സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാര്‍ത്തകളാകാറുണ്ട്. അത്തരത്തില്‍ മലയാള സിനിമയില്‍ വലിയ വാര്‍ത്തയായതായിരുന്നു ദിലീപ്- മഞ്ജു വിവാഹമോചനം, കാവ്യമാധവന്‍- നിശാല്‍ ചന്ദ്ര വിവാഹമോചനം, ഉര്‍വശി- മനോജ് കെ ജയന്‍ വിവാഹ മോചനം.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹ ശേഷമുള്ള കുടുംബ ജീവിതം വിജയിക്കാത്തതിനെ തുടര്‍ന്ന് അധികം വൈകാതെ 2011-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് നിശാല്‍ രമ്യ എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും നിശാലിന്റെ രണ്ടാം വിവാഹ ബന്ധത്തില്‍ ഇവര്‍ക്കൊരു മകന്‍ പിറക്കുകയും ചെയ്തു.
മഞ്ജു വാര്യറുമായുള്ള വിവാഹ ബന്ധം ദിലീപ് ഉപേക്ഷിച്ചതിന് ശേഷം നടന്‍ ദിലീപും കാവ്യയും വിവാഹിതരായി. ഇരുവര്‍ക്കും ഒരു കുഞ്ഞു പിറക്കുകയും ചെയ്തു. ദാമ്പത്യ ജീവിതം പരാജയമാണെന്ന തിരിച്ചറില്‍ മനോജ് കെ ജയനും ഉര്‍വ്വശിയും വിവാഹ ബന്ധം വേര്‍പെടുത്തുകയും പിന്നീട് ഇരുവരും മറ്റൊരു ബന്ധത്തിലേയ്ക്ക് കടക്കുകയും ചെയ്തു.
ശിവപ്രസാദാണ് ഉര്‍വ്വശിയുടെ ഭര്‍ത്താവ്. ആശയാണ് മനോജ് കെ ജയന്റെ ഭാര്യ. രണ്ട് ബന്ധങ്ങളും എന്തുകൊണ്ട് വിജയിച്ചില്ല എന്ന ചോദ്യം ഉത്തരം ലഭിക്കാതെ പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ട് വിവാഹ ബന്ധങ്ങളിലും സാമ്യമുള്ള ഒരു വിഷയത്തെ സംബന്ധിച്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിരിക്കുന്നത്.
കൃഷ്ണ പ്രേമം ഭക്തി എന്ന ഹിന്ദുമതവിശ്വാസികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ വിവാഹ ബന്ധങ്ങളെ കുറിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഭക്തന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു കുറിപ്പില്‍ ഉര്‍വ്വശി- മനോജ് കെ ജയന്‍ വിവാഹ ബന്ധത്തെ കുറിച്ചും കാവ്യ – നിശാല്‍ വിവാഹ ബന്ധത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേര്‍പെടുത്തേണ്ടി വന്നത് എന്നതിനും ജ്യോത്സന്‍ കൂടിയായ ഭക്തന് വിശദീകരണമുണ്ട്. അത് ഇങ്ങനെയാണ്. കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ഐതീഹ്യവുമായി ബന്ധപ്പെടുത്തിയാണ് കുറിപ്പ്.
കൊല്ലൂര്‍ മൂകാംബിക ദേവിയ്ക്ക് മറ്റൊരു സ്ത്രീ ക്ഷേത്ര മുറ്റത്ത് സര്‍വ്വാഭരണ വിഭൂഷിതയായി എത്തുന്നത് ഇഷ്ടപ്പെടില്ലെന്നും അതിനു ദേവി സമ്മതിക്കില്ലെന്നാണ് ഐതിഹ്യമെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.’സുന്ദരിയായ ദേവിക്കു മുന്നില്‍ സര്‍വ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല. എത്താന്‍ പറ്റില്ല. തടസങ്ങള്‍ പലതും സംഭവിക്കാം.
ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാ നടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ഉര്‍വ്വശി – മനോജ് കെ ജയന്‍, കാവ്യാ മാധവന്‍ – നിശാല്‍ ചന്ദ്രന്‍ എന്നിവരാണ് അവര്‍. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിത്തിരയിലെ സ്വര്‍ണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല, രണ്ടിനും ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് താമസിയാതെ ഇവര്‍ രണ്ടു പേരും വിവാഹബന്ധം വേര്‍പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്.