ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്. ‘നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു.
ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും, ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു’. വിഘ്നേഷ് കുറിച്ചു.
എന്നാല്‍ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം ആയിട്ടേ ഉള്ളൂ. എങ്ങനെ ഇത്ര പെട്ടെന്ന് ഗര്‍ഭിണിയായി. എന്നൊക്കെയാണ് ചോദ്യങ്ങള്‍, എന്നാല്‍ ഇത്തരം സ്വകാര്യതകളില്‍ ഇടപെടുന്നത് എന്തിനെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
നയന്‍താരയ്‌ക്കെതിരെ വലിയ രീതിയിലാണ് വിമര്‍ശനങ്ങളുയര്‍ന്നത്. മുലയൂട്ടാന്‍ കഴിയാത്ത പ്രസവിക്കാത്ത നീ ഒക്കെ എവിടത്തെ അമ്മയാണെന്നാണ് ചിലരുടെ ചോദ്യം. 37ാം വയസില്‍ ആണ് നയന്‍താര വിവാഹം കഴിക്കുന്നത്. ഈ പ്രായത്തില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിക്കുമ്പോള്‍ ഉള്ള സങ്കീര്‍ണ്ണതകള്‍ വളരെ വലുതാണെന്നുള്ള സത്യം ആരും മനസിലാക്കുന്നില്ല.
പ്രായം കൂടുന്തോറും സങ്കീര്‍ണമാകുന്ന ഒന്നാണ് ഗര്‍ഭവും പ്രസവവും. പ്രായം കൂടുന്തോറും മനസും അതുപോലെ ശരീരവും പിണക്കങ്ങള്‍ കാണിക്കും. പൊതുവെ മുപ്പത്തിയഞ്ചു വയസിനു മുകളില്‍ ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ ശേഷി കുറഞ്ഞു വരുന്നു. ഒരു സ്ത്രീ ജനിക്കുമ്പോള്‍ അവരുടെ ജീവിത അവസാനം വരെയുള്ള അണ്ഡം അവരുടെ അണ്ഡാശയത്തില്‍ ഉണ്ടാവും.
35 വയസിനു ശേഷമുള്ള ഗര്‍ഭ ധാരണം ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. ഗര്‍ഭം അലസാനുള്ള സാദ്ധ്യതകള്‍ ഏറെ കൂടുതലാണ്. കൂടാതെ മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭ കാലത്തില്‍ ഉള്ള രക്ത സ്രാവം, കുട്ടികളുടെ വളര്‍ച്ച കുറവ്, തൂക്കക്കുറവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവും. കൂടാതെ പ്രായം കൂടുന്തോറും പേശികള്‍ വേണ്ടത്ര വികസിക്കാനുള്ള കഴിവ് കുറയും.
മാസം തോറും ഓരോ അണ്ഡവും പാകമായി ഗര്‍ഭ പാത്രത്തില്‍ എത്തുന്നു. ഗര്‍ഭധാരണം നടന്നില്ല എങ്കിലും അത് മാസമുറയായി പുറത്തേക്ക് പോകുന്നു. എന്നാല്‍ ആളുകള്‍ക്ക് പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണവും ശക്തിയും കുറയുന്നു.
കൂടാതെ ഈ കാലയളവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍, അണുബാധകള്‍, പ്രായം കൂടുന്തോറും ഗര്‍ഭ പാത്രത്തില്‍ ഉണ്ടാകുന്ന മുഴകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭധാരണത്തെ ബാധിക്കും. അതിനാല്‍ തന്നെ സുഖ പ്രസവത്തേക്കാള്‍ സിസേറിയന്‍ ആയിരിക്കും കൂടുതല്‍ നടക്കുക.
കൂടാതെ പ്രസവ ശേഷം ഗര്‍ഭ പത്രം ചുരുന്നതിനു കാലതാമസം എടുക്കും. ഇതില്‍ രക്തസ്രാവം ഉണ്ടാക്കാന്‍ ഉള്ള കാരണമായി മാറും. അതുപോലെ ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യങ്ങളും ജനിതക പ്രശ്‌നങ്ങളും ഉണ്ടാവാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്. കൂടാതെ മുലപ്പാല്‍ കുറവ് ആയിരിക്കും.
മു ലയൂട്ടാനുള്ള പ്രശ്‌നങ്ങളും ഇവര്‍ക്ക് കൂടുതല്‍ ആയിരിക്കും. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇരിക്കെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. നയന്‍താര ഒരു പ്രശസ്ത നടിയാണെങ്കില്‍, വിഘ്‌നേഷ് ശിവന്‍ ഒരു സംവിധായകനും ഗാനരചയിതാവുമാണ്. ഇരുവരും ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു.
2015ല്‍ നാനും റൗഡി ധാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഏഴു വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ജൂണ്‍ 9-നായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.