in

പ്രമുഖ നടൻ എന്റെ കാലിൽ ഇക്കിളിയിട്ടു.. ഞാൻ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു, നടിമാരെ കാണുന്നത് വേറെ രീതിയിലാണ്: വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ

നിരവധി ആരാധകരുള്ള താരമാണ് രാധിക ആപ്‌തെ. അഭിനയത്തിന്റെ എല്ലാ തലങ്ങളും വളരെ അനായാസം തന്നെ കൊണ്ട് വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ച നായികയാണ് രാധിക ആപ്‌തെ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് രാധിക ആപ്‌തെ.

ഹിന്ദിക്ക് പുറമേ മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. രജനീകാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച രാധിക ടോവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പിപ്പിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

മെലിഞ്ഞ ശരീരപ്രകൃതമായതിനാല്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന കമന്റുകള്‍ രാധിക അടുത്തിടെ പങ്കുവെച്ചിരുന്നു. മാറിടവും അരക്കെട്ടും വലുതാക്കണമെന്നും ഇതിന് ഇഞ്ചക്ഷന്‍ എടുക്കണമെന്നും അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞിരുന്നു. മൂക്കിന്റെ ആകൃതി മാറ്റണമെന്ന് പോലും അഭിപ്രായങ്ങള്‍ കേട്ടിരുന്നു.

ലൈംഗിക അതിക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല. വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… മീ ടു എന്ന് തുറന്നുപറഞ്ഞ് മുന്നോട്ടുവരുന്നവരെ കേള്‍ക്കണം.

ആര്‍ക്കെതിരെ ആണോ ആരോപണമുന്നയിച്ചത് അവരെക്കുറിച്ച് മറ്റു ആര്‍ക്കെങ്കിലും സമാന അനുഭവമുണ്ടോ എന്ന് അന്വേഷിക്കണം. അത്യന്തം സെന്‍സിറ്റീവായ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. അടുത്തകാലത്തെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ മോശം അനുഭവവും താരം പങ്കുവെച്ചിരുന്നു.

ഇത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ ചര്‍ച്ചക്കാണ് വഴിയൊരുക്കിയത്. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്ന തന്നോട് ആ സെറ്റില്‍ സഹപ്രവര്‍ത്തകനായി ഉണ്ടായിരുന്ന ഒരാള്‍ മോശമായി പ്രതികരിച്ചു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

അയാള്‍ തനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാമെന്നും വേണമെങ്കില്‍ മസാജ് ചെയ്തു തരാമെന്നും അയാള്‍ പറഞ്ഞു. അയാളുടെ അത്തരത്തിലുള്ള സംസാരം തന്നെ വല്ലാതെ അലോസരപ്പെടുത്തി എന്നാണ് രാധിക വ്യക്തമാക്കിയത്.

ആദ്യകാലത്ത് അഭിനയരംഗത്തേക്ക് കടന്നു വന്നപ്പോള്‍ തനിക്ക് നേരിട്ട ഒരു അനുഭവത്തെപ്പറ്റിയും രാധിക വ്യക്തമാക്കുന്നുണ്ട്. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമായിരുന്നു അന്ന്. സുഖമില്ലാതെ താന്‍ കിടക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കുവാന്‍ തുടങ്ങിയത്.

നടന്‍ വരുന്നു. അയാള്‍ നല്ല കരുത്തന്‍ ആയിരുന്നു. എനിക്ക് അയാളെ അറിയുക പോലും ഇല്ലായിരുന്നു. അയാള്‍ പെട്ടെന്ന് എന്റെ കാലില്‍ ഇക്കിളി ഇടാന്‍ തുടങ്ങി. അത് എനിക്ക് വല്ലാത്ത അലോസരം ഉണ്ടാക്കി. ഞാന്‍ പെട്ടെന്ന് ചാടി എഴുന്നേറ്റ് ഇയാളുടെ കരണത്ത് ഒരെണ്ണം കൊടുത്തു.

അയാളോട് മേലില്‍ അങ്ങനെ ചെയ്യരുതെന്നും പറയുകയുണ്ടായി. സെറ്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും ജൂനിയര്‍ ആര്‍ട്ടിസ്റ്റും അത് കണ്ടു. എനിക്ക് അത്രയും ദേഷ്യം വന്നിരുന്നു. എന്നാല്‍ അയാള്‍ ഒരിക്കലും അത്തരത്തില്‍ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് അയാള്‍ തന്നെ തൊട്ടിട്ടുമില്ല എന്നാണ് രാധിക വ്യക്തമാക്കിയത്.

Written by Editor 3

നയൻതാരയ്ക്ക് ഇപ്പോൾ പ്രായം 37; ഈ പ്രായത്തിൽ ഗർഭം ധരിച്ചാലുള്ള സങ്കീർണ്ണതകൾ അറിയുമോ; പഴിചാരുമ്പോഴും കളിയാക്കുമ്പോഴും ഇത് കൂടി മനസ്സിലാക്കുന്നത് നല്ലതാണ്..!

ഇതൊക്കെയാണ് ഒരു നല്ല നടിയുടെ ലക്ഷണങ്ങൾ.. വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ലോകം കീഴടക്കിയ സുന്ദരി.. .