മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച കാവ്യ നടന്നുവന്ന വഴികൾ എല്ലാം വളരെ സുതാര്യമുള്ളത് തന്നെയായിരുന്നു.
ബാലതാരമായി ആണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നതെങ്കിലും ദിലീപിൻറെ നായികയായിരുന്നു ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിന് ശേഷം വൻ സ്വീകാര്യത തന്നെ മലയാള സിനിമയിൽ കാവ്യക്ക് ലഭിക്കുകയുണ്ടായി. അതിന് ഒരു പരിധിയിലധികം കാരണം താരത്തിന്റെ ആരെയും കൊതിപ്പിക്കുന്ന മുടിയഴകും പിടിച്ചിരുത്താൻ കഴിവുള്ള കണ്ണിൻറെ വശ്യമനോഹരതയും തന്നെയാണ്.
ഒറ്റനോട്ടത്തിൽ മലയാളി പെൺകുട്ടിയായി എല്ലാവരും എഴുതപ്പെട്ടിരുന്ന പേരായിരുന്നു കാവ്യയുടേത്. മലയാള സിനിമയ്ക്ക് ഒരു നായിക മുഖം ഉണ്ടെങ്കിൽ അത് കാവ്യയുടേത് തന്നെയായിരുന്നു ഒരുകാലത്ത്. എന്നാൽ വളരെ പെട്ടെന്ന് ആയിരുന്നു ഈ രീതിക്ക് ഒക്കെ മാറ്റം സംഭവിച്ചത്.
ദിലീപും മഞ്ജുവും ആയുള്ള വിവാഹത്തിന് മുൻപും അതിനുശേഷം കാവ്യയും ദിലീപുമായുള്ള ബന്ധത്തെപ്പറ്റി ഗോസിപ്പ് കോളങ്ങൾ എന്നും വാർത്തകൾ നിറഞ്ഞിരുന്നു. എന്നാൽ പലരും അതിന് വലിയ വില കൽപ്പിച്ചിരുന്നില്ല. ഇതിനൊക്കെ വിരാമം ഇട്ടുകൊണ്ടായിരുന്നു കാവ്യയുടെ വിവാഹം കഴിഞ്ഞത്.
അതിനുശേഷം ദിലീപും മഞ്ജുവുമായുള്ള വിവാഹബന്ധം വേർപ്പെട്ടതിന് പിന്നാലെ ഇവർക്കിടയിലെ വാർത്തയായി വീണ്ടും കാവ്യ ഉയർന്നുവരികയായിരുന്നു. വിവാഹശേഷം അഭിയരംഗത്ത് നിന്നും മാറി നിന്നിരുന്ന കാവ്യ ദിലീപിന് ഒപ്പം തന്നെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയെങ്കിലും ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
ഇതോടെ താരം വീണ്ടും കുടുംബജീവിതത്തിലേക്ക് മാറ്റിനിർത്തപ്പെടുകയും ചെയ്തു. മഞ്ജുവിന്റെയും ദിലീപിന്റെയും മകളായ മീനാക്ഷി കാവ്യയോട് അടുത്ത സ്നേഹം പുലർത്തുന്നത് മറ്റും എന്നും വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിട്ടുണ്ട്.
ദിലീപ്, കാവ്യാമാധവൻ ദമ്പതികൾക്ക് ഉണ്ടായ ഭാഗ്യലക്ഷ്മി എന്ന മകളുടെ വിശേഷവും സോഷ്യൽ മീഡിയയിൽ എല്ലാകാലത്തും വാർത്തകൾ സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത കാവ്യ ഇടയ്ക്ക് പറയുന്ന കാര്യങ്ങൾ പോലും വലിയതോതിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കാവ്യ പറഞ്ഞ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ലൊക്കേഷനുകളിൽ ചെന്ന് ഷൂട്ട് കഴിയുമ്പോൾ എല്ലാവരോടും യാത്ര പറയുന്നത് തനിക്ക് ഏറെ പ്രയാസമുള്ള കാര്യമാണെന്ന് കാവ്യ പറയുന്നു. ലാസ്റ്റ് ഷോട്ട് ഇതാണ് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ മടങ്ങിപ്പോരുവാനുള്ള ഒരുക്കങ്ങൾ താൻ നടത്താറുണ്ട്. ഷോട്ട് കഴിഞ്ഞു കഴിയുമ്പോൾ വണ്ടി എവിടെ എന്ന് ചോദിച്ച് പോരുകയാണ് ചെയ്യുന്നത്.
അല്ലാതെ കാവ്യയുടെ വിക്കറ്റ് വീണു എന്ന് പറയുന്നത് വരെ കേൾക്കാൻ കാത്തുനിൽക്കാറില്ല. സമൂഹമാധ്യമങ്ങൾ ഇടപെടുന്നവർ അടക്കം ആരെങ്കിലും ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ. എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നും താരം പറയുന്നു.