സിനിമയിലും സീരിയലിലും ഒരുപോലെ കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് ദിവ്യ പ്രഭ. ടേക്ക് ഓഫിലേയും തമാശയിലേയുമെല്ലാം പ്രകടനങ്ങളിലൂടെ ദിവ്യ ആരാധകരുടെ കൈയ്യടി നേടിയിരുന്നു.
തമാശയിലെ മൂന്ന് നായികമാരിലൊരാളായിരുന്നു ദിവ്യ. സീരിയലിലെ പ്രകടനം ദിവ്യയ്ക്ക് സംസ്ഥാന പുരസ്‌കാരമടക്കം നേടിക്കൊടുത്തിരുന്നു. പൊതുവെ നാടന്‍ വേഷങ്ങളിലും മറ്റുമാണ് ദിവ്യ എത്താറുള്ളത്. സീരിയലിലൂടെയാണ് ദിവ്യ പ്രഭയുടെ തുടക്കം.
ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ അഭിനയത്തിന് 2015 ല്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ പുരസ്‌കാരം നേടിയ നടിയാണ് ദിവ്യ പ്രഭ. പിന്നീട് പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു നടി. സിനിമയിലും സീരിയലിലും അഭിനയിച്ച് തെളിയിച്ചിട്ടുള്ള ദിവ്യയുടെ ആദ്യ ചിത്രം ലോക്പാല്‍ ആയിരുന്നു.
പിന്നീട് തുടര്‍ന്ന് മുംബൈ പോലീസ്, നടന്‍, ഇതിഹാസ, വേട്ട, ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, പ്രതി പൂവന്‍കോഴി, നിഴല്‍, മാലിക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കയല്‍, കൊടിയില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ടേക്ക് ഓഫിന് ശേഷം ദിവ്യയ്ക്ക് കൈയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു തമാശ. ചിത്രത്തില്‍ ബബിത എന്ന അധ്യാപികയായിട്ടായിരുന്നു ദിവ്യ എത്തിയത്. ടേക്ക് ഓഫിലൂടെ കൈയ്യടി നേടിയ ദിവ്യ തമാശയിലൂടെയും പ്രേക്ഷരുടെ സ്‌നേഹം സ്വന്തമാക്കി.
പിന്നീട് പ്രതി പൂവന്‍കോഴി, മാലിക്ക് തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്.മൂന്ന് സീരിയലിലും അഭിനയിച്ചിട്ടുണ്ട് ദിവ്യ പ്രഭ. ഇതില്‍ ഫ്‌ളവേഴ്‌സ് ചാനലിലെ ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ പ്രകടനത്തിന് 2015 മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിരുന്നു. തീയേറ്ററിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.
പഠിക്കുന്ന കാലത്ത് കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിരുന്നെങ്കിലും, വളരെ യാദൃശ്ചികമായി അഭിനയരംഗത്തേക്കെത്തിയ ആളാണ് ഞാന്‍. കൊച്ചിയില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ സുഭാഷ് പാര്‍ക്കില്‍ മോണിങ് വാക്കിന് പോയതാണ്. അവിടെ ‘ലോക്പാല്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു.
ഒരു സീനില്‍ മറ്റു കുറച്ചു പേര്‍ക്കൊപ്പം എന്നോടും അവിടെയൊന്ന് ഇരിക്കാമോ എന്ന് അതിന്റെ കോഡിനേറ്റര്‍ ചോദിച്ചു. കൗതുകം തോന്നി ഓക്കെ പറഞ്ഞു. ‘ലോക്പാലി’ല്‍ എന്നെ കണ്ടെത്താന്‍ വലിയ പാടാണെങ്കിലും ആ കണക്ഷനിലാണ് ‘ഇതിഹാസ’യില്‍ അവസരം കിട്ടിയത്. ആദ്യമൊക്കെ സിനിമ മതി കരിയര്‍ എന്നൊന്നും തീരുമാനിച്ചിരുന്നില്ല.
അവസരങ്ങള്‍ കിട്ടുകയും നല്ല അഭിപ്രായങ്ങളുണ്ടാകുകയും ചെയ്തതോടെയാണ്, ‘ഓക്കെ… എനിക്ക് ഇത് പറ്റുന്ന സംഭവമാണ്… ഇനിയും ശ്രമിക്കാം…’ എന്ന് തോന്നിത്തുടങ്ങിയത്. സീരിയലില്‍ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതും വലിയ പ്രചോദനമായി. ജനിച്ചു വളര്‍ന്നത് തൃശൂരാണ്. കോളജ് പഠനം കൊല്ലത്തായിരുന്നു.
ബോട്ടണിയില്‍ ഡിഗ്രിയെടുത്ത ശേഷം എം.ബി.എ ചെയ്തു. അതിനിടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. അച്ഛന്‍ ഗണപതി അയ്യര്‍ ഒന്നരവര്‍ഷം മുമ്പ് മരിച്ചു. അമ്മ ലീലാമണിയമ്മ. രണ്ട് സഹോദരിമാരാണ്. അവരുടെ വിവാഹം കഴിഞ്ഞുവെന്ന് താരം പറയുന്നു.
ഇപ്പോഴിതാ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ താരം പങ്കുവെച്ചിരിക്കുകയാണ്. മുടി മുറിച്ചിട്ടാണ് താരത്തെ ചിത്രത്തില്‍ കാണാനാവുന്നത്. പുതിയ ഹെയര്‍സ്‌റ്റൈല്‍ കാരണം വളരെ പെട്ടെന്ന് മനസ്സിലാകുന്നില്ല എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. പുതിയ ചിത്രം എന്തായാലും വൈറലായിരിക്കുകയാണ്.