മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരം നൃത്തത്തില്‍ സജീവമായിരുന്നു. എന്നാല്‍ നല്ല അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് എത്തും എന്ന് താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴും ദിവ്യ ചെറുപ്പമായിരിക്കുന്നതിനെപ്പറ്റിയാണ് കൂടുതല്‍ കമന്റുകളും വരുന്നത്. സന്തൂര്‍ മമ്മി എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ നിറയെ ഇഷ്ടം നേടുകയാണ്.2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. അര്‍ജുന്‍, മീനാക്ഷി എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട് ദിവ്യയ്ക്ക്.
ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. തന്റെ ഇഷ്ടം നായകനാണ് മോഹന്‍ലാല്‍ എന്ന് താരം പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ താന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തെ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല. വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന്റെ നായികയായി എത്തിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആ ചിത്രം ചെയ്തത്. സിനിമയുടെ കഥ പറഞ്ഞതിനൊപ്പം ആ പാട്ട് കൂടി കേട്ടപ്പോള്‍ താന്‍ ഫ്‌ലാറ്റായി പോയി എന്ന് ദിവ്യ ഉണ്ണി പറയുന്നു.
ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുജനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് ചില ഗള്‍ഫ് ഷോകളിലും മറ്റും കാണാറുണ്ട് എങ്കിലും, ദിവ്യയുടെ വിശേഷങ്ങള്‍ ഒന്നും ആരാധകര്‍ കൃത്യമായി അറിഞ്ഞിരുന്നില്ല.
ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തനിയ്ക്ക് പറ്റിയ അബന്ധത്തെ കുറിച്ചും കൂടെ അഭിനയിച്ച സഹതാരങ്ങളെ കുറിച്ചും സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചും സംസാരിക്കുകയുണ്ടായി. സിനിമയിലേക്ക് മടങ്ങി വരുമോ എന്ന് ചോദിച്ചപ്പോള്‍, സിനിമ സംവിധാനം ചെയ്യുന്നവര്‍ക്കും എനിക്കും കുഴപ്പമില്ലാത്ത വിധം നല്ല സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യാന്‍ തയ്യാറാണ് എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.
ഇപ്പോള്‍ താന്റെ നൃത്ത വിദ്യാലയത്തിന്റെയും മൂന്ന് മക്കളുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ് ദിവ്യ ഉണ്ണി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങി കൂടെ അഭിനയിച്ച നടന്മാരെ കുറിച്ചും ദിവ്യ ഉണ്ണി അഭിമുഖത്തില്‍ ഓര്‍മകള്‍ പങ്കുവച്ചു.
ദിലീപ് ലൊക്കേഷനില്‍ വളരെ രസകരമാണെന്നാണ് ദിവ്യ പറഞ്ഞത്. ജയറാമേട്ടനൊപ്പം പൂക്കാലം വരവായി എന്ന ചിത്രം മുതലുള്ള ബന്ധമാണെന്നും, എന്നാല്‍ അത്ര പഴക്കമുള്ള ബന്ധത്തെ കുറിച്ചൊന്നും അഭിമുഖങ്ങളില്‍ പറയരുത് എന്ന് ജയറാം ദിവ്യയെ പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ടത്രെ. കല്യാണ സൗഗന്ധികം മുതലുള്ള ബന്ധമേ പറയാവൂ, അല്ലെങ്കില്‍ തനിക്ക് പ്രായം കൂറേ ആയി എന്ന് കരുതും എന്ന് ജയറാം പറയുമത്രെ.
ഇപ്പഴത്തെ സിനിമകള്‍ പലതും ഇമോഷണലി ഒരുപാട് അടുത്ത് നില്‍ക്കുന്നതാണ്. വളരെ റിയലിസ്റ്റിക് ആണ്. മികച്ച നടനെയോ നടിയെയോ ഒന്നും പറയാന്‍ പറ്റില്ല. ആരാണ് മികച്ചത് അല്ലാത്തത്. അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്.
സുരാജ് ഏട്ടന്റെ വികൃതി, ഡ്രൈവിങ് ലൈസന്‍സ്, കാണെക്കാണെ, ട്രാന്‍സ് പോലുള്ള സിനിമകളൊക്കെ ഭയങ്കര ഇഷ്ടമായി. ഒടിടി പ്ലാറ്റ് ഫോമുകളും ഈ സാഹചര്യത്തില്‍ സിനിമയെ വളരെ അധികം സഹായിക്കുന്നുണ്ട്. എന്താവും എന്ന് നിര്‍മാതാക്കള്‍ക്ക് പോലും അറിയാത്ത സിനിമകള്‍ക്ക് മികച്ചൊരു പ്ലാറ്റ് ഫോമാണ് ഒടിടി- ദിവ്യ ഉണ്ണി പറഞ്ഞു.