സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും മോഡലുമായ ജോമോള്‍ ജോസഫ്. തന്റെ നിലപാടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയാറുണ്ട്.. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും ജോമോളെ തേടിയെത്താറുണ്ട്.
എന്നാല്‍ അതിലൊന്നും താരത്തെ തളര്‍ത്താന്‍ സാധിച്ചില്ല. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ തന്റേതായ നിലപാടുകള്‍ കൊണ്ട് ജോമോള്‍ മറുപടി കൊടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവാറുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോട്ടോഷൂട്ടില്‍ സജീവമായിരിക്കുകയാണ് താരം, തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് താരം നല്‍കിയ തലക്കെട്ടാണ് ശ്രദ്ധേയമാകുന്നത്. മാ റിടങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോല്‍ ആക്കുന്ന ഈ പൊതുബോധത്തിന്റെ മുമ്പിലേക്ക് ഏഴുമല പൂഞ്ചോല എന്ന ഗാനം തന്നെയാവട്ടെ ഇന്നത്തെ റീല്‍’ എന്നായിരുന്നു.
സുതാര്യമായ വെള്ള വസ്ത്രം ധരിച്ച താരം കുളത്തില്‍ മുങ്ങുന്ന വീഡിയോയും ഫോട്ടോയും ആണ് പങ്കുവെച്ചത്. താരത്തിന്റെ ശരീരഘടന കൃത്യമായി കാണാം. സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. അതേസമയം ഇത്തരത്തില്‍ താരത്തിന്റെ മറ്റൊരു പോസ്റ്റും വൈറലായിരുന്നു.
ആദ്യത്തെ പോസ്റ്റ് ഇങ്ങനെ, പ്രകൃതിയും പെണ്ണും..ചില സ്ഥലങ്ങള്‍ അവയുടെ പ്രത്യേക ഭംഗി കൊണ്ട് നമ്മളെയൊക്കെ ആകര്‍ഷിക്കാറുണ്ട്. അത്തരം സ്ഥലങ്ങളിലേക്ക് നമ്മള്‍ വിനോദയാത്രകള്‍ പോകുകയോ അവിടെ ഒന്നോ രണ്ടോ ദിവസം താമസിക്കുകയോ ഒക്കെ ചെയ്യും..എന്നാല്‍..
ഈ സ്ഥലങ്ങളില്‍ നമ്മള്‍ സ്ഥിരമായി താമസിച്ചാലോ? കുറച്ച് കഴിയുമ്പോള്‍ ആ സ്ഥലങ്ങളോടുള്ള നമ്മുടെ ആകര്‍ഷണം കുറഞ്ഞു കുറഞ്ഞു വരും. പതിയെ പതിയെ മടുക്കും.അതുപോലെ തന്നെയാണ് പെണ്ണും. മൂടി വെക്കപ്പെടുന്ന പെണ്ണുടലുകളോട് പുരുഷന് ഭ്രാന്തമായ കാമം തോന്നും.
ആ മൂടിവെക്കലുകളെ വകഞ്ഞു മാറ്റി അവളിലേക്ക് അടുക്കാന്‍ അവന്‍ ആഗ്രഹിക്കും. എന്നാല്‍ അവളുമായി കുറച്ച് കാലം ഒരുമിച്ചു കഴിഞ്ഞാലോ? അതോടെ അവന് അവളില്‍ മടുപ്പ് തോന്നും, പതിയെ പതിയെ അവളില്‍ നിന്നും അകലും..
പെണ്ണിന്റെ ന ഗ്‌നത മനുഷ്യന്റെ കാമം ഉണര്‍ത്തുന്നു എന്നത് തെറ്റാണ്, കണ്ടു ശീലിച്ചാല്‍ ഏത് കാഴ്ചയുടെയും ആകര്‍ഷണം ഇല്ലാതാകും..അതിപ്പോള്‍ പെണ്ണായാലും പ്രകൃതി ആയാലും.. രണ്ടാമത്തെ കുറിപ്പിങ്ങനെ, അരയന്‍ കടലില്‍ പോയാല്‍, പെണ്ണ് അവനെയും കാത്തിരിക്കണം.
പെണ്ണ് പിഴച്ചാല്‍ ആ കര മുടിയും പോലും..എന്നാല്‍ ആണ് പിഴച്ചാലോ? കരക്കും ആണിനും ഒരു കുഴപ്പവും ഇല്ല.. ആണ് ഉടുമുണ്ട് മടക്കി കുത്തിയാലും, കാലില്‍ കാലും കയറ്റി വെച്ചിരുന്നാലും, കള്ളും കുടിച്ചു വഴിയില്‍ കിടന്നാലും, കള്ള് തലക്ക് കേറി പെണ്ണിന്റെ തല തല്ലിപ്പൊട്ടിച്ചാലും….കര മുടിയുകേല, പകരം ആ പെണ്ണെ നരകതുല്യമായ ജീവിതം ജീവിച്ചു മുടിയൂ..
എന്നായിരുന്നു താരം നല്‍കിയ കുറിപ്പ്. എന്തായാലും വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ജോമോളുടെ ഓരോ പോസ്റ്റും ഓരോ കുറിപ്പും. താരത്തിന്റ ഓരോ പ്രസ്താവനകളും തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.