in

തന്റെ കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച്‌ കാളിദാസ്; കമന്റുമായി അമ്മ പാർവതിയും, ആൾ ആരാണെന്ന് അറിയാമോ?

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് നടന്‍ ജയറാമിന്റേത്. ചെറുപ്പത്തിലേ തന്നെ അഭിനയത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ മകന്‍ കാളിദാസിനും ആരാധകരേറെയാണ്. ഇപ്പോൾ നായക കഥാപാത്രങ്ങൾ ആണ് താരം കൈകാര്യം ചെയ്യുന്നത് എങ്കിലും ബാല താരമായി എത്തിയ അതേസ്‌നേഹമാണ് താരത്തോട് ആരാധകർക്കുളത്.

ഇപ്പോൾ താരം ഇൻസ്റ്റയിൽ പങ്കിട്ട ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോസിപ്പുകള്‍ക്ക് അധികം ഇടം കൊടുക്കാതെ കാമുകിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം. നടി തരുണി കലിങ്കയര്‍ക്ക് ഒപ്പമുള്ള കാളിദാസിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ലവ് ഇമോജിയ്‌ക്കൊപ്പമാണ് കാളിദാസ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. തരുണിയും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കാളിദാസ് പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ അമ്മ പാര്‍വ്വതി ജയറാമും സഹോദരി ചക്കി എന്ന മാളവികയും ഉണ്ട്.

മൈ ബേബീസ് എന്നാണ് പാര്‍വ്വതിയുടെ കമന്റ്. തരുണി പങ്കുവച്ച ചിത്രത്തിന് താഴെ എന്റെ സ്വന്തം എന്നും പാര്‍വ്വതി കമന്റ് എഴുതി. ഹലോ ഹബീബീസ് എന്നാണ് ചക്കിയുടെ കമന്റ്. അപര്‍ണ ബാലമുരളി, കല്യാണ പ്രിയദര്‍ശന്‍, നമിത പ്രമോദ്, നൈല ഉഷ, ആര്‍ജെ മിഥുന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിയ്ക്കുന്നത്.

അറബിക് കൂത്തിന് പോകുകയാണ് എന്ന് ഉദ്ദേശിച്ചത് ഇതാണോ എന്നാണ് നിര്‍മല്‍ പിള്ളയുടെ കമന്റ്. ഓണത്തിന് ആണ് കാളിദാസ് ആദ്യമായി തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. കുടുംബ ചിത്രത്തില്‍ തരുണിയെ കണ്ടപ്പോള്‍ മുതല്‍ പലരും, ഇത് കാളിദാസിന്റെ കാമുകിയാണോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ പുതിയ ഫോട്ടോ പങ്കുവച്ചതോടെ ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടി എന്ന് കമന്റ് എഴുതിയവരുണ്ട്. 2021 ലെ മിസ് യൂണിവേഴ്‌സിറ്റി തേര്‍ഡ് റണ്ണറപ്പ് ആയിരുന്നു തരുണി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരുണി മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. ഒട്ടനവധി ആരാധകരാണ് താരത്തിന് മലയാളത്തിലും തമിഴിലും ആയി ഉള്ളത്.

സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസൻ മികച്ച അഭിനയം കാഴ്ചവച്ചു. താരത്തിന്റെ അഭിനയ മികവിന് 1993 ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി.

Written by Editor 3

അമ്മയായി ലേഡി സൂപ്പർസ്റ്റാർ, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ: ആശംസകളുമായി ആരാധകർ

ആദ്യ പ്രണയ വിവാഹം പ്രശസ്‌ത സിനിമ നടനുമായി, ദാമ്പത്യ ജീവിതം സമ്മാനിച്ചത് മൂന്ന് പെൺ മക്കളെ; ഒടുവിൽ ടെലിവിഷൻ അവതാരകനുമായി രണ്ടാം വിവാഹം അതും പരാജയം: നടി സീതയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ