in

വിവാഹിതയായി നടി ഷംന കാസിം, ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുന്നു എന്ന് താരം, വരൻ ആരാണെന്ന് അറിയാമോ?

Shamna Kasim Talks About Her Husband

മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച്‌ ഷംന കുറിച്ചു.

ആറു മാസം മുമ്പാണ് ഷാനിദ് ആസിഫലിയും ഷംനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നടി ഷംന കാസിം നേരിടേണ്ടി വന്ന വിവാഹത്തട്ടിപ്പ് സിനിമാരംഗവുമായി ബന്ധപ്പെട്ട വലിയൊരു തട്ടിപ്പിന്‍റെ പിന്നാമ്പുറത്തേക്കാണ് വെളിച്ചം വീശിയത്. ഷംന കാസിമിൻ്റെ വിവാഹം എന്ന് പറഞ്ഞാല്‍ ആദ്യ ഓര്‍മവരുന്നത് കുറേ ഏറെ വിവാദങ്ങളും കേസും പുകിലും എല്ലാമാണ്.

വിവാഹ തട്ടിപ്പുവീരന്മാരുടെ കെണിയില്‍ നിന്ന് ഷംന തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ അത് വാര്‍ത്തയായിരുന്നു. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ തനിയ്ക്ക് പേടിയായിരുന്നു എന്നാണ് ഷംന കാസിം പറഞ്ഞത്. ഇപ്പോൾ നടി ഈ ഭയത്തെ എല്ലാം അതിജീവിച്ച് തൻ്റെ ജീവിതത്തിലെ പുതിയ ചുവടുവെപ്പിന് തയ്യാറെടുക്കുകയാണ്.

തൻ്റെ വിവാഹം തീരുമാനിച്ച വിവരം ഷംന തന്നെയാണ് പുറത്ത് വിട്ടത്. ഗൾഫിലെ ബിസിനസ് കൺസൾട്ടൻ്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളിയായി എത്തുന്നത്. ഇരുവരുടെയും ചിത്രങ്ങൾ ഷംന തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തട്ടിപ്പിന് ഇരയായപ്പോൾ ഷംന പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

അവര്‍ ഒരു കുടുംബമാണ്. ആ കുടുംബത്തിലെ എല്ലാവരും ഇതുപോലെ തട്ടിപ്പ് നടത്തിയാണ് ജീവിയ്ക്കുന്നത്. കേസ് കൊടുത്തപ്പോള്‍ പോലീസുകാര്‍ തന്നെ എന്നോട് പറഞ്ഞു, ഷംനയുടെ പരാതി ഒന്നും പരാതിയല്ല… പല പെണ്‍കുട്ടികള്‍ക്കും ജീവിതം തന്നെ പോയി എന്ന്.

അവരെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ഞാന്‍ ഒരു കാരണം ആകുകയായിരുന്നു. അതിന് ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ എന്നെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു. സിനിമയിലും പലരും ഇവരുടെ കെണിയില്‍ വീണിട്ടുണ്ടാവാം.. പക്ഷെ അവരാരും പുറത്ത് പറയാന്‍ തയ്യാറല്ല. ഷംനയുടെ വാക്കുകൾ.

വീട്ടുകാര്‍ ആയിരുന്നു ആ വിവാഹ ആലോചന കൊണ്ടു വന്നത്. അതുകൊണ്ട് തന്നെ അതൊരു തട്ടിപ്പ് ആണ് എന്നറിഞ്ഞപ്പോള്‍ എന്നെക്കാള്‍ മാനസികമായി തളര്‍ന്നത് അമ്മയും അച്ഛനും ആയിരുന്നുവെന്ന് ഷംന അന്ന് പറഞ്ഞിരുന്നു. കേസ് കൊടുത്തതും അവര്‍ തന്നെയായിരുന്നു.

പക്ഷേ എൻ്റെ പേര് വരില്ല എന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ കേസ് കൊടുത്തത്തോടെ എൻ്റെ പേര് മാത്രമാണ് വന്നത്. ഷംന അന്ന് പറഞ്ഞു. വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല തൻ്റെ വിഷമം. മറിച്ച് അതിന് ശേഷം വന്ന വാര്‍ത്തകള്‍ ആയിരുന്നു.

കേവലം ഒരു ക്ലിക്കിന് വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂട്യൂബിലും എന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ ശരിയ്ക്കും വേദനിപ്പിച്ചിരുന്നുവെന്നും നടി പറയുന്നു. ടിവിയും ഫോണിലും എല്ലാം എൻ്റെ മുഖം തന്നെയായിരുന്നു, അത് എന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും ഷംന പറഞ്ഞു.

Written by Editor 3

എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണ്, സജീവമായി തന്നെ ഉണ്ടാകും; മീര ജാസ്മിൻ പറയുന്നു

പ്രിയാ വാര്യരുടെ മേനിയഴകിൽ മയങ്ങി ആരാധകർ… ബിക്കിനിയിൽ മലയാളികളെ ഞെട്ടിച്ച് താരം: കിടിലൻ ഫോട്ടോസ് കാണാം