ചലച്ചിത്രനടിയും മോഡലുമാണ് കിരണ്‍ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. താണ്ഡവത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ കിരണ്‍, തമിഴിലും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. നാല്‍പതാം വയസിലും ഗ്ലാമറസ്സാണ് താരം.
ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ നായിക വേഷം ചെയ്ത കിരണ്‍ റാത്തോര്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും മലയാളികള്‍ക്കിടയിലെ സുപരിചിത താരമായി. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു. സിനിമയല്ലാതെ ജീവിക്കാന്‍ മറ്റൊരു ഉപാധി കണ്ടെത്തിയിരിക്കുകയാണ് കിരണ്‍ ഇപ്പോള്‍.
പുതിയൊരു വെബ്സൈറ്റാണ് കിരണ്‍ റാത്തോര്‍ തുടങ്ങിയിരിക്കുന്നത്. ആരാധകര്‍ക്ക് ചൂടന്‍ ചിത്രം അടക്കം ലഭിക്കുന്ന സൈറ്റാണ് ഇത്. ആരാധകരുമായി വീഡിയോ കോള്‍ ചെയ്യാന്‍ വരെ സൗകര്യമുണ്ട്. എന്നാല്‍ എല്ലാറ്റിനും പണം വേണമെന്ന് മാത്രം.
കിരണ്‍ റാത്തോറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നല്‍കണം! പത്ത് മിനിറ്റ് വീഡിയോ കോളിന് 15,000 രൂപയാണ് നല്‍കേണ്ടത്. ചൂടന്‍ ചിത്രം ഇന്‍ബോക്സില്‍ കിട്ടണമെങ്കില്‍ 1999 രൂപ മതി. 25 മിനിറ്റ് വീഡിയോ കോളിന് 30000 രൂപ വേണം. താരത്തിന്റെ പുതിയ ബിസിനസ് സംരഭം ഇതിനോടകം വിവാദമായിട്ടുണ്ട്.
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു.
മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോര്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ കിരണ്‍ വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും കിരണ്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
1981 ജനുവരി 11-ന് രാജസ്ഥാനിലെ ജയ്പൂരില്‍ മോഹന്‍ സിംഗ് റാത്തോഡിന്റെയും അനിത റാത്തോഡിന്റെയും മകളായി ജനനം. രാജസ്ഥാനിലെ ഒരു രജപുത്ര കുടുംബത്തിലാണ് കിരണ്‍ റാത്തോഡ് ജനിച്ചത്. ബോളിവുഡ് താരം രവീണ ഠണ്ഡന്റെയും അംജദ് ഖാന്റെയും ബന്ധുവാണ്.
1996 ല്‍ കിരണ്‍ റാത്തോഡ് തന്റെ ബിരുദപഠനത്തിനായി മുംബൈ നഗരത്തില്‍ എത്തിച്ചേര്‍ന്നു. മുംബൈയിലെ മിഥിഭായ് കോളേജിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിനു ശേഷം ഒരു ഹിന്ദി ചലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. 1990 കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആല്‍ബങ്ങളിലൂടെയാണ് കിരണ്‍ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്.
2001 ല്‍ പുറത്തിറങ്ങിയ യാദേന്‍ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ഋത്വിക് റോഷന്‍, കരീന കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേന്‍ എന്ന ചിത്രം ബോക്സ് ഓഫീസില്‍ ഒരു വലിയ പരാജയമായിത്തീര്‍ന്നു.
ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരണ്‍ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ചെറിയ വേഷങ്ങളില്‍ അഭിനയിക്കുവാന്‍ തീരെ താത്പര്യമില്ലാതിരുന്നതിനാല്‍ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തേക്കു കടന്നുവന്നു.
2002 ല്‍ വിക്രം നായകനായ ജെമിനിയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. കമല്‍ ഹാസന്‍ നായകനായ അന്‍പേ ശിവം, അജിത്ത് കുമാറിന്റെ വില്ലന്‍, പ്രശാന്തിന്റെ വിന്നര്‍, ശരത് കുമാര്‍ നായകനായ ദിവാന്‍ എന്നിങ്ങനെ കിരണ്‍ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി.