in

നയൻതാര അമ്മയായത് സറോഗസി എന്ന വഴിയിലൂടെ, എന്താണ് സറോഗസി? ഇതിൻ്റെ നടപടിക്രമങ്ങൾ എങ്ങനെയാണ്? സറോഗസി വഴി ഗർഭം ധരിച്ച നടിമാരാരൊക്കെ? എന്തുകൊണ്ട് കേരളത്തിലെ പെൺകുട്ടികളും ഇതിനെ അനുകൂലിക്കുന്നു, വിശദാംശങ്ങൾ അറിയാം..

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരക്കുട്ടികളുടെ അച്ഛനും അമ്മയും ആയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വിവരം പങ്കുവച്ചത്.

ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത സ്വീകരിച്ചിരിക്കുന്നത്. ഉയിര്, ഉലകം എന്നിങ്ങനെയാണ് നയനും വിക്കിയും തങ്ങളുടെ പൊന്നോമനകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ അച്ഛനും അമ്മയും ആയിരിക്കുന്നു. ഞങ്ങള്‍ക്ക് ഇരട്ട കുട്ടികള്‍ പിറന്നിരിക്കുന്നു. ഉയിരിനും ഉലകിനും നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം എന്നാണ് വിഘ്നേഷ് ശിവന്‍ മക്കള്‍ക്കും നയന്‍താരയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. എന്നാല്‍ താരദമ്പതികളുടെ മക്കളുടെ പേരിന്റെ അര്‍ഥമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

ഉയിര് എന്നാല്‍ ജീവിതമെന്നും ഉലകം എന്നാല്‍ ലോകമെന്നുമാണ് അര്‍ഥം. നാലു പേര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. അതേസമയം വാടകഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ നയന്‍താരയോ വിഘ്നേഷോ ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുന്‍പും ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ വര്‍ഷം ജൂണ്‍ 9 ന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

ഭ്രൂണത്തെ നിര്‍ദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബില്‍ വെച്ച് ബീജസങ്കലനം (in vitro fertilization -IVF) നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്നു. വാടക ഗര്‍ഭധാരണത്തില്‍ കുഞ്ഞിന് ഗര്‍ഭപാത്രത്തിന്റെ ഉടമയുമായി ജൈവിക ബന്ധം ഉണ്ടാകില്ല. നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ ഈ വഴിയിലൂടെ മാതാപിതാക്കള്‍ ആയി മാറുന്നത്.

ഏകദേശം 10 മാസ കാലയളവ് പാഴായി പോവുകയാണ് ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍. മാത്രവുമല്ല പ്രസവം കഴിഞ്ഞു കുറഞ്ഞത് മൂന്നുമാസം എങ്കിലും നല്ല രീതിയില്‍ റസ്റ്റ് എടുക്കണം. ഇതിലൂടെ പെണ്‍കുട്ടികളുടെ കരിയറിന്റെയും ജീവിതത്തിന്റെയും വലിയൊരു ഭാഗമാണ് വെറുതെ വേസ്റ്റ് ആയി പോകുന്നത്. അതുകൊണ്ടുതന്നെ ധാരാളം പെണ്‍കുട്ടികളാണ് ഇപ്പോള്‍ വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുവാന്‍ ആഗ്രഹിക്കുന്നത്.

ബോളിവുഡിന്റെ പ്രിയ നടി സണ്ണി ലിയോണ്‍ ആദ്യമൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം 2018-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ രണ്ട് കുഞ്ഞുങ്ങളുടെ കൂടി അമ്മയായി. ഭര്‍ത്താവ് ഡാനിയേല്‍ വെബറും കുട്ടികളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ എപ്പോഴും സണ്ണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

2020- ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ താന്‍ മകളെ സ്വന്തമാക്കിയതായി ശില്‍പ ഷെട്ടി അറിയിച്ചത്. ഈ കുഞ്ഞിന് മുമ്പ് ഒരു ആണ്‍കുഞ്ഞും ശില്‍പയ്ക്കുണ്ട്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് പ്രീതി സിന്റ. പ്രീതിയും ഭര്‍ത്താവ് ജീനും 2021-ല്‍ ആണ് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് കുഞ്ഞുങ്ങളെ സ്വന്തമാക്കിയതായി അറിയിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്നും താരം പോസ്റ്റില്‍ കുറിച്ചിരുന്നു.

പ്രിയങ്കയ്ക്കും ഭര്‍ത്താവും ഗായകനുമായ ജൊനാസിനും 2022-ലാണ് കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ കുഞ്ഞിനെ സ്വന്തമാക്കിയതെന്ന് പ്രിയങ്ക തന്നെയാണ് അറിയിച്ചത്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

Written by Editor 3

ഉർവ്വശി – മനോജ് കെ ജയൻ, കാവ്യാ മാധവൻ – നിശാൽ ചന്ദ്ര വിവാഹം പരാജയം ആകാനുള്ള കാരണം വിശദീകരിച്ച് ജോത്സ്യൻ; വൈറൽ കുറിപ്പ് ഇങ്ങനെ

യുവ സംവിധായകയോട് പ്രണയാഭ്യർത്ഥന; ഇനി ജയിലിലിരുന്ന് അറാടാം: സന്തോഷ് വർക്കിക്കെതിരെ കേസുമായി സംവിധായക മോനിഷ മോഹൻ; സംഭവം ഇങ്ങനെ