in

യുവ സംവിധായകയോട് പ്രണയാഭ്യർത്ഥന; ഇനി ജയിലിലിരുന്ന് അറാടാം: സന്തോഷ് വർക്കിക്കെതിരെ കേസുമായി സംവിധായക മോനിഷ മോഹൻ; സംഭവം ഇങ്ങനെ

മോഹൻലാൽ സിനിമ ‘ആറാട്ട്’ റിലീസ് ദിവസത്തിൽ ലാലേട്ടൻ ആറാടുകയാണ് എന്ന് റിവ്യൂ കൊടുത്ത് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. പിന്നീട് സന്തോഷ് വർക്കി ട്രോളന്മാർക്കിടയിൽ തരംഗമാവുകയായിരുന്നു.

അഭിമുഖങ്ങളിലെല്ലാം തനിക്ക് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങിനിൽക്കുന്ന നിത്യ മേനോനെയും നിഖില വിമലിനെയും ഇഷ്ടമാണെന്നെല്ലാം പറയുമ്പോഴും ട്രോളുകൾ വന്നിരുന്നു. വിവാഹം കഴിക്കുവാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു നിത്യയുടെ മാതാപിതാക്കളെയും നിത്യ മേനോനെയും പോയി കണ്ടിരുന്നു എന്നത് അടക്കമുള്ള വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ്.

nithya menon white dress

എന്നാൽ ഇയാളെ കൊണ്ടുള്ള ശല്യം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് വ്യക്തമാക്കി നിത്യ മേനോനും രംഗത്തെത്തിയിരുന്നു. അതിനു ശേഷം നിത്യ മേനോൻ തന്നെ അർഹിക്കുന്നില്ല എന്നും ഇനി വിവാഹം കഴിക്കാൻ ഇങ്ങോട്ട് വന്നാലും തനിക്ക് സമ്മതമല്ലെന്നും പറഞ്ഞ് എത്തിയ സന്തോഷ് വർക്കി പിന്നീട് നിഖില വിമലിനെ വിവാഹം കഴിക്കുവാൻ താല്പര്യമുണ്ടെന്ന് പറഞ്ഞ് വീണ്ടും മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.

മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും പറ്റി അഭിപ്രായം ഇതിനോടകം സൈബർ ലോകത്ത് വ്യക്തമാക്കിയ ആളാണ് സന്തോഷ് വർക്കി. ഇപ്പോഴിതാ സംവിധാന സഹായിയായ മോനിഷ മോഹനെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സന്തോഷ് വർക്കി.

സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ.” ആദ്യത്തെ കാഴ്ചയിൽ തന്നെ തനിക്ക് മോനിഷയെ ഇഷ്ടപ്പെട്ടുവെന്നും അവർക്കും തന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നിയെന്നും സന്തോഷ് പറയുന്നു.. മോനിഷയുടെ കൂടെയുള്ള തന്റെ ചിത്രം പങ്കുവച്ചായിരുന്നു സന്തോഷ്‌ വർക്കി പോസ്റ്റ്‌ പങ്കുവെച്ചത്. ഇത് മോനിഷ മോഹൻ മേനോൻ. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് പ്രണയം തോന്നി.

അവർക്കും എന്നെ ഇഷ്ടപ്പെട്ടതു പോലെയാണ്. വളരെ സന്തോഷത്തോടെയാണ് മോനിഷ എന്റെ കൂടെ ഫോട്ടോ എടുത്തത്. പക്ഷേ ഒരു അബദ്ധം പറ്റി. ഫോൺ നമ്പർ ചോദിച്ചില്ല. ഫോൺ നമ്പറിന് വേണ്ടി കുറെ ശ്രമിച്ചു കിട്ടിയില്ല.

അവർക്ക് വേറെ പ്രണയം ഉണ്ടെന്നു പോലും അറിയില്ല. പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടേർസ് ഉണ്ട്.” ഇതായിരുന്നു വാക്കുകൾ. ഇപ്പോൾ മോനിഷ ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോജി എന്ന സിനിമയിൽ ബാബുരാജ് പറയുന്ന ഡയലോഗാണ് മോനിഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ഇതുപോലെ ഇനി പറഞ്ഞ് നടക്കുന്നവരെ നിയമപരമായി നേരിടും” എന്ന ഡയലോഗാണ് പങ്കുവെച്ചത്. ഇത് സന്തോഷ് വർക്കിയെയാണ് ഉദേശിച്ചതെന്ന് വ്യക്തം. ഇതിനെതിരെയും ട്രോളുകൾ വ്യാപകമായി. “കാണുന്ന എല്ലാ സ്ത്രീകളോടും പ്രണയം തോന്നുന്ന വ്യക്തിയാണ് സന്തോഷ്” എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

Written by Editor 3

നയൻതാര അമ്മയായത് സറോഗസി എന്ന വഴിയിലൂടെ, എന്താണ് സറോഗസി? ഇതിൻ്റെ നടപടിക്രമങ്ങൾ എങ്ങനെയാണ്? സറോഗസി വഴി ഗർഭം ധരിച്ച നടിമാരാരൊക്കെ? എന്തുകൊണ്ട് കേരളത്തിലെ പെൺകുട്ടികളും ഇതിനെ അനുകൂലിക്കുന്നു, വിശദാംശങ്ങൾ അറിയാം..

ഇപ്പോൾ സിനിമ ഇല്ലാതായതോടെ മോഹൻലാലിന്റെ നായികയുടെ ഇപ്പോഴത്തെ പണി കണ്ടോ; മൂക്കത്ത് വിരൽ വച്ച് ആരാധകർ