മലയാളികള്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് മലയാളിയായ കന്നഡ നടി ശ്രുതി ഹരിഹരന്‍. സിനിമ കമ്പനി എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളത്തില്‍ അരങ്ങേറുന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സോളോ എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
പിന്നീട് തമിഴ്, കന്നഡ സിനിമകളായിരുന്നു താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു. നടന്‍ അര്‍ജുന്‍ സര്‍ജ തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ചുകൊണ്ട് ഒരിക്കല്‍ ശ്രുതി രംഗത്തെത്തിയിരുന്നു.
അടുത്ത് ഇടപഴകേണ്ട സീനുകളില്‍ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രുതി ആരോപിച്ചത്. അര്‍ജുന്‍ സര്‍ജയുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഞാന്‍ വളരെ ആവേശത്തോടെയാണ് കണ്ടിരുന്നത്.
ഷൂട്ടിംഗിന്റെ ആദ്യ ദിവസങ്ങള്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു എനിക്ക് ഈ സിനിമയില്‍. ഒരു ചെറിയ ഡയലോഗിന് ശേഷം ഞങ്ങള്‍ രണ്ട് പേരും കെട്ടിപ്പിടിക്കുന്നൊരു സീനുണ്ട്. എന്നാല്‍ റിഹേഴ്സലിനിടെ സമ്മതമില്ലാതെ അര്‍ജ്ജുന്‍ എന്റെ പിന്‍ഭാഗത്ത് കൈ കൊണ്ട് തടവാന്‍ തുടങ്ങി.
എന്നെ ദേഹത്തേയ്ക്ക് വലിച്ചടുപ്പിച്ചു. ഈ ഫോര്‍ പ്ളേ (ലൈം ഗികബന്ധത്തിന് മുമ്പുള്ള കാമപ്രകടനം) ഉപയോഗിച്ചാലോ എന്ന് അര്‍ജുന്‍ സംവിധായകനോട് ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി. സിനിമയില്‍ റിയലിസം വരുന്നതിനോട് എനിക്ക് യോജിപ്പാണ്.
എന്നാല്‍ ഇത് ഒട്ടപും ശരിയല്ലാത്ത രീതിയായി എനിക്ക് തോന്നിയെന്നാണ് താരം വെളിപ്പെടുത്തിയത്. ഈ കാര്യങ്ങള്‍ അന്ന് വലിയ രീതിയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ കന്നട സിനിമയില്‍ നിന്നും തനിക്കുണ്ടായ മറ്റൊരു ദുരനുഭവം കൂടി വെളിപ്പെടുത്തുകയാണ് ശ്രുതി ഹരിഹരന്‍.
ഒരിക്കല്‍ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ വേണ്ടി ഒരു നിര്‍മാതാവ് തന്നെ വിളിച്ചു. കന്നഡ സിനിമയിലെ പ്രശസ്ത നിര്‍മാതാവ് ആയിരുന്നു ഇത്. സിനിമയില്‍ 5 നിര്‍മാതാക്കള്‍ ഉണ്ട് എന്നും തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയാക്കാമെന്നും ആയിരുന്നു അയാള്‍ പറഞ്ഞത്. പക്ഷേ അഞ്ചുപേരും ശ്രുതിയെ മാറി മാറി ഉപയോഗിക്കുമെന്നും പറഞ്ഞു.
കിടന്നു തരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു നിര്‍മാതാവ് ഈ ഫോണ്‍ കോള്‍ നടത്തിയത്. വളരെ ഞെട്ടലോടെ ആയിരുന്നു നടി ഇത് കേട്ടത് എങ്കിലും ഒരു പതര്‍ച്ചയും ഇല്ലാതെ ആയിരുന്നു നിര്‍മ്മാതാവ് ഈ കാര്യം നടിയോട് പറഞ്ഞത്. ശക്തമായ മറുപടി തന്നെ ശ്രുതി ഹരിഹരന്‍ നല്‍കുകയും ചെയ്തു.
അന്ന് തനിക്ക് വെറും 18 വയസ്സ് മാത്രമായിരുന്നു പ്രായം എങ്കിലും കൃത്യമായ മറുപടി താന്‍ നല്‍കി എന്നാണ് ശ്രുതി പറയുന്നത്. താന്‍ ചെരിപ്പിട്ട് ആണ് നടക്കുന്നത് എന്നും ഇനി മുന്നില്‍ പെട്ടാല്‍ അത് ഊരി അടിക്കും എന്നുമായിരുന്നു ശ്രുതി നല്‍കിയ മറുപടി. ഇന്ത്യാ ടുഡേ നടത്തിയ പരിപാടിയിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയിലെ കാ സ്റ്റിംഗ് കൗച് എന്ന പ്രവണതയെ കുറിച്ച് സംസാരിക്കുകയായിരുന്നു ശ്രുതി. കാസ്റ്റിംഗ് കൗ ച്ച് എന്ന പ്രവണതയ്ക്ക് പുരുഷന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും നോ എന്ന് പറയേണ്ടിടത്ത് പെണ്‍കുട്ടികള്‍ നോ എന്ന് തന്നെ പറയാന്‍ ശീലിക്കണം എന്നും ശ്രുതി ഹരിഹരന്‍ ഓര്‍മ്മപ്പെടുത്തുന്നു.