ആദ്യ സിനിമകൊണ്ട് തന്നെ വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. കണ്ണിറുക്കി സിനിമയിലേയ്ക്ക് കടന്നുവരികയും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞി നിൽക്കുകയും ചെയ്യുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ് താരം.
തായ്ലാന്‍ഡില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. തായ്ലാന്‍ഡിലെ വശ്യ മനോഹാരിതയില്‍ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.
അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യര്‍.
പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2018 ല്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാര്‍ജിച്ച നടി പ്രിയ വാര്യര്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏവര്‍ക്കും സുപരിചിതയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഫോളോേവഴ്സിന്റെ എണ്ണം 7 മില്യണിലധികമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്.
ഇതോടെ ഒമര്‍ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിന്‍ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി. എന്നാല്‍ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബര്‍ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വര്‍ധിച്ചു.
സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബര്‍ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയില്‍ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ ലവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. അതേസമയം അടുത്തിടെ കൊച്ചി ടൈംസിന് പ്രിയവാര്യര്‍ നല്‍കിയ അഭിമുഖത്തിലെ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാലും താരത്തെ ഇഷ്ടപ്പെടുന്നവർ ഒട്ടനവധി ആണ്.
അത്തരം കാര്യങ്ങള്‍ ആളുകളുടെ വിനോദത്തിന്റെ ഭാഗമാണെന്നും ഓരോ നടന്മാരും അത്തരം ട്രോളുകളെയും അധിക്ഷേപങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകള്‍ മറക്കുന്നു.
ട്രോളുകളും മറ്റും പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. പ്രത്യേകിച്ചും കോവിഡിന്റെ സമയത്ത്, എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും തനിക്ക് അസ്വസ്ഥത തോന്നിയെന്നും പ്രിയ വാര്യര്‍ പറഞ്ഞു.