in

80കളിലെ വസന്തങ്ങൾ, ഒരു കാലത്തു മലയാള സിനിമയിൽ വാണിരുന്നവർ; ഇവർ നാലുപേർക്കും ഉള്ള സാമ്യത എന്തെന്ത് പറയാമോ?

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി ലക്ഷ്മി. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം ഇടയ്ക്ക് പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു.

ഡബ്ബിംഗ് സ്റ്റുഡിയോയുടെ കാര്യങ്ങളുമായി തിരക്കിലാണ് ലിസി. അഭിനയത്തില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

കളർഫുൾ ക്ലിക്സ് എന്ന് ഹെഡിങ്ങോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എയിറ്റീസ് കൂട്ടായ്മയില്‍ സജീവമായ ഇവരെല്ലാം ഇടയ്ക്കിടയ്ക്ക് ഒത്തുചേരാറുണ്ട്. പ്രിയപ്പെട്ടവരുടെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം ഇവരും ആഘോഷമാക്കാറുണ്ട്.

ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ, മലയാളത്തിലെ സൂപ്പര്‍നായികമാര്‍ ഒരു ഫ്രയിമില്‍, മലയാള സിനിമയുടെ വസന്തകാല നായികമാര്‍ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ താരമാണ് ലിസി. ഇത്തിരി നേരം ഒത്തിരി കാര്യമെന്ന ചിത്രത്തിലൂടെയായിരുന്നു ലിസിയുടെ അരങ്ങേറ്റം. അക്കാലത്ത് സജീവമായിരുന്ന താരങ്ങള്‍ക്കൊപ്പമെല്ലാം ലിസി അഭിനയിച്ചിരുന്നു. നായികയായി അഭിനയിക്കുമ്പോഴും സഹോദരി കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരുന്നു ലിസി.

ചിത്രം, താളവട്ടം, ഓടരുതമ്മാവാ ആളറിയാം, മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് ലിസി കാഴ്ച വെച്ചത്. സംവിധായകനായ പ്രിയദര്‍ശനെ വിവാഹം ചെയ്‌തെങ്കിലും 26 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

മകന്‍ അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നില്‍ കഴിവ് തെളിയിച്ചപ്പോള്‍ അമ്മയെപ്പോലെ അഭിനയമായിരുന്നു കല്യാണ്ി തിരഞ്ഞെടുത്തത്. സിദ്ധാർഥ് സിനിമയിൽ അറിയപ്പെടുന്ന ഒരു സാങ്കേതിക വിദഗ്ധനാണ്. അച്ഛന്റെ സിനിമയായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിന്റെ വിഷ്വൽ ഇഫക്ടിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കാനും സിദ്ധാർഥിന് കഴിഞ്ഞു.

ലിസി അഭിനയ മേഖലയിൽനിന്നു വിടപറഞ്ഞെങ്കിലും സിനിമയുടെ മായാലോകം തന്നെയായിരുന്നു തുടർന്നും ലിസിയുടെ പ്രവൃത്തിമണ്ഡലം. സ്വന്തമായി മൂന്നുനാലു റെക്കോർഡിങ് സ്റ്റുഡിയോകളുടെയും ഡബ്ബിങ് തിയറ്ററുകളുടെയും നടത്തിപ്പുമായി ചെന്നൈയിൽ സിനിമയുടെ വട്ടാരത്തിൽ തന്നെ വിരാജിക്കുകയായിരുന്നു.

ഇന്ന് ലിസി തമിഴ് സിനിമാലോകത്ത് അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിത, ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിൻ, രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായും ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി താരമാണ് ലിസി.

Written by Editor 3

ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും, ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവർ; കാവ്യാ മാധവന്റെ വാക്കുകൾ വൈറൽ

വിവാദങ്ങൾക്കുള്ള മറുപടി… പുത്തൻ കിടിലൻ ഫോട്ടയുമായി അനശ്വര രാജൻ, സദാചാരക്കാർ അങ്ങട് മാറി നിന്നോ