കേരളത്തിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ധാരാളം ആരാധകരുള്ള നായികയാണ് മീരാ ജാസ്മിൻ. ഒട്ടേറെ ജനപ്രിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ഈ അഭിനേത്രി, 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ദിലീപ് നായകനായ ചിത്രത്തിലൂടെയാണ് മലയാളി മനസ്സുകളിൽ ഇടം പിടിക്കുന്നത്.
പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയ മീര പിന്നീട് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടുകയുണ്ടായി. ഇപ്പോൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി എത്തിയ മകൾ എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്നു മീര.
ഇതോടൊപ്പം തന്നെ നവമാധ്യമങ്ങളിൽ സജീവമായി തന്നെ താരം പോസ്റ്റുകളും ചെയ്യാറുണ്ട്. കട്ടയ്ക്ക് കൂടെ നിൽക്കാൻ ആരാധകർ ഏറെയുണ്ടെങ്കിലും സൈബർ ബുള്ളിയും ഹറാസ്മെന്റും ഗോസിപ്പുകളും താരത്തെ കൂട്ടമായി വേട്ടയാടുന്നുണ്ട്. ഇവ എല്ലാം എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് താരം നൽകുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.
തിരുവല്ലയിൽ നിന്നും വരുന്ന ഒരു കുട്ടിയാണ് താൻ. ഒരു സാധാരണ ഓർത്തഡോക്സ് കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് താനെന്നും പള്ളിയിൽ സ്ഥിരമായി പോയി വരാറുണ്ട് എന്നും മീര പറയുന്നു. തനിക്ക് ഈശ്വരാനുഗ്രഹം നേടാനായത് കൊണ്ട് മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിച്ചത് എന്നും താരം പറയുന്നുണ്ട്.
എന്നാൽ സിനിമാരംഗത്ത് നിന്ന് തന്നെയുള്ള ധാരാളം പേർ നിരയെക്കുറിച്ച് വളരെ മോശം അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഇവരിൽ പ്രമുഖ സംവിധായകരടക്കം പലരുമുണ്ട്. ഒരുകാലത്ത് സിനിമ രംഗത്ത് കുതിച്ചു കയറുകയായിരുന്നു മീര പെട്ടെന്ന് തന്നെ കരിയറിൽ പരാജയം നേരിടേണ്ടി വരികയായിരുന്നു.
ശേഷം മീരാ ജാസ്മിൻ സിനിമ രംഗത്തുനിന്നും ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു ഉണ്ടായത്. പ്രധാന വേഷങ്ങൾ ചെയ്തിരുന്നുവെങ്കിലും പിടിച്ചുനിൽക്കാൻ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയിൽ ഇനിമുതൽ സജീവമായി തുടരാനാണ് തന്റെ തീരുമാനം എന്ന് മീരാ ജാസ്മിൻ വ്യക്തമാക്കുന്നു.
സത്യൻ അന്തിക്കാട് മുത്ത് വീണ്ടും പ്രവർത്തിക്കാൻ ആകുന്നത് ഒരു അനുഗ്രഹമായി ആണ് താൻ കാണുന്നത് എന്നും രണ്ടാം വരവിൽ ഈ സിനിമ നല്ലൊരു തുടക്കമാകും എന്നാണ് താൻ കരുതുന്നതെന്നും നടി വെളിപ്പെടുത്തുന്നു. യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിനുശേഷം സംസാരിക്കുമ്പോഴാണ് മീരാ ജാസ്മിൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.