in

അമ്പോ… സ്വിമ്മിങ് പൂളിൽ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ്

ഒരു അഡാറ് ലവിലെ ‘മാണിക്യ മലര്‍’ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യര്‍. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങള്‍ എത്തുകയായിരുന്നു. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ പ്രിയയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുകൊണ്ടുള്ള ഹോട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചത്. പ്രിയയുടെ ബാങ്കോക്ക് യാത്രയ്ക്കിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ആരാധകരും സിനിമാ പ്രവര്‍ത്തകരുമടക്കം ഒട്ടേറെപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യര്‍. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന്‍ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.

2018 ല്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാര്‍ജിച്ച നടി പ്രിയ വാര്യര്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏവര്‍ക്കും സുപരിചിതയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഫോളോേവഴ്‌സിന്റെ എണ്ണം 7 മില്യണിലധികമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്.

ഇതോടെ ഒമര്‍ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിന്‍ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി. എന്നാല്‍ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബര്‍ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വര്‍ധിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബര്‍ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയില്‍ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

ഇപ്പോള്‍ ലവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. അതേസമയം അടുത്തിടെ കൊച്ചി ടൈംസിന് പ്രിയവാര്യര്‍ നല്‍കിയ അഭിമുഖത്തിലെ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. അത്തരം കാര്യങ്ങള്‍ ആളുകളുടെ വിനോദത്തിന്റെ ഭാഗമാണെന്നും ഓരോ നടന്മാരും അത്തരം ട്രോളുകളെയും അധിക്ഷേപങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകള്‍ മറക്കുന്നു. ട്രോളുകളും മറ്റും പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. പ്രത്യേകിച്ചും കോവിഡിന്റെ സമയത്ത്, എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും തനിക്ക് അസ്വസ്ഥത തോന്നിയെന്നും പ്രിയ വാര്യര്‍ പറഞ്ഞു.

Written by Editor 3

സെ ക്‌സിനെ കുറിച്ച്‌ നടിമാരൊന്നും പറഞ്ഞുകേട്ട് ആളുകൾക്ക് പരിചയമില്ല; ലൈം ഗികതയെ കുറിച്ച് കരീന കപൂർ പറയുന്നത് ഇങ്ങനെ

അപ്പൊ ഇതാണല്ലേ ഫിറ്റ്‌നസിന്റെ രഹസ്യം,വർക്ക്ഔട്ട് ഫോട്ടോകളുമായി പ്രിയ താരം: ഫോട്ടോസ് കാണാം