in

അടിവസ്ത്രത്തിൽ മാത്രം സ്റ്റുഡിയോകളിൽ നടക്കാൻ പറയും മാറിടത്തിന് അളവെടുക്കും.. റായ് ലക്ഷ്മി വെളിപ്പെടുത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റായി ലക്ഷ്മി. തെന്നിന്ത്യൻ സിനിമകളിൽ കൂടി ബോളിവുഡിലെത്തിയ താരം നായികയായി എത്തിയ ജൂലി 2 എന്ന ബോളിവുഡ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമിതമായ ഗ്ലാമർ പ്രദർശനത്തിന് തയ്യാറായിരുന്ന താരത്തിന്റെ അത്തരം കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിന് ഹൈലൈറ്റ്.

പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു. ക്രിക്കറ്റ് താരം ധോണിയുമായി നടി പ്രണയത്തിലാണെന്ന വാർത്തയും ഒരിടയ്ക്ക് പുറത്തിരുന്നു. സ്വകാര്യ ജീവിതത്തിലുണ്ടായ പാളിച്ചകളും തകർച്ചകളും വെളിപ്പെടുത്തി രംഗത്തെത്തിയ താരം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

എല്ലാ രീതിയിലുമുള്ള ഡേറ്റിംഗ് താൻ ആസ്വദിച്ചിട്ടുണ്ടെന്നും അതൊക്കെ തനിക്കൊരു ക്രൈസ് ആയിരുന്നു എന്നാണ് അന്ന് താരം വ്യക്തമാക്കിയത്. വൺ നൈറ്റ് സ്റ്റാൻഡിനോട് തനിക്ക് താല്പര്യം യോജിപ്പില്ലായിരുന്നു. എന്നാൽ അവയൊക്കെ എല്ലാവർക്കും വ്യക്തിപരമായ കാര്യമാണ് എന്നാണ് താരം പറഞ്ഞത്.

പക്ഷേ ഡേറ്റിങ്ങ് ചെയ്ത ആരും ആയി തന്നെ മാനസിക അടുപ്പം ഇല്ലായിരുന്നു എന്നും അപരിചിതരായി ഇത്തരത്തിലുള്ള ബന്ധം തനിക്ക് ഇല്ല എന്നും താരം വ്യക്തമാക്കുന്നു. നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരുമായി മാത്രമേ ഇത്തരത്തിലുള്ള ബന്ധത്തിന് കഴിയൂ എന്ന് റായ് ലക്ഷ്മി പറയുന്നു.

മാത്രമല്ല പലരും തന്നെ വഞ്ചിച്ചുവെന്ന് നടി വെളിപ്പെടുത്തുകയുണ്ടായി. പലരും തന്നോട് ഇഷ്ടം കാണിച്ചത് തന്റെ ശരീരത്തെ മനസ്സിൽ കണ്ടുകൊണ്ട് ആയിരുന്നു എന്ന് ലക്ഷ്മി പറയുന്നു. ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും തമിഴ് സിനിമാ മേഖലയിൽ സജീവമായിരിക്കുകയാണ്.

മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായ കുട്ടനാടൻ ബ്ലോഗിലൂടെയാണ് താരം തന്നെ രണ്ടാം തിരിച്ചുവരവ് നടത്തിയത്. ഇതിനിടയിൽ തമിഴിലെ മുൻനിര നായികമാരായ നയൻതാര, തൃഷ എന്നിങ്ങനെ ആറോളം പേർ ഉപേക്ഷിച്ച വേഷം താരം ഏറ്റെടുത്തത് സമൂഹമാധ്യമങ്ങളിളും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു.

മലയാളത്തിൽ റോക്ക് ആൻഡ് റോൾ, അണ്ണൻതമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ വൻ താര ചിത്രങ്ങളിൽ നായികയായി വേഷമിട്ടിരുന്നു ലക്ഷ്മി. മോഡലിംഗ് രംഗത്തുനിന്നാണ് താരം സിനിമയിലേക്ക് എത്തിയത് 2005 തമിഴിലെ കർക്ക കസദര എന്ന ചിത്രത്തിലൂടെ താരം അരങ്ങേറി.

പിന്നീട് ധർമ്മപുരി, നെഞ്ചേ തൊട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് താരം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. വൈകാതെ സൂപ്പർതാരങ്ങളുടെ നായിക ലേബലിൽ താരം ഉയരുകയും ചെയ്തു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇതിനോടകം അമ്പതോളം ചിത്രങ്ങളിൽ ആണ് താരം വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2014 ന്യൂമറോളജി പ്രകാരം പേര് മാറ്റം വരുത്തി റായ് ലക്ഷ്മി എന്ന് ആകുകയും ചെയ്തിരുന്നു. ബോളിവുഡ് ചിത്രമായ ജൂലി 2ന് വേണ്ടി ശരീര ഭാരം കുറച്ച് വൻ മേക്കോവർ ആണ് താരം നടത്തിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെ നടത്താറുണ്ട്. അഭിനയ രംഗത്ത് നിലനിൽക്കുന്ന കാസ്റ്റിംഗ് കൗ ച്ചിനെപ്പറ്റി വ്യക്തമാക്കിയും താരം പലപ്പോഴും വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തന്റെ ഒരു അടുത്ത സുഹൃത്തിന് ഓഡിഷന് ഇടയിൽ നേരിടേണ്ടി വന്ന ദുരനുഭവം വരെ താരം ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

Written by Editor 1

ഞാൻ നയൻ‌താരയുടെ വീടിന് മുൻപിൽ പോയി കാത്ത് നിന്നിട്ടുണ്ട്, വൈകുന്നേരം വരെ നിന്നിട്ടും അവർ വന്നില്ല; അനുഭവം പങ്കുവച്ച് കുടുംബവിളക്കിലെ വേദിക..!

അന്ന് ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; ടികെ രാജിവ്