in

സ്കൂളിലെ റീയൂണിയൻ ഫംഗ്ഷനിൽ സ്റ്റൈലായി ഇഷാനി കൃഷ്ണ… താരത്തിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമാലോകത്തും മിനിസ്‌ക്രീന്‍ ലോകത്തും വളരെ സജീവമായ നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഇഷാനി കൃഷ്ണ യുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ തരംഗമാകുന്നു. ബോളിവുഡ് സുന്ദരിമാരെ വെല്ലുന്ന തരത്തിലുള്ള ലുക്കിലാണ് താരം ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

നിരവധിപേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ നല്‍കി രംഗത്തെത്തിയത്. ഈയടുത്താണ് താരം ഒരു മേക്കോവര്‍ നടത്തിയത്. ശരീരഭാരം വര്‍ധിപ്പിച്ചുകൊണ്ട് ലുക്ക് ആകെ മാറ്റിയിരുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രത്തില്‍ എത്തിയ വണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.

വളരെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു നടിയുടേത്. സോഷ്യല്‍മീഡിയയിലും വളരെ സജീവമായിരുന്നു. യൂട്യൂബ് ചാനലും ഉണ്ട്, ചാനലിലൂടെ താരം നിരവധി പ്രമോഷണല്‍ വീഡിയോകളും വര്‍ക്ക് ഔട്ട് വീഡിയോകളും ഒക്കെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ നിരവധി ആരാധകരെ സമ്പാദിച്ചയാളാണ് ഇഷാനി. അടുത്തിടെ ഇഷാനി 41 കിലോയില്‍ നിന്ന് 51 കിലോയിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ മേക്കോവര്‍ രഹസ്യം ആരാധകരുമായി പങ്കുവെച്ചിരുന്നു ഇഷാനി.

വാക്കുകള്‍, ട്രെയിനര്‍ പറഞ്ഞതിന് അനുസരിച്ചുള്ള ഭക്ഷണമാണ് കഴിച്ചത്. സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ഭക്ഷണമാണ് താന്‍ ഈ സമയം കഴിച്ചത് അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്.

ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ഇങ്ങനെ കഴിച്ചിട്ടില്ല. മാംസത്തിന് പ്രാധാന്യം നല്‍കി കൊണ്ടായിരുന്നു ഭക്ഷണം. രണ്ട് മാസത്തോളം കാര്യമായി മാംസം കഴിച്ചു. പിന്നീട് ശരീരഭാരം കൂടിയതിന് ശേഷം പച്ചക്കറിയിലേക്ക് മാറി. നമ്മുടെ ഡയറ്റിനാണ് പ്രാധാന്യം നല്‍കേണ്ടത്. 30 ശതമാനം മാത്രമാണ് വര്‍ക്കൗട്ടിന് പ്രാധാന്യമുള്ളത്.

ഭക്ഷണവും വര്‍ക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തില്‍ കൃത്യമായ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ ഇതില്‍ വിജയിക്കൂ. മെലിഞ്ഞ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വിഡിയോ ഇപ്പോള്‍ കാണുന്നുണ്ടാകും.

നിങ്ങളെല്ലാവരും ജീവിതത്തില്‍ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങള്‍ക്കു താഴെ, ‘സാരിയില്‍ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട് എന്നൊക്കെയുള്ള കമന്റുകള്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു.

അങ്ങനെയുള്ള കമന്റുകള്‍ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളില്‍ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായതെന്നും താരം പറയുകയുണ്ടായി.

ഇപ്പോഴിതാ തന്റെ സ്‌കൂള്‍ റീയൂണിയന്‍ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 2018 ബാച്ചില്‍ ആണ് താരം പഠിച്ചത് എന്ന് ഫോട്ടോകളില്‍ നിന്ന് മനസ്സിലാക്കാം. കൂട്ടുകാരുമൊത്തുള്ള ഫോട്ടോകളും താരം പങ്കു വെച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

സോഷ്യൽ മീഡിയയിൽ വൈറലായി ജോമോൾ ജോസഫിന്റെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട്; ഫോട്ടോസ് കാണാം

ടി ഷർട്ട്‌ വലിച്ചൂരി എറിഞ്ഞു ഡെവിൾ കുഞ്ചുവിന്റെ പുതിയ കിടിലൻ വീഡിയോ.. താരത്തിന്റെ വിഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ: വീഡിയോ