വളരെ കുറച്ച് കാലം കൊണ്ട് തന്നെ ബോളിവുഡിൽ മാത്രമല്ല ഇന്ത്യയിൽ സിനിമ ഒട്ടാകെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് അനന്യ പാണ്ഡെ. ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ അനന്യ, 2019ൽ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് വെള്ളത്തിലയിൽ അരങ്ങേറ്റം കുറിക്കുന്നത്.
തൻറെ അഭിനയം മികവും ശരീര സൗന്ദര്യവും കൊണ്ട് ഇന്ത്യ ഒട്ടാകെ വലിയൊരു ആരാധക ബന്ധത്തെ തന്നെ നേടിയെടുക്കാൻ അനന്യയ്ക്ക് സാധിച്ചു. ഹിന്ദി സിനിമയിൽ മാത്രമല്ല, 2022 പുറത്തിറങ്ങിയ ലൈഗർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമയിലേക്കുള്ള കടന്നുവരവ് ഗംഭീരമാക്കി.
താൻ അഭിനയിക്കുന്ന കഥാപാത്രങ്ങളെ അതിൻറെ തന്മയത്വത്തോടുകൂടി തന്നെ അവതരിപ്പിച്ച പ്രേക്ഷക മനസ്സുകളിൽ പ്രീതി നേടാൻ താരത്തിന് കഴിഞ്ഞു. ബോളിവുഡ് കുടുംബത്തിൽ നിന്ന് തന്നെ സിനിമയിലേക്ക് ചേക്കേറിയ താരത്തിന് പ്രേക്ഷകപ്രീതി എന്നും മുന്നിൽ തന്നെയാണ്.
മോഡലിന്റെ രംഗത്ത് നേരെ സജീവമായ താരം ധാരാളം മോഡൽ ഫോട്ടോഷോട്ടുകളിലും പങ്കെടുക്കാറുണ്ട്. എല്ലാ വിഷയത്തിലും തന്റേതായ വ്യക്തിത്വവും നിലപാടുമുള്ള അനന്യ പാണ്ഡെ, അവ എന്നും തുറന്നു പറയാറുണ്ട്. ഇപ്പോൾ ഒരു സീനിയർ നടന്റെ മകളായിട്ട് കൂടി താൻ നേരിടേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതാണ് അനന്യ പാണ്ഡെ രംഗത്തെത്തിരിക്കുന്നത്.
തന്നെ തേടി എളുപ്പം അവസരങ്ങൾ വരികയായിരുന്നില്ല എന്നും സിനിമ അഭിനയം തന്റെ ചെറുപ്പം മുതലേ ഉള്ള ഒരു മോഹം ആയിരുന്നു എന്നും താരം വ്യക്തമാക്കുന്നു. സിനിമ മേഖലയിലേക്ക് കടന്നു വന്നപ്പോൾ അതിനനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും പലരും തനിക്ക് തന്നിരുന്നുവെന്നും, അവയിൽ പലതും തൻറെ ശരീരഘടനയെ സംബന്ധിച്ചായിരുന്നു എന്നുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.
തന്റെ മാറിടങ്ങളുടെ വലിപ്പ കുറവിനെ കുറിച്ചും, വണ്ണം ഇല്ലായ്മയെ കുറിച്ചും പലരും നിന്നും പലപ്പോഴായി ഉപദേശങ്ങളും നിർദ്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് താരം വ്യക്തമാക്കുന്നത്. അങ്ങനെ ഒട്ടനവധി പഴികൾ ഞാൻ കേട്ടിട്ടുണ്ട്.
അത്തരത്തിലുള്ള വാക്കുകൾ കേൾക്കുമ്പോൾ തനിക്ക് സിനിമ അഭിനയ മേഖലയിൽ മാറിടത്തിന്റെ വലുപ്പത്തിനും അരക്കെട്ടിന്റെ ഒതുക്കത്തിനും മീതെ മറ്റൊന്നിനും പ്രാധാന്യമില്ല എന്ന് തോന്നിപ്പോകുന്നുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്.
ശരീര സൗന്ദര്യത്തിന് എതിരെയുള്ള അധിക്ഷേപങ്ങൾക്ക് എതിരെ വലിയ രീതിയിൽ പോരാട്ടങ്ങൾ നടക്കുന്ന ഈ സമയത്ത് താരത്തിൻ്റെ വാക്കുകൾ വലിയ ചർച്ച ആവുകയാണ്. ഇന്ത്യ ഒട്ടാകെ ഒട്ടനവധി ആരാധകരാണ് താരത്തിന് ഉള്ളത്.