in

അപ്പൊ ഇതാണല്ലേ ഫിറ്റ്‌നസിന്റെ രഹസ്യം,വർക്ക്ഔട്ട് ഫോട്ടോകളുമായി പ്രിയ താരം: ഫോട്ടോസ് കാണാം

മോഡലിംഗ് രംഗത്തുനിന്ന് സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യ ഒട്ടാകെ നിറഞ്ഞുനിന്ന അഭിനേത്രിയാണ് പ്രണിത സുഭാഷ്. തെലുങ്ക്, തമിഴ്, കന്നട തുടങ്ങി നിരവധി ഭാഷകളിൽ സജീവമായിരുന്ന താരം ഹിന്ദിയിൽ ഹംഗമ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചേക്കേറുകയുണ്ടായി.

വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും താരം ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലെ വിജയകരമായ കരിയറിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ആഗ്രഹങ്ങളും ഇഷ്ടങ്ങളും നിറവേറ്റാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരം.

കഴിഞ്ഞ ഏപ്രിൽ താൻ ഒരു കുഞ്ഞിൻറെ അമ്മയാകാൻ പോകുന്നു എന്ന് സത്യം തന്റെ ആരാധകരെ അറിയിച്ചിരുന്നു. അതിനുശേഷം മകൾ ജനിച്ച വാർത്തയും വളരെയധികം സന്തോഷത്തോടെ കൂടി തന്നെയായിരുന്നു താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തത്.

ആശുപത്രിയിൽ നിന്ന് കുഞ്ഞിന് ഒപ്പമുള്ള നിരവധി ചിത്രങ്ങളും താരം അപ്‌ലോഡ് ചെയ്തിരുന്നു. ചിത്രങ്ങൾക്കൊപ്പം പ്രണിത കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു… ഞങ്ങളുടെ പെൺകുഞ്ഞിന്റെ ജനനദിനം മുതൽ വളരെ അതിശയകരമായി തോന്നുന്നു. ഒരു ഗൈനക്കോളജിസ്റ്റായ അമ്മയെ ലഭിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്.

പക്ഷേ അവരെ സംബന്ധിച്ചിടത്തോളം ഈ നിമിഷങ്ങൾ വളരെ കാഠിന്യമേറിയതും വൈകാരികമായി ഏറ്റവും ബുദ്ധിമുട്ടേറിയ സമയവും ആയിരുന്നു. എൻറെ ഒപ്പം ഉണ്ടായിരുന്ന എല്ലാ ഡോക്ടർമാരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു.

അവരെന്റെ പ്രസവം സുഗമമാണെന്ന് ഉറപ്പാക്കി. പ്രസവം കഴിയുന്നത്ര വേദന രഹിതമാക്കി തന്ന ടീമിനോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ മകളുടെ ജനന കഥ നിങ്ങൾക്കായി പങ്കുവയ്ക്കാൻ ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ് എന്നായിരുന്നു താരം പോസ്റ്റ് ചെയ്തത്.

നിരവധി ആരാധകരാണ് പ്രണിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ താരത്തിന് ആശംസയുമായി രംഗത്തെത്തിയത്. താൻ ഗർഭിണിയാണെന്ന് ആദ്യമായി അറിഞ്ഞപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റി താരം കുറിച്ചത് ഇങ്ങനെയായിരുന്നു… പരിശോധന ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപോയി.

ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാത്ത സമയമായിരുന്നു അത്. എങ്ങനെയെങ്കിലും ഒരു അമ്മയാകാനും കുഞ്ഞു ജനിക്കാനും നാം ആഗ്രഹിക്കാറില്ല. ഗർഭധാരണത്തെക്കുറിച്ച് എൻറെ വയർ വലുതാകുന്നതിനെക്കുറിച്ച് ഒക്കെ ആയിരുന്നു എൻറെ ആദ്യ ചിന്ത.

ഒരു നടി എന്ന നിലയിൽ എപ്പോഴും നമ്മുടെ ശരീരം നിലനിർത്തേണ്ടതിനെ കുറിച്ച് ബോധ്യം ഉണ്ടാകുമല്ലോ. എനിക്ക് സംഭവിച്ചത് അതായിരുന്നു. എല്ലാ ശ്രദ്ധയും നമ്മളിൽ തന്നെയുള്ളതിനാൽ മറ്റുള്ളവർ എങ്ങനെ നോക്കും എന്നതിനെക്കുറിച്ച് എപ്പോഴും ആശങ്കയായിരുന്നു. എന്നാൽ പ്രസവശേഷം പ്രണിത തന്റെ ശരീര സൗന്ദര്യം പഴയതുപോലെതന്നെ വീണ്ടെടുത്തിരിക്കുകയാണ്.

അതിൻറെ രഹസ്യവും താരം തന്നെ സോഷ്യൽ മീഡിയ പേജിലൂടെ മറ്റുള്ളവരെ അറിയിച്ചിട്ടുണ്ട്. ശരീര സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന താരം വർക്ക് ഔട്ടിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാൾ കൂടിയാണ്. ഏറ്റവും പുതിയതായി താരം തൻറെ വർക്ക് ഔട്ട് ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Written by Editor 1

അമ്പോ… സ്വിമ്മിങ് പൂളിൽ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ്

പുരുഷന്മാർക്ക് മാത്രമല്ല, സ്ത്രീകൾക്കും ഉണ്ട് അത്..! വേദിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ത്രിഷ: വീഡിയോ വൈറൽ