നായികയായി അവസരം ലഭിക്കുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയായിരുന്നു റിമക്ക് ലഭിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് നിരവധി പ്രമുഖ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്നും തേടിയെത്തിയിരുന്നു.

ഏറ്റവുമധികം ബ്രേക്ക് നൽകിയത് 24 ഫി മേയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഫഹദ് ആണ്. ആഷിഖ് അബുവിനത് വിവാഹം ചെയ്തു നിർമ്മാണ രംഗത്ത് ശ്രദ്ധ നേടുകയും ചെയ്തു.

അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് റിമ എറണാകുളത്ത് താരത്തിന് ഒരു ഡാൻസ് സ്കൂളും സ്വന്തമായുണ്ട്. മാമാങ്കം എന്നാണ് സ്കൂളിൻറെ പേപ്പ നിരവധി പ്രമുഖരാണ് മാമാങ്കം ഡാൻസ് സ്കൂളിൽ പഠിക്കുന്നത്. ഇതിനോടകം നിരവധി സ്റ്റേജ് ഷോകളും ചെയ്തു കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെ നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ മായി പങ്കുവെച്ചിരുന്നു. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തൻറെ തായ നിലപാടുകൾ പലപ്പോഴും വ്യക്തമാക്കാനുണ്ട് ‘ മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിയിലും താരം പ്രധാനപ്പെട്ട ഒരു അംഗം കൂടിയാണ്.

Written by Editor 3

ഇതൊക്കെയാണ് ഒരു നല്ല നടിയുടെ ലക്ഷണങ്ങൾ.. വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ലോകം കീഴടക്കിയ സുന്ദരി.. .

പുലിമുരുകൻ കാണുമ്പോൾ ഇപ്പോഴും എനിക്ക് സങ്കടം വരും, ആ തീരുമാനം തെറ്റായിപ്പോയി; അനുശ്രീ തുറന്ന് പറയുന്നു