in ,

അന്ന് ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; ടികെ രാജിവ്

മലയാള സിനിമയിൽ ലേഡീസ് സൂപ്പർസ്റ്റാർ എന്ന പേരിന് പകരം വയ്ക്കാനാകാത്ത നാമമാണ് മഞ്ജുവാര്യരുടെത്. ദിലീപിനൊപ്പം വിവാഹ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് വെറും മൂന്ന് വർഷക്കാലം മാത്രമാണ് മഞ്ജു അഭിനയരംഗത്ത് തിളങ്ങി നിന്നിരുന്നത്.

എന്നാൽ ഈ കാലഘട്ടത്തിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന മലയാള സിനിമയിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത കുറെയേറെ കരുത്തുറ്റ കഥാപാത്രങ്ങൾക്കാണ് മഞ്ജു ജീവൻ നൽകിയത്. മഞ്ജു വാര്യരെ നായികയാക്കി മാത്രം ചെയ്യാൻ കഴിയുന്ന ചില ചിത്രങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്.

സല്ലാപം എന്ന ചിത്രത്തിലൂടെ കരിയർ തന്നെ മാറിമറിഞ്ഞ മഞ്ജു അഭിനയിച്ചതും വാരിക്കൂട്ടിയതുമായ പുരസ്കാരങ്ങൾക്ക് എണ്ണാൻ പോലും കഴിയുന്നതല്ല. എന്നാൽ ദിലീപുമായുള്ള പ്രണയവിവാഹത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നും താൽക്കാലികമായി ഇടവേള എടുത്ത മഞ്ജു ഹൗ ഓൾഡ് ആർ യു എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയപ്പോൾ മലയാളികൾ ഒന്നടങ്കം മതിമറന്ന് കൈയ്യടിക്കുകയായിരുന്നു.

മഞ്ജുവിന്റെ കടന്നുവരവ് ഇനിയെന്നുണ്ടാകും എന്ന് ആലോചിച്ചിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ആണ് താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെ തന്റെ തിരിച്ചു വരവ് രേഖപ്പെടുത്തിയത്. അതിനുശേഷം മഞ്ജു കൈകാര്യം ചെയ്ത ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസ് ഹിറ്റുകൾ തന്നെയായിരുന്നു. ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളിലും വീഴ്ചകളിലും തളർന്നുപോകാതെ കരിയറിൽ മുന്നേറുവാൻ തന്നെ താരത്തിന് പിന്നീടുള്ള കാലഘട്ടങ്ങളിൽ സാധിക്കുകയുണ്ടായി.

മാത്രമല്ല താരത്തിന്റെ ലുക്ക് പോലും ആളുകളെ അമ്പരപ്പിക്കുന്നതായിരുന്നു. വളരെയധികം മാറ്റത്തോടെയുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് പൊസിഷനിൽ തന്നെയാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു അടുത്തിടെ ലഡാക്കിലേക്ക് ഒരു യാത്രയും പോയിരുന്നു.

ഇതിൻറെ പോസ്റ്റും വീഡിയോകളും ഒക്കെ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കഴിഞ്ഞതും. ജീവിതത്തിൽ ഏറെ പ്രതിസന്ധികളും പ്രയാസങ്ങളും നൽകിയവരെ ഒരിക്കൽ പോലും കുറ്റപ്പെടുത്തുവാനോ കുത്തുവാക്കുകൾ കൊണ്ട് കളങ്കപ്പെടുത്താനോ ഇന്നേവരെ മഞ്ജു തയ്യാറായിട്ടില്ല എന്നത് തന്നെയാണ് അഭിനയത്രി, അമ്മ, ഭാര്യ, സുഹൃത്ത് എന്നീ നിലകളിലൊക്കെ ഉള്ള മഞ്ജുവിന്റെ വിജയത്തിന് കാരണം.

ഇപ്പോൾ ടി കെ രാജീവ് മഞ്ജുവിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രം തന്നെ നിർമ്മിക്കപ്പെട്ടത് മഞ്ജു എന്ന ഒരൊറ്റ ഒരാളെ ആശ്രയിച്ചാണ് എന്നാണ് രാജീവ് പറയുന്നത്.

24 വയസ്സിനിടയിൽ മഞ്ജു കൈകാര്യം ചെയ്ത കഥാപാത്രങ്ങളൊക്കെ അത്രയേറെ മികവിറ്റതും ശക്തമാവുന്നതും ആയിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിൻറെ കഥ പറയുവാനായി മഞ്ജുവിന്റെ വീട്ടിലേക്ക് എത്തിയപ്പോൾ തനിക്ക് അനുഭവിക്കേണ്ടിവന്നത് വളരെയധികം വ്യത്യസ്തമാണെന്ന് ഒരു അനുഭവമാണ് എന്ന് രാജീവ് പറയുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്നായിരുന്നു മഞ്ജു കഥ കേട്ടത്.

കഥ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മാതാപിതാക്കളുടെ മുഖം മാറുന്നത് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവർ എന്ത് പറയും എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം മഞ്ജു എന്നെയും വിളിച്ച് പുറത്തേക്ക് പോയത്. കഥ കേട്ട് കഴിഞ്ഞപ്പോൾ മഞ്ജു എന്നോട് ചോദിച്ചത് ഈ ചിത്രത്തിൽ നഗ്നത പ്രദർശിപ്പിക്കുന്നുണ്ടോ എന്നായിരുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ തന്നെ മഞ്ജു ചിത്രത്തിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ആയിരുന്നു എന്നാണ് രാജീവ് പറയുന്നത്.

Written by Editor 1

അടിവസ്ത്രത്തിൽ മാത്രം സ്റ്റുഡിയോകളിൽ നടക്കാൻ പറയും മാറിടത്തിന് അളവെടുക്കും.. റായ് ലക്ഷ്മി വെളിപ്പെടുത്തുന്നു

ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും, ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവർ; കാവ്യാ മാധവന്റെ വാക്കുകൾ വൈറൽ