വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ഒട്ടനവധി സിനിമകളിൽ ഇല്യാന അഭിനയിച്ചു കഴിഞ്ഞു. മുംബൈയിൽ ജനിച്ച താരം വളർന്നതും പഠിച്ചതും ഗോവയിലാണ്.
2006-ൽ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ ഡിക്രൂസ് ആദ്യമായി അരങ്ങേറ്റം കുറിച്ചു, ബോക്സോഫീസിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അത്. അതേസമയം മികച്ച വനിതാ നവാഗതയ്ക്കുള്ള ഫിലിംഫെയർ പുരസ്ക്കാരവും അന്ന് ഇല്യാന നേടിയിരുന്നു.
തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇല്യാന. പോക്കിരി (2006), ജൽസ (2008), കിക്ക് (2009), ജുലായ് (2012) എന്നിവയുൾപ്പെടെയുള്ള സിനിമകളിലൂടെ അവർ തെന്നിന്ത്യയിൽ നിറസാനിദ്ധ്യമായി. തമിഴ് സിനിമയിൽ കേഡി (2006), ശങ്കറിന്റെ നൻബൻ (2012) എന്നീ ചിത്രങ്ങളിൽ ഇല്യാന അഭിനയിച്ചിട്ടുണ്ട്.
2012 ൽ അനുക്രഗ് ബസുവിന്റെ ബർഫി എന്ന ചിത്രത്തിലൂടെ ഡിക്രൂസ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് അവർ മെയിൻ തേരാ ഹീറോ (2014), റസ്റ്റം (2016), ബാഡ്ഷാഹോ (2017), റെയ്ഡ് (2018) എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.
താരം ഒരു ഇന്ത്യൻ ബോൺ പോർച്ചുഗീസ് ആക്ട്രസ് ആണ്. മുംബൈയിൽ ജനിച്ച താരം വളർന്നത് ഗോവയിൽ ആയിരുന്നു എങ്കിലും 1987 മുതൽ 2014 വരെ താരം ഇന്ത്യയിൽ സ്ഥിരതാമസമാക്കി. 2014 മുതൽ താരം പോർച്ചുഗീസ് പൗരത്വം സ്വീകരിച്ചു നിൽക്കുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരമാണ് ഇല്യാന. ഇൻസ്റ്റാഗ്രാമിൽ പത്തുലക്ഷത്തിലധികം ഫോളോവർമാരുള്ള ഇല്യാനയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാകാൻ അധിക സമയം വേണ്ടി വരില്ല. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ താരത്തിന്റെ കിടിലൻ ബിക്കിനി ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വരുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇല്യാന നടത്തിയ പരാമർശങ്ങൾ സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. സിനിമയിൽ മികച്ച വേഷം ലഭിക്കാൻ നിർമാതാക്കൾക്കും മറ്റും ഒപ്പം പങ്കിടേണ്ട അവസ്ഥ നടിമാർക്ക് ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ചതിയിൽപ്പെട്ട നിരവധി പേരെ തനിക്ക് അറിയാമെന്നും ഇല്യാന പറയുന്നു.
പുതുമുഖ നടിമാരാണ് ചതിയിൽ അകപ്പെടുന്നത്. നല്ല വേഷം നൽകാമെന്ന് കബളിപ്പിച്ചാണ് ഇവരെ വലയിലാക്കുന്നത്. എന്നാൽ അതിനുശേഷം അവരെ സിനിമയിൽ നിന്ന് അകറ്റി മാറ്റുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇല്യാന പറയുന്നു.