മലയാളം, തമിഴ് എന്നീ ഭാഷകളിൽ സജീവമായി ഇടപെടുകയും അഭിനയ മികവ് തെളിയിക്കുകയും ചെയ്ത താരമാണ് സീത. സിനിമയ്ക്ക് പുറമേ സീരിയലിലും സജീവമായി നിൽക്കുന്ന താരം 1985 മുതലാണ് അഭിനയത്തിൽ സജീവമായി ഇടപെടുന്നത്.
നിർമ്മാതാവിന്റെ കുപ്പായം കൂടി എടുത്തണിഞ്ഞ താരം രണ്ടുതവണ വിവാഹിതയാണെങ്കിലും രണ്ടും വേർപിരിയലിന്റെ വക്കിൽ എത്തുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന കാലത്താണ് നടൻ പാർത്ഥിപനുമായി സീത വിവാഹിതയാകുന്നത്.
10 വർഷത്തിന് മുകളിൽ സീതയും പാർത്ഥിപനും ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോയെങ്കിലും 2001ൽ വേർപിരിഞ്ഞു. ഇപ്പോൾ പാർത്ഥിപനുമായി കാലത്തെക്കുറിച്ച് വിവാഹത്തിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും സീത പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രണയം ആദ്യം തുറന്നു പറഞ്ഞത് സീതയാണെന്ന് പല അഭിമുഖങ്ങളിലും പാർത്ഥിപൻ പറഞ്ഞിട്ടുണ്ട്. താൻ എപ്പോൾ പ്രണയം തുറന്നു പറഞ്ഞാലും അത് സ്വീകരിക്കാൻ സീത കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞിരുന്നു. മാത്രമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് തങ്ങളുടെ ദാമ്പത്യം തകരാൻ കാരണമെന്ന് പാർത്ഥിപൻ തെറ്റാണെന്നാണ് സീത ഇപ്പോൾ പറയുന്നത്.
തന്നെക്കുറിച്ച് പാർത്ഥിപൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് നടി വെളിപ്പെടുത്തുന്നു. ഞങ്ങൾ രണ്ടുപേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഇല്ലെന്നൊന്നും പറയാൻ പറ്റില്ല. പക്ഷേ അത് എന്നെക്കൊണ്ട് ആദ്യം പറയിപ്പിച്ചതാണ്. ഞാൻ പാർത്ഥിപനെ എപ്പോ വിളിച്ചാലും ആ മൂന്നു വാക്ക് എപ്പോൾ പറയും എന്ന് ചോദിക്കും. പ്ലീസ് ആ വാക്ക് ഒന്ന് പറയൂ എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടേയിരിക്കും.
പക്ഷേ അത് എന്തോ എനിക്ക് ഉള്ളിൽ നിന്ന് വന്നില്ല. അങ്ങനെ ഒരു ദിവസം സംസാരത്തിനിടയിൽ എൻറെ വായിൽ നിന്ന് ഐ ലവ് യു എന്ന വാക്ക് വീണുപോയി. ആദ്യമായി ഞാൻ അങ്ങനെ പറഞ്ഞത് ലാൻഡ് ഫോണിലൂടെ എൻറെ അച്ഛനും കേട്ടു. അങ്ങനെ തുടക്കം മുതലേ അതൊരു വഴക്കായി മാറി.
ഞങ്ങൾ വേർപിരിഞ്ഞതിനുശേഷം ഞാനാണ് ഇഷ്ടം പറഞ്ഞത് എന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ അത് കേട്ടിട്ടുണ്ട്. അതിന് പിന്നിലുള്ള സത്യം ഇങ്ങനെയാണ്. സത്യത്തെ മറച്ചുവെച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്. പറഞ്ഞത് ഞാനാണെങ്കിലും പറയിപ്പിച്ചത് അദ്ദേഹമാണെന്ന് സീത കൂട്ടിച്ചേർത്തു.
1989 ലായിരുന്നു സീതയും പാർത്ഥിപനും വിവാഹിതരായത്. വിവാഹത്തിന് ശേഷം താമസിയാതെ അഭിനയരംഗത്ത് നിന്നും പിൻവാങ്ങി കുടുംബജീവിതത്തിലേക്ക് സീത കടന്നിരുന്നു. സീത-പാർത്ഥിപൻ ദമ്പതികൾക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. 2001ൽ സീതയും പാർത്ഥിപനും വിവാഹബന്ധം വേർപ്പെടുത്തി.
2002 ൽ സീത മാരൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവരികയുണ്ടായി. 2005 ൽ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് സീത മലയാളത്തിലേക്ക് തിരിച്ചുവന്നത്. നോട്ടുബുക്ക്, വിനോദയാത്ര, മൈ ബോസ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 25 ഓളം സിനിമകളിൽ സീത മലയാളത്തിൽ മാത്രം അഭിനയിച്ചിട്ടുണ്ട്.