സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളർന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല.
ഇപ്പോൾ വെറും 15-30 സെക്കന്റുകൾ കൊണ്ട് തന്നെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോൾ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.
ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവർ ഇൻഫ്ലുവൻസേഴ്സ് ആയി മാറാറുമുണ്ട്. ടിക് ടോക്, ഇൻസ്റ്റാഗ്രാമിലെ റീൽസ് തുടങ്ങിയവയാണ് ഇവർക്ക് ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. കേരളത്തിൽ പോലും ഒരുപാട് താരങ്ങൾ ഇങ്ങനെ വന്നിട്ടുണ്ട്.
ഇവരുടെ ആരാധകർ എന്ന് പറയുന്നത് കേരളത്തിൽ മാത്രം ഒതുങ്ങി പോവുന്ന ഒന്നല്ല. ടിക് ടോക്കിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഡെവിൾ കുഞ്ചു എന്ന് വിളിക്കുന്ന അനഘ കെ. ഇൻസ്റ്റാഗ്രാമിൽ ഏകദേശം അഞ്ച് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് ഈ കൊച്ചുമിടുക്കിക്ക് ഉള്ളത്.
ഡാൻസും ഡയലോഗ് റീൽസും ചെയ്താണ് അനഘ പ്രേക്ഷക ശ്രദ്ധനേടുന്നത്. അനഘയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒട്ടനവധി ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയ ഒട്ടാകെ ഉള്ളത്.
താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്. വീഡിയോയിൽ ആദ്യം തന്റെ ടീ ഷർട്ട് ഊരി പിന്നീട് കിടിലൻ ലുക്കില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ടിക് ടോക് എല്ലാവര്‍ക്കും ചിരിക്കാനും സന്തോഷിക്കാനുമുള്ള മീഡിയം ആയിരുന്നു. എന്നാലിപ്പൊ , ടിക് ടോക്ക് കണ്ട് കുറ്റം പറയാനും കളിയാക്കാനുമാണ് തിടുക്കം. ഈ റോസ്റ്റിങ്ങും പരാതികളുമൊക്കെ ടിക് ടോക്കിന്റെ ഉപയോഗത്തെ നശിപ്പിച്ചു.
മടുത്തുതുടങ്ങിയ സമയത്ത് ഇത് പോയത് നന്നായെന്നാണ് എന്റെ തോന്നല്‍. പണ്ടാണെങ്കില്‍ ടിക് ടോക്കിന്റെ ഭാഗത്ത് നിന്നുള്ള മോണിറ്ററിങ്ങുണ്ടായിരുന്നു. ഇപ്പൊ, അത് കൂടെ നിര്‍ത്തിയ സ്ഥിതിക്ക് വരുമാന മാര്‍ഗം പ്രമോഷനിലേക്ക് മാത്രമായി ചുരുങ്ങി.
പ്രോമോഷന് വേണ്ടിയാണെങ്കിലും അല്ലാതെ വിഡിയോ ചെയ്യാനാണെങ്കിലും വേറെ ഇന്ത്യന്‍ ആപ്ലിക്കേഷനുകളുള്ള സാഹചര്യത്തില്‍ വെറുതേ ടിക് ടോക്കിന് വേണ്ടി ബഹളമുണ്ടാക്കുകയേ വേണ്ടെന്നാണ് എനിക്ക് തോന്നുന്നതെന്ന് ടിക് ടോക് ബാന്‍ ചെയ്ത സമയത്ത് അനഘ പറഞ്ഞിരുന്നു.