in

സുഹൃത്തുമായി പ്രണയം, എന്നാൽ ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല; നടി ലെനയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ..!

Lena shares her mushroom experience.

മിനി സ്‌ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്‌ക്രീനില്‍ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്‌ക്രീനില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളില്‍ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം ഇതിനകം ലെന നേടി കഴിഞ്ഞിട്ടുണ്ട്.

സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മിനി സ്‌ക്രീനില്‍ അധികവും കണ്ണീര്‍ നായികയായുള്ള വേഷങ്ങളായിരുന്നു ലെന അവതരിപ്പിച്ചത്.

എന്നാല്‍ സിനിമയിലെത്തിയതോടെ ഏത് പ്രായത്തിലുള്ള ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്ന് ലെന തെളിയിക്കുകയുണ്ടായി. 1981 മാര്‍ച്ച് 18 ന് ജനിച്ച ലെനയ്ക്ക് 42 വയസ്സായി. ലെനയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകര്‍ക്ക് അധികം അറിയില്ല.

2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്. അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് പിന്നീട് പ്രണയമായത്.

ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് പൊരുത്തപ്പെട്ടു പോകാതെ വന്നതോടെ വേര്‍പിരിഞ്ഞു. ഇതേ കുറിച്ച് ലെന തന്നെ പണ്ട് തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി അഭിലാഷുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ലെന അന്ന് സമ്മതിക്കുകയായിരുന്നു.

ആരെയും അറിയിച്ചിട്ടല്ല തങ്ങള്‍ ഒന്നിച്ചതെന്നും അതിനാല്‍ തന്നെയാണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാത്തതെന്നും ലെന പറഞ്ഞു. എന്നാല്‍ മറ്റൊരു സത്യം കൂടി ലെന അന്ന് വെളിപ്പെടുത്തി. താനും അഭിലാഷും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആയിരുന്നില്ല. ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് മാത്രമായിരുന്നു എന്നാണ് ലെന അന്ന് പറഞ്ഞത്.

മേപ്പടിയാന്‍, ഭീഷ്മപര്‍വ്വം തുടങ്ങിയ സിനിമകളാണ് ലെനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. കെജിഎഫ് 2 മലയാളം പതിപ്പില്‍ ഡബ്ബിങ് ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചു. ഒരു രാത്രി ഒരു പകല്‍, ആടുജീവിതം, ആര്‍ട്ടിക്കിള്‍ 21, നാന്‍സി റാണി, ഖല്‍ബ്, വനിത തുടങ്ങിയവയാണ് ലെനയുടേതായി ഇനി പുറത്തിറങ്ങാനാരിക്കുന്ന സിനിമകള്‍.

ആകൃതി എന്ന പേരില്‍ കൊച്ചിയില്‍ ഒരു സംരംഭവും ലെന ആരംഭിച്ചിട്ടുണ്ട്. ലെന തിരക്കഥയൊരുക്കിയ ഓളം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ”ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയിലും ലെന അഭിനയിച്ചിട്ടുണ്ട്. വൈകാതെ സിനിമാ സംവിധായികയായും താനെത്തുമെന്ന് അടുത്തിടെ ലെന പറഞ്ഞിട്ടുമുണ്ട്.

ജയരാജിന്റെ സിനിമയായ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന ആദ്യമായി വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ലെന അഭിനയ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിരുന്നു.

ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാര്‍ത്തകളും വന്നിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് ലെനയുടെ സിനിമാ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്. പിന്നീട് സ്‌നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത ലുക്കിലുള്ള ലേനയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യത്യസ്തമായ മേക്കോവറിലൂടെ ആരാധകരെ അമ്പരിപ്പിക്കാന്‍ ലെനയ്ക്ക് ആയിട്ടുണ്ട്.

Written by Editor 3

അമ്പോ.. സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ഇല്യാനയുടെ പുതിയ ബിക്കിനി ഫോട്ടോകൾ: ഏറ്റെടുത്ത് ആരാധകർ

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കാറ്, ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടേയില്ല; നിക്കി ഗൽറാണി പറയുന്നു